ഒടിയനും ലൂസിഫറിനും പിന്നാലെ ലാലേട്ടന്റെ ഇട്ടിമാണി വരുന്നു! ചിത്രത്തിന്റെ പുതിയ വിശേഷങ്ങളിങ്ങനെ
മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. വലിയ പ്രതീക്ഷകളോടെയാണ് ലാലേട്ടന്റെതായി ഒരുങ്ങുന്ന ഒന്നിലധികം ചിത്രങ്ങള്‍ക്കായി എല്ലാവരും കാത്തിരിക്കുന്നത്. മാസ് എന്റര്‍ടെയ്‌നറും ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്നതുമായി സിനിമകളാണ് താരത്തിന്റെതായി വരുന്നത്.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുമ്പോള്‍ മറ്റു ചിത്രങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണ്. ഇട്ടിമാണി മേഡ് ഇന്‍ ചൈന എന്ന ചിത്രവും മോഹന്‍ലാലിന്റെതായി പ്രഖ്യാപിച്ച സിനിമകളിലൊന്നാണ്. തൃശ്ശൂര്‍ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ചിത്രത്തിന്റെ പ്രഖ്യാപനം എന്നാവരിലും സന്തോഷമുണ്ടാക്കിയിരുന്നു.പ്രീ പ്രൊഡക്ഷന്‍ നേരത്തെ ആരംഭിച്ച ചിത്രത്തെക്കുറിച്ചുളള പുതിയ വിവരങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

ഇട്ടിമാണി മേഡ് ഇന്‍ ചൈന
ഒരിടവേളയ്ക്കു ശേഷം ലാലേട്ടന്‍ തൃശ്ശൂര്‍കാരനായി എത്തുന്ന ചിത്രം കൂടിയാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇതെന്നാണ് അറിയുന്നത്. എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടമാവുന്ന രീതിയിലായിരിക്കും ചിത്രമൊരുക്കുക. പദ്മാരാജന്‍ സംവിധാനം ചെയ്ത തൂവാനത്തുമ്പികള്‍ എന്ന ചിത്രത്തിലായിരുന്നു ലാലേട്ടന്‍ ഇതിനു മു്ന്‍പ് തൃശൂര്‍ ഭാഷയില്‍ തിളങ്ങിയിരുന്നത്. തൂവാനത്തുമ്പികള്‍ക്ക് ശേഷം നീണ്ട 31 വര്‍ഷങ്ങള്‍ക്കപ്പുറമാണ് ലാലേട്ടന്‍ വീണ്ടും തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്നത്.

ചിത്രീകരണം
സിനിമയുടെ ഷൂട്ടിംഗ് അടുത്ത വര്‍ഷമാണ് ആരംഭിക്കുന്നത്. പൃഥ്വിരാജിന്റെ ലൂസിഫര്‍ പോലുളള ചിത്രങ്ങളുടെ തിരക്കുകള്‍ കഴിഞ്ഞായിരിക്കും ലാലേട്ടന്‍ ഇട്ടിമാണി മേഡ് ഇന്‍ ചൈനയില്‍ ജോയിന്‍ ചെയ്യുക. കുന്നംകുളമായിരിക്കും ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. കുന്നുംകുളത്തിനു പുറമെ ചൈനയിലും സിനിമയുടെ ചിത്രീകരണം ഉണ്ടാവുമെന്നാണ് അറിയുന്നത്. നവാഗതരായ ജിബി ജോജ്ജുവാണ് ലാലേട്ടന്റെ പുതിയ ചിത്രം സംവിധാനം ചെയ്യുന്നത്.

ആശീര്‍വാദ് സിനിമാസ്
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം ബിഗ് ബഡ്ജറ്റിലായിരിക്കും അണിയിച്ചൊരുക്കുക. ചിത്രത്തില്‍ വൃത്യസ്തമാര്‍ന്നൊരു ലുക്കിലായിരിക്കും സൂപ്പര്‍ താരമെത്തുക എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്‌സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ടൈറ്റില്‍ പോസ്റ്റര്‍
ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ടൈറ്റില്‍ പോസ്റ്റര്‍ വലിയ ആവേശമായിരുന്നു ആരാധകരില്‍ ഉണ്ടാക്കിയിരുന്നത്. സിനിമയിലെ താരനിര,മറ്റു സാങ്കേതിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെക്കുറിച്ചുളള വിവരങ്ങളൊന്നും പുറത്തുവന്നിരുന്നില്ല. മോഹന്‍ലാല്‍ തന്നെയായിരുന്നു ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം നടത്തിയിരുന്നത്. അന്നു തന്നെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ലാലേട്ടന്‍ പങ്കുവെച്ചിരുന്നു. ഒരു വ്യത്യസ്തമായ പോസ്റ്ററായിരുന്നു ചിത്രത്തിന്റേത്. മോഹന്‍ലാലിന്റെ കരിയറിലെ മറ്റൊരു സൂപ്പര്‍ ഹിറ്റാകും ഇതെന്നുള്ളത് ഉറപ്പാണ്.


Click it and Unblock the Notifications