ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ഐറ്റം ഡാന്‍സ് ഇല്ലാതെ പിന്നെ എന്തു ബോളിവുഡ് സിനിമ എന്നു ചോദിക്കേണ്ടി വരും. ഐറ്റം ഡാന്‍സ് ഇപ്പോള്‍ ബോളിവുഡില്‍ വൈറലായിരിക്കുകയാണ്. മുന്‍നിര നായികമാരാണ് ഇപ്പോല്‍ ഐറ്റം ഡാന്‍സില്‍ കസറുന്നത്. ബോളിവുഡിലെ ഏത് സിനിമ എടുത്താലും ത്രസിപ്പിക്കുന്ന നൃത്തചുവടുമായുള്ള ഗാനങ്ങള്‍ ഉണ്ടാകും. ഐറ്റം ഡാന്‍സിന് ആരാധകര്‍ കൂടിയതോടെ മുന്‍നിര നടിമാരും ഈ പണിക്ക് ഇറങ്ങി തിരിച്ചു.
ഇമ്രാന്‍ ഹാഷ്മിയുടെ ഉഗ്‌ലിയില്‍ നൃത്ത ചുവടുവെച്ച ശ്രദ്ധ കപൂറാണ് ഐറ്റം ഡാന്‍സര്‍മാരുടെ നിരയിലേയ്ക്ക് അവസാനം എത്തിയിരിക്കുന്ന നടി. ഐറ്റം ഡാന്‍സില്‍ ആരു മുന്നില്‍ എത്തുമെന്ന മത്സരമാണ് ബോളിവുഡില്‍ ഇപ്പോള്‍ അരങ്ങേറുന്നത്. നായികമാര്‍ മെല്ലെ മെല്ലെ തുണി അയിച്ച് പരീക്ഷണം നടത്തുന്ന ഇന്നത്തെ കാലത്ത് ഐറ്റം ഡാന്‍സില്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ എത്താന്‍ ഒരു നടിമാര്‍ക്കും ഇപ്പോള്‍ മടിയില്ല.
ഒരു ഐറ്റം ഡാന്‍സില്‍ അഭിനയിക്കുക എന്നത് ചില്ലറ കാര്യവും അല്ല. കോടികള്‍ അല്ലേ പോക്കറ്റില്‍ വീഴുന്നത്. പ്രേക്ഷകരെ ആട്ടത്തിലൂടെ ഇളക്കിമറിക്കുന്ന കുറച്ച് ഐറ്റം ഡാന്‍സ് നടിമാരെ നമ്മുക്കു പരിചയപ്പെടാം.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ഫറാഖാന്‍ ഒരുക്കിയ അക്ഷയ് കുമാര്‍ ചിത്രം തീസ് മാര്‍ ഖാനിലാണ് കത്രീന കൈഫ് ബാര്‍ബി ഡോളായി ബോളിവുഡിനെ ഇളക്കിമറിച്ചത്. പിന്നീട് അഗ്നീപഥിലെ ചിക്‌നി ചമേലിയിലൂടെ മുന്‍നിര ഐറ്റം ഡാന്‍സുകാരിയായി.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
സല്‍മാന്‍ ഖാന്റെ ദബാങ് ടൂവിലെ കരീനയുടെ ഫെവിക്കോള്‍ സെ എന്നു തുടങ്ങുന്ന ഗാനം മറക്കാനാകില്ല. ഏറ്റവും ജനശ്രദ്ധ കിട്ടിയ ഒരു ഗാനം ആയിരുന്നു അത്. ചമക് ചലോ എന്ന ഗാനത്തിലും കരീന തിളങ്ങി.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ദമ്മിലെ ബാബൂജി സാറ ദീരെ ചലേ എന്ന ഗാനത്തിലൂടെ ബോളിവുഡില്‍ തരംഗമായ യാന ഗുപ്ത

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ബോളിവുഡില്‍ ഏറെ ആരാധകരുള്ള താരം. അക്ഷയ് കുമാറിന്റെ ജോക്കറിലൂടെ ഐറ്റം ഡാന്‍സറായി അരങ്ങേറ്റം കുറിച്ചു.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ബോളിവുഡിലെ നമ്പര്‍ വണ്‍ ഐറ്റം ഡാന്‍സുകാരി ആരെന്നു ചോദിച്ചാല്‍ ഉത്തരം മല്ലിക ഷെരാവത്ത്.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
സെക്‌സി വനിത എന്ന പട്ടം നേടിയ താരം പ്രിയങ്ക ചോപ്രയാണ് ഐറ്റം ഡാന്‍സുകാരിലെ മറ്റൊരു മുഖം. ഷൂട്ട് അറ്റ് വഡാലയില്‍ ഐറ്റം ഡാന്‍സുമായി എത്തി.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
ഷാരൂഖിന്റെ ദില്‍സെ എന്ന ചിത്രത്തിലൂടെ ചയ്യ ചയ്യ എന്ന ഗാനവുമായി എത്തിയ മല്ലിക അറോറ ഖാന്‍. മുന്നി ബദ്‌നാം ഹുയി എന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ട നൃത്തചുവടുകള്‍ ആയിരുന്നു.

ആട്ടത്തിലൂടെ പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന നായികമാര്‍
അവസാനം ശ്രദ്ധ കപൂറും ഐറ്റം ഡാന്‍സുമായി എത്തി. ഇമ്രാന്‍ ഹാഷ്മിയുടെ ഉഗ്‌ലിയില്‍ നൃത്ത ചുവടുവെച്ച ശ്രദ്ധ കപൂറാണ് ഒടുവില്‍ എത്തിയ ഐറ്റം ഡാന്‍സുകാരി

Click it and Unblock the Notifications