ഇത് യഥാർഥത്തിൽ സംഭവിച്ചത്!! ഒരു അഡാറ് ലവിന്റെ ക്ലൈമാക്സിനെ കുറിച്ച് ഒമർ ലുലു

പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട്,

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു ഒമർ ലുലുവിന്റെ ഏറ്റവും പുതിയ ചിത്രമായ ഒരു അഡാറ് ലവ്. സ്കൂൾ പ്രണയത്തിന്റെ പശ്ചാത്തലത്തിൽ പുതുമുഖങ്ങളെ പ്രധാന കഥാപാത്രമാക്കി ഒരുക്കിയ ചിത്രം ആദ്യം മുതലെ ആഗോളതലത്തിൽ തന്നെ വൻ വൻ ചർച്ചയായിരുന്നു. സിനിമയിലെ ആദ്യം പുറത്തിറങ്ങിയ മാണിക്യ മലരായ പൂവി എന്ന ഗാനമായിരുന്നു സിനിമയെ ലോകത്തിൽ തന്നെ പ്രശസ്തമാക്കിയത്.

ഏറെ വിവാദങ്ങൾക്കും കാത്തിരിപ്പിനുമൊടുവിലാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ലോക പ്രണയദിനമായ ഫെബ്രുവരി 14 ആയിരുന്നു ചിത്രം പുറത്തു വന്നത്. രണ്ട് അഭിപ്രായമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രത്തിലെ പാട്ടുകൾക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. എന്നാൽ ചിത്രം അത്രത്തോളം ഉയർന്നില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ചിത്രത്തിന്റെ റിലീസിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് അതിന്റെ ക്ലൈമാക്സാണ്. ചിത്രത്തിന്റെ ക്ലൈമാക്സിനെ കുറിച്ചുളള ചർച്ച സജീവമാകുമ്പോൾ ഇതിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് സംവിധായകൻ ഒമർ ലുലു.

 ക്ലൈമാക്  യഥാർഥ സംഭവം

ക്ലൈമാക് യഥാർഥ സംഭവം

പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകൾ വരുന്നുണ്ട് ,അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട് .അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം .ഫീൽ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്ക് എടുക്കാൻ കാരണം ,ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു യഥാർഥ സംഭവമാണ് ആണ് .പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങൾ സമൂഹത്തിൽ നടക്കുന്നുണ്ട് ,പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടൽ കൂടിയായിരുന്നു ഉദ്ദേശിച്ചത് . കമിതാക്കളായി എത്തുന്നതില്‍ ആണ്‍കുട്ടികളെ വിരട്ടിയോടിച്ച് പെണ്‍കുട്ടികളെ ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുന്നു.. ഭൂതത്താന്‍ കെട്ടില്‍ പെണ്‍കുട്ടികളെ പീഡിപ്പിക്കുന്ന കശ്​മലന്‍മാര്‍ എന്ന വാർത്തയും കുറിപ്പിനോടൊപ്പം പങ്കുവെച്ചിട്ടുണ്ട്.,

പ്രണയദിനത്തിൽ

പ്രണയദിനത്തിൽ

ലോക പ്രണയദിനമായ ഫെബ്രുവരി 14 നാണ് ചിത്രം റിലീസിനായി എത്തിയത്. മലയാളത്തിൽ കൂടാതെ ചിത്രം തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളില്‍ മൊഴിമാറ്റി പ്രദർശനത്തിനെത്തിയിരുന്നു. തെലുങ്കില്‍ ലവ്വേവ്‌സ് ഡേ എന്ന പേരിലാണ് റിലീസ് ചെയ്യുന്നത്. തമിഴ്‌നാട്ടില്‍ 300 സെന്ററുകള്‍, തെലുങ്കില്‍ 400, കര്‍ണാടകയില്‍ 250 എന്നിങ്ങനെ ഇന്ത്യയില്‍ മാത്രമായി 1200 ഓളം സ്‌ക്രീനുകളിലാണ് ഒരു അഡാറ് ലവ് റിലീസ് ദിവസം പ്രദര്‍ശിപ്പിക്കുന്നത്. ലോകത്താകമാനം 2000 ഓളം തിയറ്ററുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

 താരങ്ങളുടെ കെമിസ്ട്രി

താരങ്ങളുടെ കെമിസ്ട്രി

അഡാറ് ലവിലെ പാട്ടാണ് ആളുകളെ ഈ ചിത്രത്തിലേയ്ക്ക് അടുപ്പിച്ചത്. പ്രിയയുടേയും റോഷന്റേയും കെമിസ്ട്രിയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകർഷണം. താരങ്ങളുടെ ഈ കെമിസ്ട്രിയാണ് പാട്ടിനെ സൂപ്പർ ഹിറ്റാക്കിയതും അഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടത്. പ്രിയയും താനും തമ്മിലുളള കെമിസ്ട്രിയെ കുറിച്ച് റോഷൻ തന്നെ പറഞ്ഞിരുന്നു. തങ്ങളു തമ്മിൽ ഒരു പ്രത്യേകം കെമിസ്ട്രി വർക്കാവുന്നുണ്ട്. അത് കൊണ്ടാണ് മാണിക്യ മലരായ പൂവി എന്ന ഗാനം ഹിറ്റായതെന്നും താരം കൂട്ടിച്ചേർത്തു. പാട്ടിലെ കണ്ണിറുക്കൽ കൊണ്ട് പ്രിയ താരമായത് കണ്ട് താൻ ഞെട്ടിയെന്നും റോഷൻ പറഞ്ഞു.

 മൂന്ന് ചിത്രങ്ങൾ

മൂന്ന് ചിത്രങ്ങൾ

ഒമർ ലുലുവിന്റെ ആദ്യ രണ്ട് ചിത്രങ്ങളും സൂപ്പർ ഹിറ്റായിരുന്നു. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ് എന്നീ സിനിമകള്‍ക്ക് ശേഷം ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാറ് ലവ്. സിനിമയുടെ പ്രഖ്യാപനം മുതല്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നിന്ന സിനിമ മലയാളത്തില്‍ പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചിരുന്നു. ഓഡിഷന്‍ വഴി പുതുമുഖങ്ങളെ കണ്ടെത്തുകയും അവരെ മുന്‍നിര്‍ത്തിയാണ് സിനിമ എടുത്തിരിക്കുന്നത്. ചിത്രത്തില്‍ നിന്നും ആദ്യം പുറത്ത് വന്ന മാണിക്യ മലരായ പൂവി ഹിറ്റായതോടെ പ്രിയ പ്രകാശ് വാര്യരെ പോലെയുള്ള താരങ്ങളും ശ്രദ്ധിക്കപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X