»   » അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയുംലാലുമുണ്ട്:ഐവി ശശി

അടുത്ത ചിത്രത്തില്‍ മമ്മൂട്ടിയുംലാലുമുണ്ട്:ഐവി ശശി

Posted By:
Subscribe to Filmibeat Malayalam
IV Sasi
ന്യൂ ജനറേഷന്‍ ലേബലില്‍ ഇറങ്ങുന്ന സിനിമകള്‍ കോപ്പിയടി ചിത്രങ്ങളാണെന്ന് സംവിധായകന്‍ ഐവി ശശി. പ്രമേയത്തിലും അവതരണത്തിലും പുതുമയുള്ള ചിത്രങ്ങളാണ് പുതിയകാലത്ത് ഉണ്ടാകേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മനോരമ ന്യൂസ് പരിപാടിയിലാണ് ശശി ന്യൂജനറേഷന്‍ സിനിമകളെക്കുറിച്ച് അഭിപ്രായപ്രകടനം നടത്തിയത്.

സംസ്ഥാന അവാര്‍ഡ് ജൂറി ചെയര്‍മാനായി എടുത്ത തീരുമാനങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും പുരസ്‌കാര നിര്‍ണയ ജൂറി ചെയര്‍മാനായതിലും വിമര്‍ശനം ഏറ്റുവാങ്ങേണ്ടി വന്നതിലും ദുഖമില്ലെന്നും ഐവി ശശി പറഞ്ഞു.

പ്രമേയങ്ങളിലും അവതരണത്തിലും പുതുമ തേടിയാണ് ഓരോ സിനിമയേയും സമീപിച്ചത്. കൂട്ടിന് വലിയ സൗഹൃദ വലയമുണ്ടായിരുന്നു. പുതിയ കാലത്ത് സിനിമാസൗഹൃദങ്ങള്‍ക്ക് ഇടര്‍ച്ച സംഭവിച്ചു. ബല്‍റാം വേഴ്‌സസ് താരാദാസിന്റെ പരാജയം സ്‌ക്രിപ്റ്റിലെ നിര്‍ബന്ധിത തിരുത്തലുകളായിരുന്നു-ശശി പറഞ്ഞു.

ടി. ദാമോദരന്‍ എഴുതിവച്ച രാഷ്ട്രീയ സിനിമയാണ് അടുത്ത പദ്ധതിയെന്നും മലയാളത്തിലെ രണ്ടു താരരാജാക്കന്‍മാരും ചിത്രത്തിലുണ്ടാവുമെന്നും ഐ.വി. ശശി പറഞ്ഞു. ഐവി ശശി സിനിമയില്‍ 45 വര്‍ഷം പൂര്‍ത്തിയാക്കുകയാണ്.

English summary
Senior Director IV Sasi said that most of the new generation movies are copy of Foreign films.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam