»   » സനുഷയുമായുള്ള വിവാഹ വാര്‍ത്ത; ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നു

സനുഷയുമായുള്ള വിവാഹ വാര്‍ത്ത; ഉണ്ണി മുകുന്ദന്‍ പ്രതികരിക്കുന്നു

Written By:
Subscribe to Filmibeat Malayalam

സെലിബ്രിറ്റികളെ ചാവാതെ കൊല്ലുന്നതും, വിവാഹം ഉറപ്പിയ്ക്കുന്നതിന് മുമ്പേ കെട്ടിയ്ക്കുന്നതും ഇന്ന് സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇപ്പോള്‍ ഒടുവില്‍ സോഷ്യല്‍ മീഡിയ മുഹൂര്‍ത്തം കുറിച്ചത് ഉണ്ണി മുകുന്ദന്റെയും സനുഷയുടേയും വിവാഹത്തിനാണ്.

ഉണ്ണി മുകുന്ദനും സനുഷയും വിവാഹിതരാകാന്‍ പോകുന്നു എന്ന വാര്‍ത്ത രാവിലെ മുതല്‍ ഫേസ്ബുക്കിലൂടെയും വാട്‌സാപ്പിലൂടെയും മറ്റ് സോഷ്യല്‍ മീഡിയയിലൂടെയും പ്രചരിയ്ക്കുകയാണ്. ഉണ്ണിയുടെയും സനുഷയുടെയും ഫോട്ടോ സഹിതമാണ് വാര്‍ത്ത പ്രചരിയ്ക്കുന്നത്.

 unni-mukundan-sanusha

ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. കേട്ടതൊന്നും സത്യമല്ലെന്നും ഇത് വെറും ഗോസിപ്പാണെന്നും ഉണ്ണി പറഞ്ഞു. നേരത്തെയും ഒരു പ്രമുഖ നടിയ്‌ക്കൊപ്പം ഉണ്ണിയുടെ പ്രണയ ഗോസിപ്പ് വന്നിരുന്നു.

ഉണ്ണി മുകുന്ദനും സനുഷയും ഒന്നിച്ച് അഭിനയിക്കുന്ന ഒരു മുറൈ വന്ത് പാര്‍ത്തായാ എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നും പകര്‍ത്തിയ ഫോട്ടോകളാണ് വാര്‍ത്തയ്‌ക്കൊപ്പം ചേര്‍ത്ത് വച്ചിരിയ്ക്കുന്നത്. സാജന്‍ സംവിധാനം ചെയ്യുന്ന ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലിയിലാണ്.

English summary
Its fake news; Unni Mukundan's reaction on marriage rumor with Sanusha

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam