ലാലേട്ടനൊപ്പം ഇട്ടിമാണി സംവിധായകന്റെ പിറന്നാൾ ആഘോഷിച്ച് അണിയറപ്രവർത്തകർ! വീഡിയോ കാണാം

By Midhun Raj

ലൂസിഫറിന്റെ വിജയത്തിന് ശേഷം മോഹന്‍ലാലിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന സിനിമകളില്‍ ഒന്നാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി-ജോജു തുടങ്ങിയവര്‍ ചേര്‍ന്നാണ് സിനിമ സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. സെറ്റില്‍ വെച്ച് സംവിധായകന്‍ ജിബിയുടെ പിറന്നാള്‍ അണിയറ പ്രവര്‍ത്തകര്‍ ഇന്ന് ആഘോഷിച്ചിരുന്നു.

മോഹന്‍ലാല്‍, രാധിക ശരത്കുമാര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് സിനിമയുടെ സംവിധായകരിലൊരാളായ ജിബി ഇത്തവണ പിറന്നാള്‍ ആഘോഷിച്ചത്. വര്‍ഷങ്ങളായി സിനിമാ രംഗത്ത് സഹ സംവിധായകരായി പ്രവര്‍ത്തിച്ച ശേഷമാണ് ജിബിയും ജോജുവും തങ്ങളുടെ ആദ്യ സിനിമയുമായി എത്തുന്നത്.

ttimani made in china

ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രമായിരിക്കും ഇട്ടിമാണി മേഡ് ഇന്‍ ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഹണി റോസാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്റണി പെരുമ്പാവൂര്‍, വിനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന നിര്‍മ്മിക്കുന്നത്. സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. കണ്ണിറുക്കിയുളള ലാലേട്ടന്റെ ഒരു ചിത്രമായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X