twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആ വലിയ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഐവി ശശി പോയി, നഷ്ടം ലാലിനും മമ്മൂട്ടിക്കും മാത്രമല്ല!!

    By Aswini
    |

    ഐവി ശശി ഓര്‍മയായി.. മലയാളത്തിന് ഒരുകാലത്ത് ഹിറ്റ് സിനിമകള്‍ മാത്രം സമ്മാനിച്ചിരുന്ന ഐവി ശശി 69 ആം വയസ്സില്‍ ഭൂമിയോട് വിടപറഞ്ഞ് പോയിരിയ്ക്കുന്നു. മലയാള സിനിമയ്ക്ക് മറ്റൊരു തീരാ നഷ്ടം കൂടെ.

    സിനിമ ഹിറ്റായാല്‍ ശരീരം വേണം, ക്രൂര പീഡനം ഒരുപാട് അനുഭവിച്ചു എന്ന് നിവിന്റെയും ദുല്‍ഖറിന്റെയും നായികസിനിമ ഹിറ്റായാല്‍ ശരീരം വേണം, ക്രൂര പീഡനം ഒരുപാട് അനുഭവിച്ചു എന്ന് നിവിന്റെയും ദുല്‍ഖറിന്റെയും നായിക

    ഒരു ബ്രഹ്മാണ്ഡ ചിത്രം ചെയ്തു കൊണ്ട് മലയാള സിനിമയിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലായിരുന്നു ഐവി ശശി. 33 ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തിന്റെ ചര്‍ച്ചകള്‍ പുരോഗമിക്കവെയാണ് ഈ വിയോഗം.

    സിനിമ ഹിറ്റായപ്പോള്‍ അപ്പാനി രവിക്ക് അഹങ്കാരം, പൊരിവെയിലത്ത് നാടകം കളിച്ചയാള്‍ക്ക് കാരവാന്‍ വേണോ?സിനിമ ഹിറ്റായപ്പോള്‍ അപ്പാനി രവിക്ക് അഹങ്കാരം, പൊരിവെയിലത്ത് നാടകം കളിച്ചയാള്‍ക്ക് കാരവാന്‍ വേണോ?

    മടങ്ങി വരാന്‍ ഒരുങ്ങുകയായിരുന്നു

    മടങ്ങി വരാന്‍ ഒരുങ്ങുകയായിരുന്നു

    ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് ഒരു ഗംഭീര ചിത്രം ചെയ്തുകൊണ്ട് തിരിച്ചുവരാന്‍ ഒരുങ്ങുകയായിരുന്നു ഐവി ശശി. അത് മലയാള സിനിമയില്‍ ചരിത്രമാവുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

    Recommended Video

    BREAKING ഐ വി ശശി അന്തരിച്ചു | filmibeat Malayalam
    ബോണിങ് ബെല്‍സ്

    ബോണിങ് ബെല്‍സ്

    ഇറാഖിന്റെ കുവൈത്ത് അധിനിവേശം ആസ്പദമാക്കി ഒരുക്കുന്ന ബ്രഹ്മാണ്ഡ ചിത്രമായിരുന്നു ഐവി ശശിയുടെ മനസ്സില്‍. 33 ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ മോഹന്‍ലാലോ മമ്മൂട്ടിയോ നായകനായി എത്തും എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

    ദൃശ്യവിസ്മയം

    ദൃശ്യവിസ്മയം

    ചിത്രം ഇന്ത്യന്‍ സിനിമ കാണാനിരിക്കുന്ന ദൃശ്യ വിസ്മയമായിരിക്കുമെന്നാണ് ചിത്രത്തിന്റെ നിര്‍മാതാവ് സോഹന്‍ റോയി പറഞ്ഞത്. ഇന്ത്യന്‍ സിനിമയുടെ മുഖച്ഛായ മാറ്റുക എന്നതാണ് ബോണിങ് ബെല്‍സിന്റെ ലക്ഷ്യമെന്നും നിര്‍മാതാവ് പറഞ്ഞിരുന്നു.

    2019 ല്‍ റിലീസ്

    2019 ല്‍ റിലീസ്

    ബോണിങ് ബെല്‍സിനെ കുറിച്ച് ഐവി ശശിയ്ക്ക് കൃത്യമായ കണക്കുകൂട്ടലുകളും കാഴ്ചപ്പാടും ഉണ്ടായിരുന്നു. 2019 ല്‍ ചിത്രം റിലീസ് ചെയ്യാനായാരുന്നു ഐവി ശശി കണക്കുകൂട്ടിയത്. എന്നാല്‍ ആ സ്വപ്‌നം പൂര്‍ത്തിയാക്കാന്‍ കഴിയാതെ ഐവി ശശി ഓര്‍മയായി.

    വിപ്ലവം കൊണ്ടു വന്ന സംവിധായകന്‍

    വിപ്ലവം കൊണ്ടു വന്ന സംവിധായകന്‍

    മലയാള സിനിമയില്‍ ഒരു വിപ്ലവം സൃഷ്ടിച്ച സംവിധായകനാണ് ഐവി ശശി. പലരും ചെയ്യാന്‍ മടിച്ച കാര്യങ്ങള്‍ ധൈര്യപൂര്‍വ്വം ചെയ്തു. അവളുടെ രാവുകള്‍ എന്ന ചിത്രം തന്നെ അതിന് ഉദാഹരണമാണ്. മലയാള സിനിമയുടെ വളര്‍ച്ചയുടെ ഓരോ ഘട്ടത്തിലും ഐവി ശശിയുടെ വലിയ സംഭാവനയുണ്ട്.

    English summary
    IV Sasi gone without completing that big dream
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X