വിശ്വാസം രക്ഷിക്കുമോ
ഇതിഹാസ എന്ന ചിത്രത്തിലൂടെ സിനിമയില്‍ ജീവന്‍ തിരിച്ചുകിട്ടിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഷൈന്‍ വീണ്ടും നായകനാകുന്ന ചിത്രമാണ് വിശ്വാസം അതല്ലേ എല്ലാം. ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്ടു നായികമാരാണ് ഷൈനുള്ളത്. അര്‍ച്ചനയും അന്‍സിബയും. മനോജ് കെ. ജയന്‍, ശങ്കര്‍, സീമ ജി. നായര്‍ എന്നിവരാണു മറ്റു താരങ്ങള്‍.
പൂര്‍ണമായും ഫണ്ണി ചിത്രമാണിത്. കോടികള്‍ സമ്പാദിക്കണമെന്ന് ആഗ്രഹിക്കുന്ന ചെറുപ്പക്കാരനാണ് ജോമോന്‍. സാധാരണ ജോലിക്കു പോകാനൊന്നും താല്‍പര്യമില്ല. പതിനയ്യായിരം രൂപ ശമ്പളം കിട്ടുന്ന ജോലിക്കു പോയിട്ട് എന്തു സമ്പാദിക്കാന്‍ കഴിയുമെന്നാണ് ജോമോന്റെ ചോദ്യം. മകന്റെ ഭാവിയോര്‍ത്തു വിഷമിക്കുന്ന പൊലീസുകാരനായ അച്ഛന്‍ ലൂക്കോ. ഒടുവില്‍ കടംപെരുകി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ജോമോന്‍ കൊലപാതകകേസില്‍ അകത്താകുന്നു. അവനെ അറസ്റ്റ് ചെയ്യുന്നത് വിട്ടുവീഴ്ചയില്ലാതെ ജോലി ചെയ്യുന്ന കമ്മീഷണര്‍ പൃഥ്വിരാജ് സിങ്ങും. ഇങ്ങനെ പ്രതിസന്ധിയില്‍പ്പെട്ട ജോമോന്‍ വിശ്വാസം മാത്രമാണ് ഇനി രക്ഷയുള്ളൂ. അതാണു സിനിമ പറയുന്നത്.

സംവിധാകന്‍ ത ന്നെയാണു കഥയും തിരക്കഥയും. പൊലീസ് ഓഫിസറായി മനോജ് കെ. ജയന്‍ ആണ് അഭിനയിക്കുന്നത്. ജോമോന്റെ അച്ഛനായി ശങ്കറും. എം.കെ.ആര്‍ ഫ ിലിംസിന്റെ ബാനറില്‍ ഷജീര്‍ റാവുത്തര്‍ ആണ് നിര്‍മാണം. ശുദ്ധരില്‍ ശുദ്ധന്‍, മണിബാക്ക് പോളിസി എന്നീ ചിത്രങ്ങള്‍ക്കു ശേഷം ജയരാജ് വിജയ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്.


Click it and Unblock the Notifications











