ദുല്‍ഖര്‍ സല്‍മാന്റെ നായിക സൂപ്പര്‍ ആക്ഷന്‍ ചിത്രവുമായി എത്തുന്നു, യോഗി ഡാ !!
സോളോ എന്ന ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്റെ നായികയായി അഭിനയിച്ചതോടെയാണ് സായ് ധന്‍ഷിക മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവളായി മാറിയത്. എന്നാല്‍ അതിനും മുന്‍പ് ധന്‍ഷിക പ്രേക്ഷക ശ്രദ്ധ നേടിയത് രജനികാന്തിന്റെ മാസ് ചിത്രമായ കപാലിയിലൂടെയാണ്. കപാലിയില്‍ രജനികാന്തിന്റെ മകളായ യോഗി എന്ന കഥാപാത്രമായിട്ടാണ് ധന്‍ഷിക എത്തിയത്.
ഇപ്പോഴിതാ ആ പേരില്‍ ധന്‍ഷിക വീണ്ടും വരുന്നു. നവാഗതനായ ഗൗതം കൃഷ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ യോഗി എന്നാണ് ധന്‍ഷികയുടെ പേര്. യോഗി ഡാ എന്നാണ് ചിത്രത്തിന്റെ പേര്. എന്നാല്‍ ഈ ചിത്രം ഒരിക്കലും കപാലിയിലെ കഥാപാത്രത്തിന്റെ തുടര്‍ച്ചയല്ല എന്നും കപാലിയുമായി യാതൊരു ബന്ധമില്ല എന്നും സംവിധായകന്‍ വ്യക്തമാക്കി.

കപാലിയിലെ രജനികാന്തിന്റെ മകളുടെ പേരിന് ലഭിച്ച പബ്ലിസിറ്റിയുടെ അടിസ്ഥാനത്തിലാണ് ഈ സിനിമയ്ക്ക് യോഗി ഡാ എന്ന പേര് നല്‍കിയത് എന്ന് ഗൗതം വ്യക്തമാക്കി. ഇത് തീര്‍ത്തുമൊരു ആക്ഷന്‍ ത്രില്ലറാണ്. ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ക്ക് വേണ്ടി പരിശീലനം നടത്തുകയാണത്രെ ഇപ്പോള്‍ നടി. ചിരഞ്ജീവി മുതല്‍ സൂര്യ വരെയുള്ള താരങ്ങള്‍ക്ക് ആക്ഷന്‍ രംഗങ്ങളൊരുക്കിയ പാണ്ഡിയനാണ് ഈ ചിത്രത്തില്‍ ധന്‍ഷികയ്ക്കായി ആക്ഷന്‍ രംഗങ്ങളൊരുക്കുന്നതും.
അജിത്തിന്റെ വിശ്വാസം എന്ന ചിത്രത്തിന്റെ കൊറിയോഗ്രാഫറായ സിരുതയ് ഗണേഷാണ് ഈ ചിത്രത്തിന് കൊറിയോഗ്രാഫി നിര്‍വ്വഹിയ്ക്കുന്നത്. എ ആര്‍ റഹ്മാന്റെ സഹോദരി ഇഷ്രത്ത് ഖ്വയ്ദറാണ് സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത്. കബീര്‍ ദുഹാന്‍ സിംഗ് വില്ലന്‍ വേഷത്തിലെത്തുന്ന ചിത്രത്തില്‍ സയജി ഷിന്റെ, മനോബാല, മാരിമുത്തു എന്നിവരും കഥാപാത്രങ്ങളാകുന്നു.


Click it and Unblock the Notifications











