മുമൈദ്‌ ഖാന്റെ പുകവലി രംഗം വിമര്‍ശിക്കപ്പെടുന്നു

By Staff

തെന്നിന്ത്യന്‍ സിനിമയെ പുളകം കൊള്ളിക്കുന്ന പുതിയ ഐറ്റം നര്‍ത്തകി മുമൈദ്‌ ഖാന്‍ പുകവലിയെത്തുടര്‍ന്ന്‌ വിവാദത്തില്‍.

ഐറ്റം നമ്പറുകളിലൂടെ സിനിമയിലെത്തിയ മുമൈത്‌ നായിക വേഷം ചെയ്യുന്ന തെലുങ്ക്‌ ചിത്രമായ മെയ്‌സമ്മ ഐപിഎസിലെ പുകവലി രംഗങ്ങളാണ്‌ മുമൈതിനെ കുരുക്കിലാക്കിയിരിക്കുന്നത്‌. ഈ ചിത്രത്തില്‍ കര്‍ക്കശ്ശക്കാരിയായ ഒരു പൊലീസ്‌ ഓഫീസറെയാണ്‌ മുമൈദ്‌ അവതരിപ്പിക്കുന്നത്‌. ഒരു ഗുണ്ടാനേതാവുമായുള്ള വാഗ്വാദത്തിനിടെയാണത്രേ മുമൈദ്‌ പുകവലിക്കുന്നത്‌.

ഗുണ്ടകള്‍ക്ക്‌ അവരുടേതായ ഒരു പ്രത്യേക പെരുമാറ്റ രീതിയിലുണ്ട്‌. അതനുസരിച്ച്‌ വേണം അവരോട്‌ പെരുമാറാന്‍ അതിനാലാണ്‌ മുമൈദിനെക്കൊണ്ട്‌ ആ സീനില്‍ പുകവലിപ്പിച്ചത്‌.

വെറുമൊരു തമാശയ്‌ക്കുവേണ്ടിയാണ്‌ പുകവലിരംഗം ചിത്രീകരിച്ചത്‌. അല്ലാതെ പ്രേക്ഷകര്‍ അത്‌ കണ്ട്‌ അനുകരിക്കുന്നതിന്‌ വേണ്ടിയല്ല. രംഗം കാണിക്കുന്നതിനൊപ്പം പുകവലി ആരോഗ്യത്തിന്‌ ഹാനികരം എന്ന്‌ തിരശ്ശീലയില്‍ എഴുതിക്കാണിയ്‌ക്കുകയും ചെയ്യുന്നുണ്ട്‌- ചിത്രത്തിന്റെ സംവിധായകന്‍ ഭരത്‌ പരേപ്പള്ളി പറയുന്നു.

പക്ഷേ ആവശ്യത്തിലധികം ഗ്ലാമര്‍ പ്രദര്‍ശിപ്പിക്കുന്ന മുമൈദിനെകാണുമ്പോള്‍ പ്രേക്ഷകര്‍ എഴുതിക്കാണിയ്‌ക്കുന്നത്‌ ശ്രദ്ധിക്കാനിടയുണ്ടോയെന്നാണ്‌ പുകവലിരംഗത്തിനെതിരെ മുന്നോട്ടുവന്നവര്‍ ചോദിക്കുന്നത്‌.

ആന്ധ്രയില്‍ നിന്നുള്ള കേന്ദ്രസഹമന്ത്രി ദാസരി നാരായണ്‍ റാവുവാണ്‌ മെയ്‌സമ്മ ഐപിഎസ്സിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്‌. സിനിമകളില്‍ താരങ്ങള്‍ പുകവലിയ്‌ക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും താരങ്ങള്‍ പുകവലിക്കുന്നത്‌ കാണുമ്പോള്‍ അവരുടെ ആരാധകരില്‍ അതിനുള്ള പ്രവണത വളരുകയും കൂടുകയും ചെയ്യുമെന്നും കേന്ദ്ര ആരോഗ്യമന്ത്രി അന്‍പുമണി രാംദാസ്‌ ഈയിടെ അഭിപ്രായപ്പെട്ടിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X