ക്യാമ്പസ് ചിത്രം ഐടിഐയിലെ പ്രൊമോ സോംഗ് പുറത്ത്! വീഡിയോ കാണാം
പുതുമുഖങ്ങളെ അണിനിരത്തി നവാഗതനായ ശ്യാം മോഹന്‍ സംവിധാനം ചെയ്ത എറ്റവും പുതിയ ചിത്രമാണ് ഐടിഐ. ക്യാമ്പസ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ അടുത്തതായി റിലീസിങ്ങിനൊരുങ്ങുകയാണ്. സിനിമയിലെ വീഡിയോ ഗാനം സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ചിത്രത്തിലെ 'കരുത്തുളള പിളേളരാണേ' എന്നു തുടങ്ങുന്ന പാട്ടിന്റെ വീഡിയോ ആണ് ഇറങ്ങിയിരിക്കുന്നത്. നടന്‍ അജു വര്‍ഗ്ഗീസ് ആയിരുന്നു വീഡിയോ ഗാനം പങ്കുവെച്ചത്.
സിനിമയുടെതായി ഒരു അടിപൊളി ഗാനമാണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്യാമ്പസിനുള്ളിലെ സൗഹൃദം, പ്രണയം, രാഷ്ട്രീയം, ത്രസിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍, നല്ല പാട്ടുകള്‍ ഇവയെല്ലാം ഉള്‍പ്പെടുത്തിയാണ് ഐടിഐ ഒരുക്കിയിരിക്കുന്നത്. അറുപതോളം പുതുമുഖങ്ങളാണ് ഈ ക്യാമ്പസ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

എല്ലാതരം പ്രേക്ഷകര്‍ക്കും ആഘോഷിച്ചുകാണാവുന്ന ഒരു ചിത്രം തന്നെയാണ് ഐടിഐയെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. നിരവധി പുതുമുഖങ്ങള്‍ക്കൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും ചിത്രത്തില്‍ എത്തുന്നുണ്ട്. ശ്യാം മോഹനന്റെ കഥയ്ക്ക് പ്രശോഭ്,മനു,തോമാച്ചന്‍ തുടങ്ങിയവരാണ് തിരക്കഥ,സംഭാഷണം എഴുതിയിരിക്കുന്നത്. ബാംഗ്ലൂര്‍, എറണാകുളം,തൃശൂര്‍ തുടങ്ങിയവിടങ്ങളായിരുന്നു സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍. ജെ ആര്‍ ഫിലിം ഹൗസ് ഈ ക്യാമ്പസ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നു.


Click it and Unblock the Notifications