twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഐ വി ശശിയുടെ മരണം തളര്‍ത്തിയെന്ന് താരങ്ങള്‍, മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പറയാനുള്ളത് ഇങ്ങനെയാണ്..

    |

    Recommended Video

    ഐവി ശശിയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് മമ്മൂട്ടിയും മോഹന്‍ലാലും | filmibeat Malayalam

    മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം സംഭവിച്ചിരിക്കുകയാണ്. ഒരു കാലത്ത് ഹിറ്റ് സിനിമകള്‍ മാത്രം സമ്മാനിച്ചിരുന്ന ഐ വി ശശിയുടെ മരണത്തില്‍ മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളെല്ലാം അനുശോധനം രേഖപ്പെടുത്തിയിരിക്കുകയാണ്. പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നുവെന്നാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പറയുന്നത്.

    ലാലേട്ടന്‍ വീണ്ടും വിസ്മയമാവും! ബിഗ് ബജറ്റിലെത്തുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല, പിന്നെയോ?ലാലേട്ടന്‍ വീണ്ടും വിസ്മയമാവും! ബിഗ് ബജറ്റിലെത്തുന്ന സിനിമകള്‍ ഒന്നും രണ്ടുമല്ല, പിന്നെയോ?

    പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം. എന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്.

     ഐ വി ശശിയുടെ വിയോഗം

    ഐ വി ശശിയുടെ വിയോഗം

    ചെന്നൈയില്‍ വെച്ച് ദേബാസ്വാസ്ഥ്യം അനുഭവപ്പെട്ട ഐ വി ശശിയെ ആശുപത്രിയിലേക്ക് കൊണ്ടു പോവുന്നതിനിടെയായിരുന്നു അദ്ദേഹം മരണത്തിന് കീഴടങ്ങിയത്. അര്‍ബുദ ബാധിതനായിരുന്ന ഐ വി ശശി ചെന്നൈയിലായിരുന്നു താമസം.

    മമ്മൂട്ടി പറയുന്നതിങ്ങനെ

    മമ്മൂട്ടി പറയുന്നതിങ്ങനെ

    മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച സംവിധായകനായിരുന്നു ഐ വി ശശി. 'പ്രിയപ്പെട്ടവന്റെ വിയോഗം എന്നെ തളര്‍ത്തുന്നു' എന്നാണ് മമ്മൂട്ടി ഫേസ്ബുക്കിലൂടെ പറയുന്നത്.

    മോഹന്‍ലാല്‍

    മോഹന്‍ലാല്‍

    പച്ച മനുഷ്യരുടെ ജീവിതം കൊണ്ട് വെള്ളിത്തിരയില്‍ ഉത്സവം നടത്തിയ മഹാനായ ചലച്ചിത്രകാരന്‍. ഞാനടക്കമുള്ള നടന്‍മാരെയും, കാഴ്ചക്കാരെയും സിനിമാ വിദ്യാര്‍ത്ഥികളാക്കിയ മലയാള സിനിമയുടെ മാസ്റ്റര്‍ക്ക്, എന്റെ പ്രിയപ്പെട്ട സാറിന് പ്രണാമം. എന്നും പറഞ്ഞ് മോഹന്‍ലാല്‍ ഐ വി ശശിയ്‌ക്കൊപ്പമുള്ള പഴയ ചിത്രവും പങ്കുവെച്ചിരിക്കുകയാണ്.

    ജയറാം

    ജയറാം


    ഞാനൊക്കെ എന്റെ കുട്ടിക്കാലത്ത് സിനിമ കണ്ടു തുടങ്ങിയ കാലഘട്ടങ്ങളില്‍, ഒരു കാലഘട്ടത്തിനു ശേഷം, അതായത് പ്രേം നസീറിന്റെയൊക്കെ കാലഘട്ടത്തിനു ശേഷം, ഇന്നത്തെ ഒരു ന്യൂ ജനറേഷന്‍ എന്നൊക്കെ പറയുന്ന പോലെ ഒരു പുതിയ സിനിമാ സംസ്‌കാരത്തിന്റെ തുടക്കം ശ്രീ ഐ വി ശശിയിലൂടെയാണ്.

    ഐ വി ശശി എന്നെഴുതി കാണിക്കുമ്പോള്‍

    ഐ വി ശശി എന്നെഴുതി കാണിക്കുമ്പോള്‍

    അന്ന്, ഒരു ഡയറക്ടറുടെ പേരെഴുതിക്കാണിക്കുമ്പോള്‍ തിയറ്റര്‍ മുഴുവന്‍ കൈയ്യടി കിട്ടുന്നത് എന്റെ ഓര്‍മ്മയില്‍ ഇപ്പൊഴും ഉണ്ട്. 'സംവിധാനം ഐ വി ശശി' എന്നെഴുതി കാണിക്കുമ്പൊഴുള്ള കൈയടി. സിനിമയിലെത്തുമ്പോള്‍ എന്റെയൊക്കെയൊരു ഏറ്റവും വലിയ സ്വപ്നമായിരുന്നു ശശിയേട്ടന്റെയൊരു സിനിമയിലഭിനയിക്കുകയെന്നത്.

     മുന്‍പും പിന്‍പും ശശിയേട്ടന്‍ മാത്രമായിരിക്കും...

    മുന്‍പും പിന്‍പും ശശിയേട്ടന്‍ മാത്രമായിരിക്കും...

    എനിക്ക് തോന്നുന്നു, ഇത്രയേറെ ഹിറ്റുകളുണ്ടാക്കിയിട്ടുള്ള... ഇത്രയേറെ പടങ്ങള്‍ സംവിധാനം ചെയ്യുകയും, ഇത്രയേറെ വലിയ കാന്‍വാസിലുള്ള സിനിമകളുണ്ടാക്കുകയും, അതില്‍ ഏകദേശം 80, 90 ശതമാനത്തോളം സിനിമകള്‍ നൂറു ദിവസത്തോളം ഓടുന്ന വലിയ വലിയ ഹിറ്റുകളാക്കി മാറ്റാന്‍ കഴിഞ്ഞിട്ടുള്ള ലോകത്തില്‍ തന്നെയൊരു സംവിധായകനുണ്ടെങ്കില്‍ അത് I.V. ശശി മാത്രമായിരിക്കും. ഐ വി ശശിക്ക് ഇനിയൊരു പകരക്കാരന്‍ ഒരിക്കലും സിനിമയില്‍ ഉണ്ടാവില്ല. മുന്‍പും പിന്‍പും ശശിയേട്ടന്‍ മാത്രമായിരിക്കും .. എന്നും ജയറാം പറയുന്നു.

    English summary
    IV Sasi: the hitmaker who discovered Mammootty, the actor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X