ദിലീപ് ലക്ഷപ്രഭുവാണ്, ലക്ഷ പ്രഭു, കാണൂ
ദിലീപ് ലക്ഷ പ്രഭുവാണെന്ന്. ആകുമല്ലോ. മലയാളത്തില്‍ കോടികള്‍ മുടക്കി ഒരു സിനിമയ്ക്ക് സെറ്റിട്ടിട്ടുണ്ടെങ്കില്‍ അത് ദിലീപിന്റെ മര്യാദ രാമന് വേണ്ടിയിട്ടാണ്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.
ഉത്സവചിത്രങ്ങള്‍ എന്നും ദിലീപിനെ തുണച്ചിട്ടുണ്ട്. ഈ പ്രതീക്ഷയിലാണ് ഏപ്രില്‍ നാലി വിഷു ആഘോഷിക്കാന്‍ മുഴനീള ഹാസ്യവുമായി ദിലീപ് എത്തുന്നത്. സുരേഷ് ദിവാസര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിക്കി ഗല്‍റാനിയാണ് നായിക.

അരിമില്‍ തൊഴിലാളിയായ രാമു എന്ന കഥാപാത്രത്തെയാണ് ദിലീപ് ചിത്രത്തില്‍ അവതരിപ്പിയ്ക്കുന്നത്. സൈക്കിളില്‍ അരിയെത്തിച്ചുകൊടുത്തിരുന്ന രാമു ഓട്ടോറിക്ഷ വാങ്ങാന്‍ തീരുമാനിയ്ക്കുന്നു. ഇതിന് വേണ്ടി പണം സ്വരൂപിയ്ക്കാന്‍ രാമു തന്റെ ഗ്രാമത്തിലേയ്ക്ക് പോകുന്നതാണ് കഥയിലെ സസ്‌പെന്‍സ്.
ഗൗരവമായ വിഷയങ്ങളെ ഹാസ്യത്തിലൂടെ നേരിടുന്ന രാമുവിനെയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ കഴിയുന്നതെന്ന സൂചന ട്രെയിലറില്‍ നിന്നും ലഭിയ്ക്കുന്നു. കുട്ടികളെ മുന്നില്‍ കണ്ടുകൊണ്ടുള്ള ദിലീപിന്റെ സ്ഥിരം ഹാസ്യ പ്രകടനങ്ങള്‍ മര്യാദ രാമനിലും പ്രതീക്ഷിയ്ക്കാം.
എസ് എസ് രാജമൗലി തെലുങ്കില്‍ ഒരുക്കിയ മര്യാദരാമണ്ണ എന്ന ചിത്രമാണ് ഇവന്‍ മര്യാദ രാമനായി മലയാളത്തിലെത്തുന്നത്. തമിഴ്- ഹിന്ദി -ബംഗാളി ഭാഷകളിലും ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.
ഉദയകൃഷ്ണ- സിബി കെ തോമസ് കൂട്ടുകെട്ടാണ് മലയാളത്തില്‍ ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഗോപി സുന്ദറാണ് ഈണം നല്‍കിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിയുടെ ബാനറില്‍ ആന്റോ ജോസഫ് ചിത്രം നിര്‍മിയ്ക്കുന്നു. ട്രെയിലര്‍ കാണൂ...


Click it and Unblock the Notifications











