twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിച്ചത് എന്റെ ഭാഗ്യം: സിദ്ധാര്‍ത്ഥ്

    By Aswathi
    |

    ഒന്നിനെയും, ഒരാളെയും പഠിക്കാതെ വിലയിരുത്തരുത്. മുന്‍ വിധികള്‍ എപ്പോഴും ശരിയായിരിക്കണമെന്നില്ല. ആതിരിച്ചറിവ് അടുത്തിടെ ആസിഫ് അലിയ്ക്കും ഉണ്ടായിരുന്നു. പൃഥ്വിരാജ് എന്ന നടനെ കുറിച്ച് മുമ്പ് കേട്ടതായ കാര്യങ്ങളെല്ലാം പൊള്ളയാണെന്ന് ആസിഫിന് മനസ്സിലാത് 'സപ്തമശ്രീ തസ്‌കര'യുടെ സെറ്റിയില്‍ വച്ചാണ്. അത് തന്നെ കാര്യം, പൃഥ്വിരാജ് എന്ന നടനെയും വ്യക്തിയെയും അടുത്തറിഞ്ഞ ആര്‍ക്കും അദ്ദേഹത്തെ കുറിച്ച് മോശം പറയാന്‍ കാരണങ്ങള്‍ കിട്ടില്ല.

    മലയാളികളെ വിടൂ, തമിഴകത്ത് പോലും പൃഥ്വിയ്ക്ക് നല്ല ബന്ധങ്ങളാണ്. രണ്ടു വര്‍ഷം നീണ്ട ഷൂട്ടിങിനിടെ തെന്നിന്ത്യന്‍ താരം സിദ്ധാര്‍ത്ഥിനും പൃഥ്വി പ്രിയപ്പെട്ടവനായി. ഇപ്പോള്‍ റിലീസായിരിക്കുന്ന 'കാവ്യ തലൈവന്‍' എന്ന ചിത്രത്തിന് വേണ്ടിയാണ് പൃഥ്വിയും സിദ്ധാര്‍ത്ഥും ഒന്നിച്ച് അഭിനയിച്ചത്. ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നല്‍കിയ ഒരു അഭിമുഖത്തില്‍ സിദ്ധാര്‍ത്ഥ് പൃഥ്വിയെ കുറിച്ച് വാചാലനായി.

    siddharth-prithvi

    പൃഥ്വി എന്റെ ബസ്റ്റ് ഫ്രണ്ടാണ്. ഒരു അഭിനേതാവ് എന്ന നിലയില്‍ എനിക്ക് പൃഥ്വിയെ ഒരുപാട് ഇഷ്ടമാണ്. എന്നെക്കാള്‍ വലിയ സ്റ്റാറാണ് പൃഥ്വി. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍. പൃഥ്വിയ്‌ക്കൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ഒരു ഭാഗ്യമായി ഞാന്‍ കരുതുന്നു. ഈ ചിത്രത്തില്‍ ഞാനും പൃഥ്വിയും കൂട്ടുകാരാണ്. പക്ഷെ എല്ലാ കാര്യത്തിനും പരസ്പരം മത്സരിക്കും. ചിത്രത്തില്‍ എന്റെ പ്രകടനം നന്നാക്കുന്നതിനായി പൃഥ്വി ഒരുപാട് സഹായിച്ചിട്ടുണ്ട്. തിരിച്ച് ഞാനും- സിദ്ധാര്‍ത്ഥ് പറഞ്ഞു.

    വസന്തബാലന്‍ സംവിധാനം ചെയ്ത് കാവ്യ തലൈവന്‍ 'പ്രതിനായകന്‍' എന്ന പേരില്‍ മലയാളത്തിലും റിലീസ് ചെയ്തിട്ടുണ്ട്. മികച്ച അഭിപ്രായങ്ങളാണ് സിനിമയെ കുറിച്ച് വന്നുകൊണ്ടിരിക്കുന്നത്. ഇളയദളപതി വിജയ് ചിത്രത്തെ കുറിച്ച നല്ല അഭിപ്രായങ്ങള്‍ പറയുകയുണ്ടായി. അടുത്തിടെ ഇറങ്ങിയതില്‍ മികച്ച ചിത്രമെന്നാണ് വിജയ് യുടെ അഭിപ്രായം.

    English summary
    Its my luck to act with Malayalam super star Prithviraj said Siddarth
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X