twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കീറിയ ക്യാന്‍വാസില്‍ വെറും വയറുമായി കിടന്നുറങ്ങി.. സിനിമയായിരുന്നു ലക്ഷ്യം!

    By Nimisha
    |

    സിനിമയോടുള്ള ഇഷ്ടം കാരണം കോഴിക്കോടു നിന്നും ചെന്നൈയിലേക്ക് ട്രെയിന്‍ കയറിയ ഇരുപ്പംവീട് ശശിധരനെ കാത്തിരുന്നത് സിനിമയെ വെല്ലുന്ന കടുത്ത യാഥാര്‍ത്ഥ്യങ്ങളായിരുന്നു. സിനിമയെന്ന സ്വപ്‌നം പൂവണിയുന്നതിന് വേണ്ടി എന്ത് ത്യാഗവും സഹിക്കാന്‍ അദ്ദേഹം തയ്യാറായിരുന്നു. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ചിത്രങ്ങളൊരുക്കിയ സംവിധായകന്‍ കൂടിയായ ഐവി ശശി അന്തരിച്ചു. പ്രേക്ഷകര്‍ക്ക് മാത്രമല്ല മലയാള സിനിമയെ ഒന്നടങ്കം വേദനിപ്പിക്കുന്നൊരു വാര്‍ത്തയാണ് കുറച്ചുമുന്‍പ് പുറത്തുവന്നത്.

    സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!സിനിമയിലെയും ജീവിതത്തിലെയും പ്രിയപ്പെട്ട നായികയെ തനിച്ചാക്കി എെവി ശശി യാത്രയായി!

    കോഴിക്കോട് സ്വദേശിയായിരുന്ന ശശിധരന്‍ മലബാര്‍ ക്രിസത്യന്‍ കോളേജില്‍ പഠിക്കുന്നതിനിടയില്‍ ചെയ്യാത്ത കുറ്റത്തിന് സസ്‌പെന്‍ഡ് ചെയ്യപ്പെടടിരുന്നു. അപമാനം കാരണം നാട്ടില്‍ തുടരേണ്ടെന്ന് തീരുമാനിച്ച് കിട്ടിയതലെല്ലാം വാരിപ്പെറുക്കി നാടു വിടാന്‍ തീരുമാനിച്ച അദ്ദേഹം സുഹൃത്തിനെ കാണുന്നതിനായാണ് റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിയത്. എന്നാല്‍ അപ്പോഴാണ് ചെന്നൈയിലേക്കുള്ള ട്രെയിന്‍ കണ്ടത്. ചെന്നൈയിലേക്ക് മാത്രമല്ല സിനിമയിലേക്ക് കൂടിയുള്ള യാത്രയായിരുന്നു അത്.

    ചെന്നൈയിലെ കഷ്ടപ്പാടുകള്‍

    ചെന്നൈയിലെ കഷ്ടപ്പാടുകള്‍

    ബന്ധു കൂടിയായ സ്വാമിനാഥന്‍ എന്ന കാലസംവിധായകന്റെ അസിസ്റ്റന്റായാണ് ഐവി ശശി സിനിമയില്‍ തുടക്കം കുറിച്ചത്. നാട് വിട്ട് വന്നതിന് ചീത്ത കിട്ടിയെങ്കിലും അസിസ്റ്റന്റായി തുടരാന്‍ അദ്ദേഹം സമ്മതിക്കുകയായിരുന്നു. അത് സിനിമയിലേക്കുള്ള ചവിട്ടുപടി കൂടിയായിരുന്നു.

