Just In
- 11 hrs ago
മണി ചേട്ടൻ ഉണ്ടായിരുന്നെങ്കിൽ അമ്മയെ സഹായിച്ചേനേ, നടി മീനയുടെ അവസ്ഥ ഇപ്പോൾ ഇങ്ങനെ
- 11 hrs ago
പുതുമുഖ താരങ്ങൾ ഒന്നിക്കുന്ന ചിത്രമായ ലാല്‍ ജോസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
- 12 hrs ago
സെറ്റില്‍ വന്ന കുടിയനോട് ഡ്യൂപ്പാണെന്ന് പറഞ്ഞ ജയസൂര്യ, രസകരമായ സംഭവത്തെ കുറിച്ച് പ്രജേഷ് സെന്‍
- 12 hrs ago
റിസപ്ഷനിൽ ബുർഖ ധരിച്ച് വരൻ ഗൗരി ഖാനോട് ആവശ്യപ്പെട്ടു, ആ രസകരമായ കഥ വെളിപ്പെടുത്തി എസ്ആർകെ
Don't Miss!
- News
ഇന്ധന വില ഇന്നും വര്‍ദ്ധിപ്പിച്ചു, കേരളത്തില്‍ ഡീസല്‍ വില സര്‍വ്വകാല റെക്കോര്‍ഡില്‍
- Sports
IND vs AUS: ആവേശകരമായ ക്ലൈമാക്സിലേക്ക്, ഇന്ത്യ പൊരുതുന്നു
- Lifestyle
തൊഴിലന്വേഷകര്‍ക്ക് ജോലി സാധ്യത: ഇന്നത്തെ രാശിഫലം
- Finance
ഡിജിറ്റൽ പണമിടപാട്; തട്ടിപ്പുകൾ തടയും, പുതിയ നയരൂപീകരണത്തിന് റിസർവ്വ് ബാങ്ക്
- Automobiles
ഈ വർഷം ഇന്ത്യയിൽ രണ്ട് പുതിയ എസ്യുവികൾ പുറത്തിറക്കാനൊരുങ്ങി ഫോക്സ്വാഗൺ
- Travel
വെറുതേ കൊടുത്താലും മേടിക്കുവാനാളില്ല, ഈ കൊട്ടാരങ്ങളുടെ കഥയിങ്ങനെ!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നേരം തെളിഞ്ഞു, ഇനി പ്രേമിക്കാം
നേരം എന്ന ചിത്രത്തിലൂടെ നേരം തെളിഞ്ഞവര്‍ ഒത്തിരിയാണ്. നസ്റിയ നസീം മുതല്‍ അല്‍ഫോണ്‍സ് പുത്രന് വരെ. നായികയായി നസ്റിയയ്ക്ക് തിളങ്ങാന്‍ കഴിഞ്ഞതും സംവിധാകന്റെ ഇരിപ്പിടത്തില്‍ അല്‍ഫോണ്‍ണ്‍സ് പുത്രന് ഇരുത്തമുറപ്പിച്ചതും തട്ടത്തിന് മറയത്തിന് ശേഷം താഴേക്ക് പോകുകയായിരുന്ന നിവിന്‍ പോളിയെ തിരിച്ചുപിടിച്ചതുമെല്ലാം നേരം തന്നെ. ഇപ്പോഴിതാ ആ നേരം വീണ്ടും തെളിയുന്നു.
നേരത്തിന്റെ ടീം വീണ്ടും ഒന്നിക്കുകയാണ്. ചിത്രത്തിന്റെ പേരാണ് വീണ്ടും ക്ലിക്ക്. പ്രേമം! വാലന്റേന്‍സ് ഡേയ്ക്ക് തന്നെയാണ് അല്‍ഫോണ്‍സ് പുത്രന് തന്റെ പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചതും. ചിത്രത്തിന്റെ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനായി പോയപ്പോള്‍ ഭാഗ്യത്തിന് ഈ പേര് ആരും നേരത്തെ രജിസ്റ്റര്‍ ചെയ്യാതിരുന്നത് സംവിധായകന് രക്ഷയായി.
നിവിന്‍ പോളി നായകനാകുന്ന ചിത്രത്തില്‍ നേരം ടീമിലെ അംഗങ്ങള്‍ തന്നെയാകും ഉണ്ടാകുക. റിസ്കും പേടിയും പ്രേമത്തില്‍ ഇരട്ടിയാകുമെന്നാണ് അല്‍ഫോണ്‍സ് പുത്രന് പറയുന്നത്. സംവിധായകന് അന്‍വര്‍ റഷീദ് എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ അന്‍വര്‍ റഷീദ് തന്നെയാണ് ചിത്രം നിര്‍മിക്കുക.
നേരത്തെ ജോയ് മാത്യു സംവിധാനം ചെയ്ത ഷട്ടര്‍ എന്ന ചിത്രം ഹിന്ദിയില്‍ ഒരുക്കാന്‍ അല്‍ഫോണ്‍സ് പുത്രന് ഒരു ശ്രമം നടത്തിയിരുന്നു. എന്നാല്‍ ചില സാങ്കേതിക പ്രശ്നങ്ങള്‍ക്കൊണ്ട് ഷട്ടര്‍ ഉപേക്ഷിക്കുകയാണെന്ന് അദ്ദേഹം തന്നെ പിന്നീട് അറിയിച്ചു.