ഫ്രോഡിന് വേണ്ടി ഐവി ശശിയുടെ ആക്ഷന്‍!
പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ ചിത്രത്തിന് വേണ്ടി മലയാളത്തിന്റെ പ്രിയസംവിധായകന്‍ ഐവി ശശി ആക്ഷനും,കട്ടും പറഞ്ഞു. കഴിഞ്ഞ ദിവസം മോഹന്‍ലാല്‍-ഉണ്ണികൃഷ്ണന്‍ ചിത്രമായ മിസ്റ്റര്‍ ഫ്രോഡിന്റെ സെറ്റില്‍ വച്ചാണ് വീണ്ടും മോഹന്‍ലാലിനെ ക്യാമറയ്ക്ക് മുന്നില്‍ നിര്‍ത്തി ഐവി ശശി ആക്ഷന്‍ പറഞ്ഞത്.
ചിത്രീകരണസ്ഥലത്തെത്തിയ ഐവി ശശിയോട് ഉണ്ണികൃഷ്ണനാണ് ചില സീനുകള്‍ക്ക് വേണ്ടി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ആവശ്യപ്പെട്ടത്. ഞാന്‍ ഏറെ ബഹുമാനിയ്ക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന സംവിധായകന്‍ ഐവി ശശി എന്റെ ചിത്രത്തിന്റെ സെറ്റ് സന്ദര്‍ശിച്ചു. എന്റെ അഭ്യര്‍ത്ഥന കണക്കിലെടുത്ത് അദ്ദേഹം ഒരു ഷോട്ടിന് നിര്‍ദ്ദേശങ്ങള്‍ നല്‍കി. മോഹന്‍ലാലിന് വേണ്ടി ആക്ഷനും കട്ടും പറഞ്ഞു- ഉണ്ണികൃഷ്ണന്‍ പറയുന്നു.

2000ല്‍ പുറത്തിറങ്ങിയ ശ്രദ്ധ എന്ന ചിത്രത്തിലാണ് ഐവി ശശി അവസാനമായി മോഹന്‍ലാലിന് വേണ്ടി ആക്ഷനും കട്ടും പറഞ്ഞത്. മോഹന്‍ലാലിനെ വച്ച് പല ഹിറ്റുകള്‍ ഒരുക്കിയിട്ടുള്ള ഐവി ശശി വീണ്ടും ലാലിന് വേണ്ടി ആക്ഷന്‍ പറഞ്ഞപ്പോള്‍ അത് സെറ്റിലുള്ളവര്‍ക്കെല്ലാം മറക്കാനാവാത്തൊരു ഓര്‍മ്മയായി മാറുകയായിരുന്നു. ദേവാസുരം, ഉയരങ്ങളില്‍, വര്‍ണപ്പകിട്ട്, ശ്രദ്ധ, അഭയം തേടി തുടങ്ങിയ ചിത്രങ്ങളെല്ലാം ഐവി ശശി ലാല്‍ കൂട്ടുകെട്ടില്‍ പുറത്തുവന്ന ചിത്രങ്ങളായിരുന്നു.
iv sasi mr fraud mohanlal b unnikrishnan shooting director ഐവി ശശി മിസ്റ്റര്‍ ഫ്രോഡ് മോഹന്‍ലാല്‍ ബി ഉണ്ണികൃഷ്ണന്‍ ഷൂട്ടിങ്


Click it and Unblock the Notifications