    കെഎസ് സേതുമാധവന്റെ അസിസ്റ്റന്റായി തുടക്കം

    കെഎസ് സേതുമാധവന്റെ അസിസ്റ്റന്റായി തുടക്കം

    പ്രശസ്ത സംവിധായകന്‍ കെഎസ് സേതുമാധവന്റെ സിനിമയ്ക്ക് വേണ്ടി സെറ്റിട്ടാണ് അദ്ദേഹം തുടങ്ങിയത്. സ്വാമിയേട്ടന്റെ തിരക്ക് കാരണമായിരുന്നു ഈ ജോലി ശശിയെ ഏല്‍പ്പിച്ചത്. അന്ന് ചെയ്ത വര്‍ക്ക് ഇഷ്ടപ്പെട്ടതിന് ശേഷം സേതുമാധവന്‍ ഐവി ശശിക്ക് നിരവധി അവസരങ്ങള്‍ നല്‍കിയിരുന്നു.

    ഇടവേളയിലെ നിരീക്ഷണം

    ഇടവേളയിലെ നിരീക്ഷണം

    ആര്‍ട് ഡയറക്ടറായി ജോലി ചെയ്യുന്നതിനിടയിലുള്ള ഒഴിവ് വേളകളില്‍ സിനിമയെക്കുറിച്ച് പഠിക്കുകയായിരുന്നു ഐവി ശശി. പിന്നീടാണ് അദ്ദേഹം സ്വന്തം സിനിമ ചെയ്യാന്‍ തീരുമാനിക്കുന്നത്.

    കെപി ഉമ്മറിനെ നായകനാക്കി ആദ്യ ചിത്രം

    കെപി ഉമ്മറിനെ നായകനാക്കി ആദ്യ ചിത്രം

    നസീറും മധുവും സിനിമയില്‍ തിളങ്ങി നില്‍ക്കുന്നതിനിടയില്‍ കെപി ഉമ്മറിനെ നായകനാക്കാന്‍ ചങ്കൂറ്റം കാണിച്ച സംവിധായകന്‍ കുടിയാണ് ഐവി ശശി. ഉത്സവം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പേര് വെച്ച് സിനിമ ചെയ്യാന്‍ തുടങ്ങിയത്.

    രണ്ടാമതായി പുറത്തിറങ്ങിയത്

    രണ്ടാമതായി പുറത്തിറങ്ങിയത്

    അനുഭവം എന്ന ചിത്രമായിരുന്നു അദ്ദേഹത്തിന്റെതായി പുറത്തുവന്ന രണ്ടാമത്തെ ചിത്രം. ശ്രീദേവി ആയിരുന്നു ചിത്രത്തില്‍ നായികാവേണ്ടിയിരുന്നത് എന്നാല്‍ ജയഭാരതിയാണ് നായികയായത്. ഇതറിഞ്ഞ് വിഷമിച്ച ശ്രീദേവിയെ അദ്ദേഹം അടുത്ത ചിത്രത്തില്‍ നായികയാക്കുകയും ചെയ്തു.

    മികച്ച ചിത്രങ്ങള്‍

    മികച്ച ചിത്രങ്ങള്‍

    ഒന്നിനൊന്ന് മികച്ച 150 ഓളം ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തുവന്നത്. പ്രേക്ഷകര്‍ ഇന്നും ഈ സംവിധായകനെ ഓര്‍ക്കുന്നതിന് കാരണവും ഈ ചിത്രങ്ങളാണ്.വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മോഹന്‍ലാലിനെ നായകനാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിനിടയിലാണ് മരണം വില്ലനായെത്തിയത്.

    ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം

    ആവനാഴിയിലെ ഇന്‍സ്‌പെക്ടര്‍ ബല്‍റാം

    ടി ദാമോദരന്‍ മാസ്റ്ററും ഐവി ശശിയും മമ്മൂട്ടിയും ഒരുമിച്ചെത്തിയ ആക്ഷന്‍ സിനിമയാണ് ആവനാഴി. സിനിമ മാത്രമല്ല ഈ കഥാപാത്രവും ഇന്നും ഓര്‍ത്തിരിക്കുന്നു. മെഗാസ്റ്റാറിന്‍രെ കരിയറിലെ തന്നെ പ്രധാനപ്പെട്ട ചിത്രങ്ങളിലൊന്നാണ് ഇത്.

