»   » മോഹന്‍ലാലില്‍ ആ വലിയ മാറ്റം കൊണ്ടു വന്നത് ഐവി ശശി

മോഹന്‍ലാലില്‍ ആ വലിയ മാറ്റം കൊണ്ടു വന്നത് ഐവി ശശി

Posted By:
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ ആദ്യത്തെ ന്യൂ ജനറേഷന്‍ സംവിധായകന്‍ എന്ന വിളിപ്പേര് നല്‍കേണ്ടത് ഐവി ശശിയ്ക്കാണ്. വരും വരായികകളെ കുറിച്ച് ചിന്തിക്കാതെയാണ് ഐവി ശശി സിനിമകള്‍ സംവിധാനം ചെയ്തത്. ആ ധൈര്യം മലയാള സിനിമയില്‍ ഒത്തിരി മാറ്റങ്ങള്‍ കൊണ്ടു വരികയും ചെയ്തു. അങ്ങനെയാണ് അവളുടെ രാവുകള്‍ പോലും റിലീസായത്.

സിനിമകളില്‍ മാത്രമല്ല, നായകന്മാരിലും ഐവി ശശി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. അങ്ങനെ മോഹന്‍ലാലില്‍ വന്ന വലിയൊരു മാറ്റത്തിന് കാരണമായതും ഐവി ശശി തന്നെയാണ്. എന്താണെന്ന് നോക്കാം...

മോഹന്‍ലാലില്‍ ആ വലിയ മാറ്റം കൊണ്ടു വന്നത് ഐവി ശശി

വില്ലന്‍ വേഷങ്ങളിലൂടെയായിരുന്നു മോഹന്‍ലാലിന്റെ തുടക്കം. ആദ്യകാലത്ത് സുകുമാരനും നസീറും ജയനും മധുവുമൊക്കെ അഭിനയിക്കുന്ന ചിത്രങ്ങളില്‍ സഹതാരമായിട്ടാണ് മോഹന്‍ലാല്‍ എത്തിയത്. ഐവി ശശിയുടെ തന്നെ ഒരുപാട് ചിത്രങ്ങളില്‍ ലാല്‍ അങ്ങനെ അഭിനയിച്ചിട്ടുണ്ട്.

മോഹന്‍ലാലില്‍ ആ വലിയ മാറ്റം കൊണ്ടു വന്നത് ഐവി ശശി

ഇന്ന് മലയാള സിനിമ വാഴുന്ന ലാലിനെയും മമ്മൂട്ടിയെയും ഒരുമിപ്പിച്ച് ഏറ്റവും കൂടുതല്‍ സിനിമകള്‍ സംവിധാനം ചെയ്തതും ഐവി ശശിയാണ്. പതിനഞ്ചോളം ചിത്രങ്ങള്‍ ലാലിനെയും മമ്മൂട്ടിയെയും വച്ച് ഐവി ശശി സംവിധാനം ചെയ്തിട്ടുണ്ട്.

മോഹന്‍ലാലില്‍ ആ വലിയ മാറ്റം കൊണ്ടു വന്നത് ഐവി ശശി

ജയന്‍, സുരേഷ് ഗോപി എന്നീ താരങ്ങള്‍ക്ക് ആക്ഷന്‍ ഹീറോ പരിവേഷം നല്‍കിയത് ഐവി ശശിയാണ്. ഇവര്‍ക്ക് മാത്രമല്ല. മോഹന്‍ലാലിനെയും ആക്ഷന്‍ ഹീറോ ആക്കിയത് ഐവി ശശിയാണ്.

മോഹന്‍ലാലില്‍ ആ വലിയ മാറ്റം കൊണ്ടു വന്നത് ഐവി ശശി

ലാലിന്റെ കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായ ദേവാസുരം എന്ന ചിത്രത്തിന്റെ സംവിധായകനാണ് ഐവി ശശി. ശ്രദ്ധ, വര്‍ണപ്പകിട്ട് തുടങ്ങിയ ചിത്രങ്ങളും ഈ സംവിധായകന്‍ - നായകന്‍ കൂട്ടുകെട്ടില്‍ നിന്നും പുറത്തു വന്നു.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഫോളോ ട്വിറ്റര്‍

English summary
IV Sasi's involvement in Mohanlal's film career
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam