ജീവിച്ചിരുന്നിട്ടും അമ്മ തിരിഞ്ഞുനോക്കിയില്ല, കയ്പ്പുനിറഞ്ഞ അനുഭവങ്ങള്‍ പങ്കുവെച്ച് ലക്ഷ്മിപ്രിയ!
ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ പ്രിയം പിടിച്ചുപറ്റിയ നടിയാണ് ലക്ഷ്മിപ്രിയ. എപ്പോഴും ചിരിച്ച മുഖവുമായി എത്തുന്ന ലക്ഷ്മിപ്രിയ പിന്നിട്ട വഴികള്‍ അത്ര സുഖകരമുള്ളതായിരുന്നില്ല. എന്നാല്‍ ഒരിക്കല്‍ പോലും തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് ലക്ഷ്മിപ്രിയ എവിടെയും തുറന്ന് പറഞ്ഞിട്ടില്ല. ഇതാദ്യമായി തന്റെ ജീവിതം ലക്ഷ്മി തുറന്നെഴുതുന്നു. 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പികമല്ല' എന്ന പുസ്തകത്തിലാണ് സിനിമയെ വെല്ലുന്ന തന്റെ ജീവിത കഥ ലക്ഷ്മി വെളിപ്പെടുത്തിയത്. ഇക്കഴിഞ്ഞ ഷാര്‍ജ പുസ്തക മേളയില്‍ ആ പുസ്തകം പ്രകാശനം ചെയ്തു. വ്യക്തി ജീവിതത്തില്‍ സംഭവിച്ച ചില മുറിപ്പാടുകളാണ് ഈ പുസ്തകം എഴുതാന്‍ പ്രേരണയായതെന്ന് സ്റ്റാര്‍ ആന്റ് സ്റ്റൈല്‍ മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി പറഞ്ഞു.
ചെറുപ്പം മുതലേ വളരെ ഗൗരവമായി പുസ്തകം വായിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ടാണ് എഴുതണം എന്ന ആഗ്രഹം ശക്തിപ്പെട്ടത്. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. എന്റെ ജീവിതത്തില്‍ സംഭവിച്ച ചില മുറിപ്പാടുകളെ കുറിച്ച് ഇനിയെങ്കിലും എഴുതണം. സമൂഹത്തിലെ നീച പ്രവര്‍ത്തികള്‍ കണ്ടപ്പോള്‍ എഴുതാന്‍ ഇനി ഒട്ടും വൈകിക്കൂട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. കേരളത്തില്‍ ഇന്ന് ഏറ്റവും പ്രശ്‌നമായിക്കൊണ്ടിരിയ്ക്കുന്ന വിവാഹമോചനം എന്ന വിപത്തിന് വളരെ മുന്‍പേ ഇരിയായ ആളാണ് ഞാന്‍. എനിക്ക് രണ്ടര വയസ്സുള്ളപ്പോഴാണ് എന്റെ അമ്മയും അച്ഛനും വേര്‍പിരിഞ്ഞത്. അമ്മയുടെ സ്‌നേഹം കിട്ടാതെ വളര്‍ന്ന കുട്ടിയാണ് ഞാന്‍. സങ്കടങ്ങളും ദുരിതങ്ങളും നിറഞ്ഞതായിരുന്നു എന്റെ കുട്ടിക്കാലം. ജീവിച്ചിരുന്നിട്ടും അമ്മ എന്ന തിരിഞ്ഞു നോക്കിയിട്ടില്ല. എന്റെ അമ്മ എന്നെ സ്‌നേഹിക്കുന്നതായി കുട്ടിക്കാലത്ത് എത്രയോ രാത്രികളില്‍ ഞാന്‍ സ്വപ്‌നം കണ്ടിട്ടുണ്ട്.

എനിക്ക് കിട്ടാത്ത സ്‌ഹേനം എന്റെ മകള്‍ക്ക് ഞാന്‍ ആവോളം നല്‍കുന്നുണ്ട്. ഒരിക്കലും എന്റെ അവസ്ഥ അവള്‍ക്കുണ്ടാവില്ല. ഇതൊക്കെ എഴുതണം എന്ന് തോന്നി. എന്റെ ജീവിതം തന്നെയാണ് 'കഥയും കഥാപാത്രങ്ങളും സാങ്കല്‍പികമല്ല' എന്ന പുസ്തകത്തില്‍ ഞാന്‍ എഴുതിയിരിയ്ക്കുന്നത്- ലക്ഷ്മിപ്രിയ പറഞ്ഞു. 2005 ല്‍ മോഹന്‍ലാല്‍ നായകനായി എത്തിയ നരന്‍ എന്ന ചിത്രത്തിലൂടെയാണ് ലക്ഷ്മിപ്രിയയുടെ വെള്ളിത്തിരാ പ്രവേശനം. ഭാഗ്യദേവത എന്ന ചിത്രത്തിന് ശേഷമാണ് കരിയര്‍ ബ്രേക്ക് കിട്ടിയത്. സിനിമയ്‌ക്കൊപ്പം ടെലിവിഷന്‍ ലോകത്തും സജീവമാണിപ്പോള്‍ ലക്ഷ്മിപ്രിയ


Click it and Unblock the Notifications