    മംഗലശ്ശേരി നീലകണ്ഠന്റെ ദേവാസുരം

    മംഗലശ്ശേരി നീലകണ്ഠന്റെ ദേവാസുരം

    മോഹന്‍ലാലിനെയും മംഗലശ്ശേരീ നീലകണ്ഠനെയും ഓര്‍ക്കാത്ത പ്രേക്ഷകരുണ്ടാവില്ല. എന്നാല്‍ അപൂര്‍വ്വം ചിലര്‍ക്ക് ഇന്നും അറിയില്ല അത് ഐവി ശശിയാണ് സംവിധാനം ചെയ്തതെന്നുള്ള കാര്യം.

    ആള്‍ക്കൂട്ടത്തില്‍ തനിയെ

    ആള്‍ക്കൂട്ടത്തില്‍ തനിയെ

    എംടി വാസുദേവന്‍ നായരും മമ്മൂട്ടിയും ഐവി ശശിയും ഒരുമിച്ച ചിത്രമാണ് ആള്‍ക്കൂട്ടത്തില്‍ തനിയെ. മോഹന്‍ലാലും ഈ ചിത്രത്തില്‍ വേഷമിട്ടിരുന്നു.

    ക്രൈം ത്രില്ലര്‍ അതിരാത്രം

    ക്രൈം ത്രില്ലര്‍ അതിരാത്രം

    1984 ലെ മൂന്നാമത്തെ ബ്ലോക്ക് ബസ്റ്റര്‍ ചിത്രമായിരുന്നു അതിരാത്രം. ജോണ്‍ പോളാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. താരാദാസായി മമ്മൂട്ടി തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച വെച്ചത്. 2006 ല്‍ ഈ ചിത്രത്തിന്റെ രണ്ടാം ഭാഗം പുറത്തിറങ്ങിയിരുന്നു.

     മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച അഹിംസ

    മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ച് അഭിനയിച്ച അഹിംസ

    ടി ദാമോദരന്‍ മാഷിന്റെ തിരക്കഥയില്‍ ഐവി ശശിയും മോഹന്‍ലാലും മമ്മൂട്ടിയും ഈ ചിത്രത്തിലൂടെ വീണ്ടും ഒരുമിച്ചു. മികച്ച പ്രതികരണം നേടിയ ചിത്രമായിരുന്നു അഹിംസ.

    അടിയൊഴുക്കുകള്‍

    അടിയൊഴുക്കുകള്‍

    മമ്മൂട്ടി, റഹ്മാന്‍, സീമ, ബാലന്‍ കെ നായര്‍ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കി ഐവി ശശി ഒരുക്കിയ അടിയൊഴുക്കുകളിലൂടെ മമ്മൂട്ടിക്ക് മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. എംടി വാസുദേവന്‍ നായരാണ് തിരക്കഥ ഒരുക്കിയത്.

    സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകന്‍

    സമവാക്യങ്ങള്‍ തിരുത്തിയെഴുതിയ സംവിധായകന്‍

    ഒന്നിനൊന്ന് വ്യത്യസ്തമായ നിരവധി ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. ഒരേ വര്‍ഷം തന്നെ അഞ്ചില്‍ക്കൂടുതല്‍ ചിത്രങ്ങള്‍ അദ്ദേഹത്തിന്‍രെതായി പുറത്തിറങ്ങിയിട്ടുണ്ട്.

    അതുല്യ പ്രതിഭയ്ക്ക് വിട

    അതുല്യ പ്രതിഭയ്ക്ക് വിട

    എക്കാലത്തെയും മികച്ച ചലച്ചിത്ര പ്രതിഭകളിലൊരാളായ സംവിധായകന്‍രെ വിയോഗം സൃഷ്ടിച്ച ശൂന്യതയിലാണ് മലയാള സിനിമ. വല്ലാതെ വേദനിപ്പിച്ചൊരു ചൊവ്വാഴ്ച കൂടിയാണ് കടന്നുപോകുന്നത്.

    English summary
    IV Sasi suffered a lot for film
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X