വിമര്‍ശകര്‍ക്ക് വിശ്രമിക്കാം; രാമന്‍ കോടികള്‍ കൊയ്യുന്നു!

By Aswathi

ദിലീപ് നായകനായ ഇവന്‍ മര്യാദരാമന്‍ വമ്പന്‍ പരാജയമാണെന്നാണ് വാര്‍ത്തകള്‍. എന്നാല്‍ ആ വാര്‍ത്ത സിനിമയുടെ പിന്നണിപ്രവര്‍ത്തകര്‍ നിഷേധിയ്ക്കുന്നു. ഇപ്പോഴും ഇവന്‍ മര്യാദരാമന്‍ നിറഞ്ഞ സദസ്സില്‍ പ്രദര്‍ശനം തുടരുന്നുണ്ടെന്നാണ് അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

മൂന്ന് ദിവസം കൊണ്ട് ചിത്രം നേടിയത് 2.3 കോടി ഗ്രോസ് കളക്ഷനാണത്രെ. ഇക്കാര്യം ചിത്രത്തിന്റെ ഔദ്യോഗിക ഫോസ്ബുക്ക് പേജിലൂടെയാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. വിമര്‍ശകര്‍ക്ക് വിശ്രമിയ്ക്കാന്‍ രാമന്‍ കോടികള്‍ കൊയ്യുന്നു എന്ന തലക്കെട്ടോടുകൂടിയാണ് സ്റ്റാറ്റസ്.

വിമർശകർക്ക് വിശ്രമിക്കാം ..രാമൻ കോടികൾ കൊയ്യുന്നു ....ആദ്യ മൂന്ന്‌ ദിവസം കൊണ്ട് ഈ മര്യാദരാമൻ നേടിയത്2.30 Cr ഗ്രോസ് കള...

Posted by Ivan Maryadaraman on Monday, April 6, 2015

നവാഗതനായ സുരേഷ് ദിവാകര്‍ സംവിധാനം ചെയ്ത ഇവന്‍ മര്യാദരാമന്‍ കേരളത്തിലെ 71 തിയേറ്ററുകളിലാണ് പ്രദര്‍ശനത്തിനെത്തിയത്. കേരളത്തിന് പുറത്തും വിദേശ രാജ്യങ്ങളിലും റിലീസ് ചെയ്യുന്നതിന് മുമ്പേ, ചിത്രം പരാജയമാണെന്ന് പറഞ്ഞ് ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ സൈറ്റുകളിലും വാര്‍ത്ത പ്രചരിച്ചു. ഏപ്രില്‍ രണ്ടാം വാരം കേരളത്തിന് പുറത്ത് ചിത്രം റിലീസ് ചെയ്യും.

ivan-maryada-raman

ദിലീപിന്റെ പതിവ് ഹാസ്യത്തരങ്ങളും കോമാളിത്തരവും മാത്രമാണ് ചിത്രമെന്ന തരത്തിലുള്ള നിരൂപണങ്ങളാണ് പലദിക്കില്‍ നിന്നും വന്നത്. എന്നാല്‍ ആരെ ലക്ഷ്യമാക്കിയാണോ ചിത്രം പുറത്തിറങ്ങിയത് അവരില്‍ സിനിമ വിജയ്ച്ചു. കുട്ടികള്‍ക്കും കുടുംബ പ്രേക്ഷകര്‍ക്കുമുള്ളതാണ് ഇവന്‍ മര്യാദ രാമന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X