മെഗാസ്റ്റാറിന്റെ ടീസറിന് പിന്നാലെ ലാലേട്ടന്റെ വക ഫസ്റ്റ്‌ലുക്കും! ആഘോഷമാക്കാന്‍ ആരാധകര്‍! കാണൂ

By Midhun Raj

ലൂസിഫറിന്റെ വന്‍വിജയത്തിനു ശേഷം മോഹന്‍ലാലിന്റെ പുതിയ സിനിമകള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. കഴിഞ്ഞ ദിവസമായിരുന്നു ലൂസിഫര്‍ 200 കോടി ക്ലബിലെത്തിയിരുന്നത്. ലൂസിഫറിന് ശേഷം ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബിഗ് ബ്രദര്‍ എന്നീ രണ്ട് സിനിമകളാണ് ലാലേട്ടന്റെതായി അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്.

രണ്ട് സിനിമകളും മോഹന്‍ലാല്‍ ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണ്. സിനിമകളുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കുമെല്ലാം മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഷൂട്ടിഗ് പുരോഗമിക്കുന്നതിനിടെ ഇട്ടിമാണി മേഡ് ഇന്‍ ചൈനയെ സംബന്ധിച്ച് മോഹന്‍ലാല്‍ പുറത്തുവിട്ട ഒരു വിവരം എല്ലാവരെയും സന്തോഷത്തിലാഴ്ത്തിയിരിക്കുകയാണ്.

ഇട്ടിമാണി മേഡ് ഇന്‍ ചൈന

ഇട്ടിമാണി മേഡ് ഇന്‍ ചൈന

ഒരിടവേളയ്ക്കു ശേഷം മോഹന്‍ലാല്‍ വീണ്ടും തൃശ്ശൂര്‍ക്കാരനായി എത്തുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളള ഒരു സിനിമയായിട്ടാണ് ഇട്ടിമാണി അണിയറയില്‍ ഒരുങ്ങുന്നതെന്നും അറിയുന്നു. പഴയകാല മോഹന്‍ലാല്‍ ചിത്രങ്ങളെ ഓര്‍മ്മപ്പെടുത്തുന്ന ഒരു മുഴുനീള കോമഡി ചിത്രമായിരിക്കും ഇട്ടിമാണിയെന്നും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

കോമഡിക്ക് പ്രാധാന്യം നല്‍കിയുളള

കോമഡിക്ക് പ്രാധാന്യം നല്‍കിയുളള

നവാഗതരായ ജിബി-ജോജു കൂട്ടുകെട്ടാണ് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന സംവിധാനം ചെയ്യുന്നത്. വമ്പന്‍ താരനിര അണിനിരക്കുന്ന സിനിമയുടെ ചിത്രീകരണം തകൃതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മ്മിക്കുന്നത്. കോമഡിക്ക് പ്രാധാന്യം നല്‍കിയുളള ഒരു കുടുംബ ചിത്രം തന്നെയായിരിക്കും ഇട്ടിമാണിയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന്

ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്ന്

ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ ഇന്നാണ് (മെയ് 17) പുറത്തിറങ്ങുന്നത്. മോഹന്‍ലാല്‍ തന്നെയായിരുന്നു ഇക്കാര്യം തന്റെ ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചിരുന്നത്. മമ്മൂട്ടി ചിത്രം ഉണ്ടയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെയാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്കും പുറത്തുവരുന്നത്. ഇന്ന് വൈകുന്നേരം ആറ് മണിക്കായിരിക്കും സിനിമയുടെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങുക.

ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട

ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട

ഡ്യൂപ്ലിക്കേറ്റ് ഉല്‍പ്പന്നങ്ങള്‍ക്ക് പേരുകേട്ട കുന്നംകുളവും ചെലവുകുറഞ്ഞ ഇലക്ട്രോണിക്സ് ഉല്‍പ്പനങ്ങള്‍ക്ക് പേരുകേട്ട ചൈനയും ഈ ചിത്രത്തില്‍ എങ്ങനെ വരുമെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ഹണി റോസാണ് സിനിമയില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഹരീഷ് കണാരന്‍, അജു വര്‍ഗീസ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ആന്റണി പെരുമ്പാവൂര്‍, വിനു മോഹന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍.

കണ്ണിറുക്കിയുളള ലാലേട്ടന്റെ ചിത്രം

കണ്ണിറുക്കിയുളള ലാലേട്ടന്റെ ചിത്രം

സിനിമയുടെതായി പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ വൈറലായി മാറിയിരുന്നു. കണ്ണിറുക്കിയുളള ലാലേട്ടന്റെ ഒരു ചിത്രമായിരുന്നു നേരത്തെ തരംഗമായി മാറിയിരുന്നത്. ഇട്ടിമാണിയായുളള ലാലേട്ടന്റെ പ്രകടനത്തിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. പഴയകാല ലാലേട്ടനെ സിനിമയിലൂടെ വീണ്ടും കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരുളളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X