ഇതിഹാസ സംവിധായകനും ഫഹദിന്റെ നായികയും ഉണ്ണി മുകുന്ദനൊപ്പം
ഇതിഹാസ എന്ന ചിത്രത്തിലൂടെ മലയാളത്തിലെ 'ഇതിഹാസ' സംവിധായകനായി മാറിയ ബിനു എസ് അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദന്‍ നായകനായെത്തുന്നു. ഒരു തുടക്കാരന്റെ പതര്‍ച്ചയില്ലാതെ, ആദ്യ ചിത്രത്തില്‍ ആരും വിശ്വസിക്കാത്ത കഥയുമായി വന്ന ബിനു ഇത്തവണ എല്ലാവരും വിശ്വസിക്കുന്ന ഒരു കഥയുമായാണ് എത്തുന്നത്.
മറിയം മുക്ക് എന്ന ചിത്രത്തിലൂടെ ഫഹദ് ഫാസിലിന്റെ നായികയായി അരങ്ങേറിയ സന അല്‍ത്താഫാണ് ചിത്രത്തില്‍ ഉണ്ണി മുകുന്ദന്റെ നായികയായെത്തുന്നത്. വിക്രമാദിത്യനില്‍ ദുല്‍ഖറിന്റെ പെങ്ങളുടെ വേഷം ചെയ്തുകൊണ്ട് വെള്ളിത്തിരയില്‍ എത്തിയ സനയുടെ മൂന്നാമത്തെ ചിത്രമാണ് ബിനു എസിനും ഉണ്ണി മുകുന്ദനുമൊപ്പം ഇപ്പോള്‍ സംഭവിയ്ക്കുന്നത്.

വിക്രമാദിത്യനിലൂടെ ഉണ്ണി മുകന്ദന് നല്ലൊരു കരിയര്‍ ബ്രേക്കാണ് ലഭിച്ചിരിയ്ക്കുന്നത്. ഇപ്പോള്‍ കൈ നിറയെ ചിത്രങ്ങളാണ് താരത്തിന്. ഏറ്റവും ഒടുവില്‍ റിലീസായ, മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ഫയര്‍മാന്‍ എന്ന ചിത്രം മികച്ച വിജയം നേടി. കെഎല്‍10 പത്ത് എന്ന ചിത്രമാണ് ഉണ്ണി ഇപ്പോള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. വൈകാതെ ചിത്രം തിയേറ്ററുകളിലെത്തും.
ബിനു എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ഒരു കാര്‍ സ്റ്റൈലിസ്റ്റായിട്ടാണ് ഉണ്ണി എത്തുന്നത്. ഒരു കോമഡി മാസ് എന്റര്‍ടൈന്‍മെന്റായിരിക്കും ചിത്രം. എആര്‍കെ മീഡിയയുടെ ബാനറില്‍ രാജേഷ് അഗസ്റ്റിനാണ് ചിത്രം നിര്‍മിയ്ക്കുന്നത്. അനില്‍ നാരായണന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന് സംഗീതമൊരുക്കുന്നത് ജാസി ഗിഫ്റ്റാണ്.


Click it and Unblock the Notifications











