കര്‍ണന്റെ കഥ അറിയോ, 'ഇവിടെ' ടീസര്‍ കാണൂ
ശ്യാമപ്രസാദ് ഒരുക്കുന്ന സര്‍പ്രൈസ് ക്രൈ ത്രില്ലര്‍ ചിത്രം ഇവിടെയുടെ ഫസ്റ്റ് ടീസര്‍ പുറത്തിറങ്ങി. ശ്യാമപ്രസാദിന്റെ ആദ്യ കൊമേര്‍ഷ്യല്‍ ചിത്രമെന്ന പ്രത്യേകതയുമായെത്തുന്ന ചിത്രത്തില്‍ പൃഥ്വിരാജും നിവിന്‍ പോളിയും ഭാവനയുമാണ് കേന്ദ്ര കഥാപാത്രങ്ങള്‍.
അന്തര്‍ദേശീയ നിവരാമുള്ള ഒരു ക്രൈം തില്ലറാണെന്ന സൂചന 54 മിനിട്ട് ദൈര്‍ഘ്യമുള്ള ടീസറില്‍ നിന്നും വ്യക്തം. അമേരിക്കയിലെ പട്ടണപ്രദേശങ്ങള്‍ പശ്ചാത്തലമാക്കിയൊരുക്കുന്ന ചിത്രം സീരിയല്‍ കില്ലിങിന്റെ കഥയാണ് പറയുന്നത്.

അമേരിക്കയിലെ ഐടി മേഖലയിലുള്ള ടെക്കികളുടെ കൊലപാതകമാണ് പ്രമേയം. ഇതിന്റെ ചുരുളഴിക്കാന്‍ വരുന്ന ഇന്ത്യന്‍ വംശജനും അറ്റ്‌ലാന്റ പൊലീസ് വിഭാഗത്തിലെ ഉദ്യോഗസ്ഥനുമായി പൃഥ്വിരാജ് എത്തുന്നു.
ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് അജയന്‍ വേണുഗോപാലനാണ്. അജു വര്‍ഗീസ്, വൈ ജി മഹേന്ദ്ര എന്നിവര്‍ക്കൊപ്പം അമേരിക്കയില്‍ നിന്നുള്ള താരങ്ങളും ഇവിടെയില്‍ അണിനിരക്കും. ഇവിടെയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച അണിയറപ്രവര്‍ത്തകരെല്ലാം വിദേശത്തുന്നിന്നാണെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് എറിക് ഡിക്‌സന്‍ ആണ്. ടീസര്‍ കാണൂ


Click it and Unblock the Notifications