»   » മനോരോഗികളെ അവഗണിക്കുന്നു, വിവാഹ മോചന വാര്‍ത്തയോട് ഐവി ശശിയുടെ പ്രതികരണം

മനോരോഗികളെ അവഗണിക്കുന്നു, വിവാഹ മോചന വാര്‍ത്തയോട് ഐവി ശശിയുടെ പ്രതികരണം

By: Rohini
Subscribe to Filmibeat Malayalam

വേര്‍പിരിയാത്ത താരദമ്പതികളെ വേര്‍പിരിയ്ക്കുന്നതും മരിക്കാത്ത താരങ്ങളെ കൊല്ലുന്നതും സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ സ്ഥിരം കാഴ്ചയാണ്. അതിന് ഏറ്റവുമൊടുവില്‍ ഇരിയായത് മലയാളത്തിലെ മുതിര്‍ന്ന താരദമ്പതികളായ ഐവി ശശിയും സീമയുമാണ്.

ആ പ്രതീക്ഷ തെറ്റി; പിന്നെ ഒരിക്കലും ഐവി ശശി മോഹന്‍ലാലിനൊപ്പം ഒരു സിനിമ ചെയ്തില്ല!!

ഐവി ശശിയും സീമയും 35 വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിയ്ക്കുന്നു എന്നും വിവാഹ മോചിതരാകുന്നു എന്നും ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചിരുന്നു. വാര്‍ത്ത നിഷേധിച്ച് ഇതാ ഐവി ശശി രംഗത്തെത്തി. വനിതയോടാണ് സംവിധായകന്‍ പ്രതികരിച്ചത്.

പ്രചരിച്ച വാര്‍ത്ത

ദിലീപ് - മഞ്ജു, പ്രിയദര്‍ശന്‍ - ലിസി താരദമ്പതികള്‍ക്ക് പിന്നാലെ ഐവി ശശിയും സീമയും തങ്ങളുടെ ദാമ്പത്യം അവസാനിപ്പിക്കുന്നു എന്ന തരത്തിലായിരുന്നു വാര്‍ത്ത. എന്നാല്‍ കാര്യ കാരണങ്ങള്‍ പ്രചരിച്ച വാര്‍ത്തയില്‍ വ്യക്തമാക്കിയിരുന്നില്ല.

ഐവി ശശി പറയുന്നത്

ഇത്രയും വര്‍ഷം ഒന്നിച്ചു ജീവിച്ചു ഇനിയാണോ വിവാഹ മോചനം എന്നാണ് ഐവി ശശിയുടെ ചോദ്യം. ഇത്തരം വാര്‍ത്തകള്‍ പടച്ചുവിടുന്നവര്‍ക്ക് വേറെ ജോലിയൊന്നുമില്ലേ. എന്തൊരു വിഡ്ഡിത്തമാണിത്. ഇത്തരം മനോരോഗികളെ അവഗണിക്കുകയാണ് വേണ്ടത്.

മടങ്ങിയെത്തുകയാണ്

നീണ്ട എട്ട് വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം മൂന്ന് ഭാഷകളിലായി നിര്‍മിയ്ക്കുന്ന ചിത്രത്തിന്റെ പണിപ്പുരയിലാണ് ഐവി ശശി. ബേര്‍ണിങ് ബെല്‍ എന്ന് പേരിട്ടിരിയ്ക്കുന്ന ചിത്രത്തില്‍ മലയാളത്തിലെ കാസ്റ്റിങ് പൂര്‍ത്തിയായി വരുന്നതേയുള്ളൂ..

ആ പ്രണയം

തന്റെ പതിനാറാം വയസ്സിലാണ് സീമ സിനിമാ ലോകത്ത് എത്തുന്നത്. ഐവി ശശി സംവിധാനം ചെയ്ത അവരുടെ രാവുകള്‍ എന്ന എ പടത്തില്‍ അഭിനയിച്ചുകൊണ്ടായിരുന്നു ആ തുടക്കം. ആദ്യ ചിത്രം പൂര്‍ത്തിയാവുമ്പോഴേക്കും ഇരുവരും പ്രണയത്തില്‍ വീണിരുന്നു.

ഇഷ്ട നായിക സീമ

എന്നും തന്റെ ഇഷ്ടനായിക സീമയാണെന്നാണ് ഐവി ശശി പറഞ്ഞത്. ഇതുവരെ ആ പറഞ്ഞതില്‍ മാറ്റമുണ്ടായിട്ടില്ല. മുപ്പതോളം സിനിമകളില്‍ ഐവി ശശി സീമയെ നായികയാക്കി.

വിവാഹം

1980 ലാണ് ഐവി ശശിയുടെയും സീമയുടെയും വിവാഹം നടന്നത്. അനുവും അനിയുമാണ് മക്കള്‍. വിവാഹ ശേഷം സീമയും ഐവി ശശിയും ചെന്നൈയിലേക്ക് താമസം മാറി. മക്കള്‍ പഠിച്ചതൊക്കെ ചെന്നൈയിലാണ്.

English summary
IV Sasi deny the divorce rumor
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam