»   » യാതൊരു പരിശീലനവും ലഭിക്കാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്, സംവിധായകന്‍

യാതൊരു പരിശീലനവും ലഭിക്കാതെയാണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്, സംവിധായകന്‍

By: Sanviya
Subscribe to Filmibeat Malayalam

മമ്മൂട്ടിയുടെ മൃഗയയെ കുറിച്ച് മുന്‍കാലങ്ങളില്‍ പ്രചരിച്ച ആരോപണങ്ങള്‍ സത്യമല്ലെന്ന് സംവിധായകന്‍ ഐവി ശശി. ഒരു അഭിമുഖത്തിലാണ് ഐവി ശശി പറഞ്ഞത്. ഗ്രാഫിക്‌സും വിഎഫക്‌സും ഒന്നുമില്ലാത്ത കാലത്താണ് മമ്മൂട്ടിയെ നായകനാക്കി മൃഗയ എന്ന സിനിമ ഒരുക്കുന്നത്. എന്നാല്‍ ചിത്രം തിയേറ്ററുകളില്‍ എത്തിയപ്പോള്‍ അത് യഥാര്‍ത്ഥ പുലിയല്ലെന്നും മമ്മൂട്ടിയുടെ ഡ്യൂപിനെ വച്ച് ചെയ്തുവെന്നും ആരോപണങ്ങള്‍ വന്നിരുന്നു.

പക്ഷേ അന്ന് പ്രചരിച്ച ആരോപണങ്ങളില്‍ വാസ്തവമില്ലെന്ന് ഐവി ശശി പറയുന്നു. ആകെ രണ്ട് ഷോട്ടില്‍ മാത്രമാണ് മമ്മൂട്ടി ഡ്യൂപിനെ ഉപയോഗിച്ചത്. ബാക്കിയെല്ലാ സീനുകളിലും മമ്മൂട്ടി അതിസാഹസികമായി അഭിനയിച്ചതാണെന്ന് ഐവി ശശി പറയുന്നു. അഭിമുഖത്തില്‍ നിന്ന് തുടര്‍ന്ന് വായിക്കാം.

പുലിമുരുകന്‍ വന്നപ്പോള്‍ മൃഗയ

പുലിമുരുകന്‍ എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ് കേള്‍ക്കുമ്പോള്‍ ഏതൊരു സിനിമാ പ്രേമിക്കും ഓര്‍മ്മ വരുന്നത് 1989ല്‍ പുറത്തിറങ്ങിയ മൃഗയയാണ്. മമ്മൂട്ടി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ഐവി ശശി സംവിധാനം ചെയ്ത ചിത്രം. വാറുണ്ണി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്.

രചന

ലോഹിതദാസാണ് ചിത്രത്തിന്റെ രചന. ചിത്രത്തിന്റെ കഥ ലോഹിതദാസാണ് തന്നോട് കഥ പറഞ്ഞതെന്ന് ഐവി ശശി പറയുന്നു. ലോഹിക്ക് വാറുണ്ണിയെ പോലെ തന്നെ പരിചയമുള്ള ഒരു വേട്ടക്കാരനുണ്ടായിരുന്നു. അയാളുടെ കഥയില്‍ പ്രചോദമുള്‍ക്കൊണ്ടാണ് മൃഗയ ചെയ്തിരിക്കുന്നത്.

ചെന്നൈയില്‍ നിന്ന്

ചെന്നൈയില്‍ നിന്ന് ട്രെയിന്‍ ചെയ്തുകൊണ്ടു വന്ന പുലിയാണ്. എന്നാലും മൃഗമല്ലേ. സംഘടനരംഗത്തിന്റെ ഇടയ്ക്ക് അതൊന്ന് മമ്മൂട്ടിയെ കടിച്ചാല്‍ തീരുമായിരുന്നു എല്ലാം. ഐവി ശശി പറയുന്നു.

മമ്മൂട്ടി പുലിയെ കണ്ടത്

യാതൊരു മുന്‍പരിജയവുമില്ലാതെയണ് മമ്മൂട്ടി പുലിയുമായുള്ള സംഘട്ടനത്തിന് തയ്യാറായത്. ഷൂട്ടിങ് സെറ്റില്‍ വച്ചാണ് അദ്ദേഹം പുലിയെ കാണുന്നത് തന്നെ. പക്ഷേ പുലിയുടെ ഒരു ട്രെയിനറുണ്ട്. അയാള്‍ ഷൂട്ടിങിന് മുമ്പ് പുലിയുമായി സംഘട്ടനം നടത്തേണ്ടത് കാണിച്ചു കൊടുത്തു. അങ്ങനെ അതിസാഹസികമായാണ് മമ്മൂട്ടി അഭിനയിച്ചത്.

English summary
IV Sasi about Mammootty.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam