അയ്യോ അത് പണിയല്ല, പനിയാ, ഒരു ന്യൂ ജനറേഷന്‍ പനി
ബാലതാരമായി എത്തിയ ബിയോണ്‍ നായകനായി ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പേര് 'ഒരു ന്യൂ ജനറേഷന്‍ പണി' എന്നാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. അത് പണിയല്ല, പനിയാണത്രെ. പനി എന്നുള്ളത് ഇംഗ്ലീഷില്‍ വായിച്ചപ്പോള്‍ തെറ്റിയതാണ് പനി ആയത്. ചിത്രത്തിന്റെ പേര് 'ഒരു ന്യൂ ജനറേഷന്‍ പനി'യെന്നാണ്.
നവാഗതനായ ശങ്കര്‍ നാരായണനാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഇന്റര്‍നെറ്റിന്റെ ദുരുപയോഗവും, പുതു തലമുറയില്‍ അതിന്റെ സ്വാധീനവും ചര്‍ച്ച ചെയ്യുന്ന ചിത്രമാണ് ഒരു ന്യൂ ജനറേഷന്‍ പനി പറയുന്നത്.

നടി സുമിത്രയുടെ മകള്‍ ദീപ്തിയാണ് ചിത്രത്തില്‍ നായികാ താരമായി എത്തുന്നത്. ദേവന്‍, തലൈവാസല്‍ വിജയ്, അനില്‍ മുരളി, സാജു കുറുപ്പ്, നാരായണന്‍ കുട്ടി, ജാഫര്‍ ഇടുക്കി, ഷാന്‍, സജിമോന്‍, മഞ്ജു രാഘവന്‍, സുബ്ബലക്ഷ്മി തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു. എസ് ആന്റ് എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ സജീവ് ബിയാണ് ചിത്രം നിര്‍മിക്കുന്നത്.
മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയുമൊക്കെ കൗമാരം അവതരിപ്പിച്ച് മലയാള സിനിമയില്‍ എത്തിയ ബിയോണിന്, പക്ഷെ നായകനടനായി പിടിച്ചു കയറാന്‍ കഴിഞ്ഞില്ല. 1989 ല്‍ 'ഒരു വടക്കന്‍ വീരഗാഥ' എന്ന ചിത്രത്തില്‍ തുടങ്ങി നാല്‍പതിലധികം ചിത്രങ്ങളില്‍ ചെറുതും വലുതമായി ഒത്തിരി വേഷങ്ങള്‍ ചെയ്ത ബിയോണിനെ ഇടക്കാലത്ത് വെള്ളിത്തിരയില്‍ കണ്ടതേയില്ല.


Click it and Unblock the Notifications











