ചൈനയും കുന്നംകുളവും തമ്മിലുള്ള ഡ്യൂപ്ലിക്കേറ്റ് ബന്ധം! ലാലേട്ടന്റെ ഇട്ടിമാണിയെ കുറിച്ച് സംവിധായകർ

മികച്ച തുടക്കത്തോട് കൂടി മോഹൻലാൽ ചിത്രം ഇട്ടിമാണി പ്രദർശനം ആരംഭിച്ചിരിക്കുകയാണ്. ചൈനയിൽ ജനിച്ച് കുന്ദംകുളത്ത് ജീവിക്കുന്ന ജീവിക്കുന്ന ഇട്ടിമാണിയുടേയും കുടുംബത്തിന്റേയും രസകരമായ ജീവിതത്തിലൂടെയാണ് ചിത്രം കടന്നു പോകുന്നത്. ഇതുവരെ പുറത്തു വന്ന ലാലേട്ടൻ മാസ് ക്ലാസ് ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി കുടുംബ പ്രേക്ഷകരുടെ സ്വന്തം ലാലേട്ടനായിട്ടാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ഇരുപത് വർഷത്തിലെറെയായി മലയാള സിനിമയിൽ അസോസിയേറ്റ്- അസിസ്റ്റന്റ് ഡയറക്ടേഴ്സായി പ്രവർത്തിച്ച ജിബി-ജോജു എന്നിവരുടെ ഏറെ നാളുകളായുളള പ്രയത്ന ഫലമാണ് ചിത്രം. ചിത്രത്തിന്റെ പേരും ഫസ്റ്റ്ലുക്ക് പോസ്റ്ററും പുറത്തെത്തിയപ്പോൾ തന്നെ നിരവധി ചോദ്യങ്ങൾ പ്രേക്ഷകരുടെ ഭാഗത്ത് നിന്ന് ഉയർന്നിരുന്നു. എല്ലാവർക്കും അറിയേണ്ടത് കുന്നംകുളവും ചൈനയും ഇട്ടിമാണിയും തമ്മിലുള്ള ബന്ധമാണ്. ഇപ്പോഴിത ഇതിനെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകർ. കൂടാതെ ഇട്ടിമാണിയായി മോഹൻലാൽ എത്തിയതിനെ കുറിച്ചും ഇവർ തുറന്നു പറഞ്ഞു. മാതൃഭൂമി ഡോട്കോമിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

 ആരാണ്  ഇട്ടിമാണി

ചൈനയിൽ ജനിച്ച് കുന്നംകുളത്ത് സെറ്റിലാകേണ്ടി വന്ന കുടുംബമാണ് ഇട്ടിമാണിയുടേത്. തികച്ചും ഒരു പച്ചയായ മനുഷ്യനാണ് ഇദ്ദേഹം. മണ്ണിന്റെ മണമുള്ള അല്പം കുസൃതിയും കൗശലങ്ങളുമൊക്കെ ഉള്ള സാധാരണക്കാരില്‍ സാധാരണക്കാരനായ ഒരാള്‍.- ജോജു പറഞ്ഞു . ഒരു ക്ലീൻ ഫാമിലി എന്റർടെയ്നറാണ് ചിത്രം. കുടുംബത്തിനോടൊപ്പം പോയി കാണാവുന്ന ചിത്രം. ചിത്രത്തിൽ ഹ്യൂമർ ഉണ്ടെങ്കിലും കൂടുതൽ ഫോക്കസ് ചെയ്തേക്കുന്നത് കുടുംബ പ്രേക്ഷകരെയാണ്.

