ജയനെയും മമ്മൂട്ടിയെയും വളര്‍ത്തിയത് ഐവി ശശി, മോഹന്‍ലാലിന്റെയും കമലിന്റെയും കരിയറില്‍ ചെയ്തത്?
ശശികുമാറിന് ശേഷം, മലയാളത്തില്‍ ഏറ്റവുമധികം സിനിമകള്‍ സംവിധാനം ചെയ്ത ഐവി ശശി മലയാള സിനിമയ്ക്ക് വെറും സംവിധായകന്‍ മാത്രമല്ല. ശ്വാസവും നിശ്വാസവും സിനിമയാക്കിയ ഐവി ശശിയ്ക്ക് സിനിമയല്ലാതെ മറ്റൊന്നിനെയും കുറിച്ച് അറിയില്ലായിരുന്നു എന്ന് സഹപ്രവര്‍ത്തകര്‍ പറുന്നു. സിനിമയെ കുറിച്ച് എന്ത് ചോദിച്ചാലും അദ്ദേഹത്തിന്റെ പക്കല്‍ കൃത്യമായ ഉത്തരമുണ്ടാവും.
27 ആം വയസ്സില്‍ ഉത്സവം എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ട് തുടങ്ങിയ ഐവി ശശി 150 ല്‍ കൂടുതല്‍ സിനിമകള്‍ മലയാളത്തിന് സംഭാവന ചെയ്തു എന്ന് മാത്രമല്ല, ആ സിനിമകള്‍ക്കൊപ്പം താരങ്ങളെയും അദ്ദേഹം വളര്‍ത്തിയെടുത്തു. ജയനും മമ്മൂട്ടിയ്ക്കുമൊക്കെ ഒരു താര പരിവേഷം നല്‍കിയത് ഐവി ശശി എന്ന സംവിധായകനാണ്. തുടര്‍ന്ന് വായിക്കാം.

വെല്ലുവിളിയോടെ
വെല്ലുവിളിയോടെ സിനിമകള്‍ ചെയ്യാനായിരുന്നു ഐവി ശശിയ്ക്ക് എന്നും താത്പര്യം. ആരും ചെയ്തു നോക്കാത്തത് ചെയ്തു പരീക്ഷിയ്ക്കുക, അതില്‍ വിജയം കാണുക. സോമനും സത്യനും നസീറും മധുവുമൊക്കെ നായകന്മാരായി തിളങ്ങി നിന്ന സമയത്ത് വില്ലനായ ഉമ്മറിനെ നായകനാക്കിയതും അത്തരമൊരു പരീക്ഷണമായിരുന്നു.

ജയന് താരപരിവേഷം
ജയന് ഒരു താരപരിവേഷം നല്‍കിയത് ഐവി ശശി ചിത്രങ്ങളാണ്. മാസും ക്ലാസും ഒരു പോലെ വഴങ്ങുന്ന ഐവി ശശിയുടെ അങ്ങാടി എന്ന ഒറ്റ ചിത്രമാണ് ജയന്റെ കരിയറിലെ എക്കാലത്തെയും വലിയ ഹിറ്റ്.

കമല്‍ ഹസന്
ഉലകനായകന്‍ കമല്‍ ഹസന്റെ കരിയറിലും ഐവി ശശിയ്ക്കുള്ള സ്ഥാനം ചെറുതല്ല. മലയാളത്തില്‍ കമല്‍ ചെയ്ത ഭൂരിഭാഗം ചിത്രങ്ങളും ഐവി ശശിയ്‌ക്കൊപ്പമാണ്. ഈറ്റ എന്ന ചിത്രം കമലിന് കരിയര്‍ ബ്രേക്ക് നല്‍കി.

മമ്മൂട്ടിയെ വളര്‍ത്തിയത്
മമ്മൂട്ടിയെ ഒരു മെഗാസ്റ്റാറായി വളര്‍ത്തിയതും ഐവി ശശിയാണ്. മമ്മൂട്ടിയുടെ ദ ബെസ്റ്റ് എന്ന് പറയുന്ന ചിത്രങ്ങള്‍ അധികവും ചെയ്തത് ഐവി ശശിയാണ്. അഹിംസ, നാണയം, അടിയൊഴുക്കുകള്‍, വാര്‍ത്ത, ആവനാഴി, അടിമകള്‍ ഉടമകള്‍, അബ്കാരി, മൃഗയ, നീലഗിരി, ഇന്‍സ്‌പെക്ടര്‍ ബല്‍റാം.. ഇങ്ങനെ നീളുന്നു മമ്മൂട്ടിയ്ക്ക് ഐവി ശശി നല്‍കിയ ഹിറ്റുകള്‍.

മോഹന്‍ലാലിനൊപ്പം
മോഹന്‍ലാലിനും കരിയറില്‍ മികച്ച ഒരുപിടി നല്ല ചിത്രങ്ങള്‍ ഐവി ശശി നല്‍കിയിട്ടുണ്ട്. എന്നിരുന്നാലും ഐവി ശശി - മോഹന്‍ലാല്‍ കൂട്ടുകെട്ട് എന്ന് പറയുമ്പോള്‍ ആദ്യം ഓര്‍മയില്‍ ഓടിയെത്തുന്നത് ദേവാസുരം എന്ന ചിത്രമാണ്. ആ ഒരൊറ്റ ചിത്രം തന്നെ ആ കൂട്ടുകെട്ടിന്റെ ബലമാണ്.

സീമ
ഭാര്യ സീമയുടെ എല്ലാ വിജയത്തിനും പിന്നില്‍ ഐവി ശശിയാണ്. അവരുടെ രാവുകള്‍ എന്ന ചിത്രത്തിലൂടെ സീമയെ മലയാള സിനിമയില്‍ എത്തിയ ഐവി ശശി, പിന്നീടവര്‍ക്ക് മലയാളത്തല്‍ ധാരാളം നല്ല നല്ല അവസരങ്ങള്‍ നല്‍കി. ജീവിത സഖിയുമാക്കി. തന്റെ ഇഷ്ടനായികയെ കുറിച്ച് ചോദിച്ചാല്‍ അന്നും ഇന്നും ഐവി ശശിയ്ക്ക് ഒരുത്തരമേ ഉള്ളൂ, സീമ!


Click it and Unblock the Notifications