ഈയ്യോബിന്റെ പുസ്തകം അടിച്ചു
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് ഒരുക്കുന്ന 'ഈയ്യോബിന്റെ പുസ്തകം' ട്രെയിലര്‍ പുറത്തിറങ്ങി. ഇന്ത്യയ്ക്ക് സ്വാതന്ത്രം ലഭിച്ചതിനും ശേഷവും കേരളം രൂപീകരിക്കുന്നതിനു മുമ്പുമുള്ള കാലഘട്ടമാണ് ചിത്രം.
ഓരോ കഥാപാത്രത്തിന്റെയും രൂപമാറ്റവും ലാലിന്റെ പരുക്കന്‍ ശബ്ദവുമാണ് ട്രെയ്‌ലറിലെ ആകര്‍ഷണം. ഫഹദിനോട് ലാല്‍ ചോദിക്കുന്ന ഒരൊറ്റ ചോദ്യംമതി ആ കാലഘട്ടത്തെ കുറിച്ചും കേരള രൂപീകരണത്തിന്റെതുടക്കത്തെയും കുറിച്ചറിയാന്‍, 'അലോഷി, നീ കമ്മ്യൂണിസ്റ്റാണോ' എന്ന്.

ഫഹദ് ഫാസില്‍ ആദ്യമായി നിര്‍മാതാവിന്റെ കുപ്പായമണിയുന്നു എന്നതാണ് ചിത്രത്തിന് മറ്റൊരു വിശേഷണം. ഫഹദിന്റെ സഹകരണത്തോടെയാണ് അമല്‍ നീരദ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹകനും അമല്‍ നീരദ് തന്നെയാണ്.
വാഗമണ്‍, കുട്ടിക്കാനം, ഒമാന്‍ എന്നിവിടങ്ങളിലായി ചിത്രീകരിക്കുന്ന ചിത്രം പ്രേക്ഷകര്‍ക്ക് ഒരു വ്യത്യസ്ത ദൃശ്യാനുഭവം കൂടെയായിരിക്കും. ഗോപന്‍ ചിദംബരത്തിന്റേതാണ് തിരക്കഥ. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് സംഗീതം നല്‍കുന്നത് നേഹ യാക്‌സണാണ്.
ഫഹദിനെയും ലാലിനെയും കൂടാതെ പത്മപ്രിയ, ജയസൂര്യ, ലെന, റീനു മാത്യൂസ്, ടിജി രവി, ഇഷ ഷെര്‍വാണി, ശ്രീജിത്ത് രവി, ചെമ്പന്‍ വിനോദ്, അനില്‍ മുരളി, ജോണ്‍ വിജയ് തുടങ്ങിയവരും അഭിനയിക്കുന്നു.


Click it and Unblock the Notifications