 ലാലേട്ടൽ ഇട്ടിമാണി

മോഹൻലാൽ ചിത്രമായ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിലെ ആസോസിയേറ്റ് ഡയറക്ടേഴ്സ് ആയിരുന്നു. ആ സെറ്റിൽ വെച്ചാണ് ലാൽ സാറുമായി പരിചയത്തിലാവുന്നത്. ചിത്രത്തിനെ കുറിച്ച് സാറിനോട് പറഞ്ഞു. ആ ത്രെഡ് അദ്ദേഹത്തിന് ഇഷ്ടമാകുകയും ചെയ്തു. അങ്ങനെ തിരക്കഥ കേട്ടു. ഈ ചിത്രം ഒരിക്കലും ലാലേട്ടനു വേണ്ടി എഴുതിയത് അല്ല. ലാൽ സാറിന് ഇഷ്ടമായപ്പോൾ പിന്നീട് അദ്ദേഹത്തിന് ചേരുന്ന രീതിയിലേയ്ക്ക് മാറ്റുകയായിരുന്നു.- സംവിധായകരിൽ ഒരാളായ ജിബി പറഞ്ഞു.

  ആദ്യം  ലാലേട്ടൻ പറഞ്ഞു

ചിത്രവുമായി സമീപിക്കുമ്പോൾ, ലൂസിഫര്‍, ഒടിയന്‍, രണ്ടാമൂഴം എന്നീ വലിയ സിനിമകളുടെ തിരക്കുകളെ കുറിച്ച് അദ്ദേഹം ഞങ്ങളേട് പറഞ്ഞിരുന്നു.മക്കളെ ഇത് നല്ല സബ്ജക്ടാണ് വിട്ടു കളയരുതെ മറ്റാരെയെങ്കിലും വച്ച് ചെയ്യൂ എന്ന്.പക്ഷെ ഞങ്ങള്‍ക്ക് വിശ്വാസമുണ്ടായിരുന്നു ലാലേട്ടന്‍ ഈ ചിത്രത്തിലേക്ക് വരുമെന്ന്. അദ്ദേഹം പറഞ്ഞാൽ ഇതിൽ എന്തോ ക്ലിക്കാകുന്ന കണ്ടന്റ് ഉണ്ടെന്നാണ്.അത് ലാലേട്ടന്‍ തന്നെ പറയണമെന്ന് ആയിത്തീര്‍ന്നത് ദൈവാനുഗ്രഹമാണ്- ജിബി കൂട്ടിച്ചേർത്തു.

തൃശൂർ ഭാഷയും  കുന്നംകുളവും ചൈനയും


ചിത്രത്തിൽ തൃശ്ശൂർ ഭാഷ ഉപയോഗിക്കുന്നുണ്ട്. എന്നാൽ സിനിമയിൽ ഉടനീളം തൃശ്ശൂർ ഭാഷ ഉപയോഗിച്ചിട്ടില്ല. കുന്നംകുളംകാരനാണ് ഇട്ടിമാണി. ചൈനയില്‍ ജനിച്ചു കുന്നംകുളത്ത് ജീവിക്കുന്ന കഥാപാത്രം. ഇട്ടിമാണിയെ ഈ സ്ഥലങ്ങളില്‍ പ്ലേസ് ചെയ്യാന്‍ കാരണങ്ങള്‍ ഉണ്ട്. അയാളുടെ അച്ഛനും മറ്റു കുടുബാംഗങ്ങളും കുന്നംകുളത്തുകാരാണ്.മാണിക്കുന്നേല്‍ ഇട്ടിമാതാ മകന്‍ ഇട്ടിമാണി എന്ന രീതിയില്‍.. അയാള്‍ ചൈനയില്‍ ജനിച്ചാല്‍ നല്ലതായിരിക്കുമെന്ന് നമുക്ക് തോന്നിയിരുന്നു. അത് ഈ കഥ ആവശ്യപെടുന്നുണ്ട്- ജിബി പറഞ്ഞു. ഈ സ്ഥലങ്ങൾ മനപ്പൂർവ്വം ചെയ്തതല്ല. ചൈനയില്‍ ജനിച്ചതുകൊണ്ടാണ് ടൈറ്റിലില്‍ മെയ്ഡ് ഇന്‍ ചൈന എന്നുള്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ ചൈനയും കുന്നംകുളവും തമ്മിലുള്ള ഒരു ഡ്യൂപ്ലികേറ്റ് ബന്ധമുണ്ടല്ലോ അതും കഥയില്‍ കയറിപോകുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X