ഇയ്യോബിന്റെ പുസ്തകത്തിലെ ആദ്യഗാനം പുറത്തിറങ്ങി
ഫഹദ് ഫാസിലിനെ നായകനാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ' ഇയ്യോബിന്റെ പുസ്തകം' എന്ന ചിത്രത്തിലെ ആദ്യഗാനം പുറത്തിറങ്ങി. രാവേ... എന്നുതുടങ്ങുന്ന ഗാനമാണ് യൂ ട്യൂബിലൂടെ പുറത്തുവിട്ടിരിക്കുന്നത്.
ഫഹദ് ഫാസിലും ഇഷ ഷെര്‍വാണിയും ചേര്‍ന്ന് അഭിനയിക്കുന്ന പ്രണയ ഗാനമാണിത്. നേഹ എസ്. നായര്‍, ഹരിചരണ്‍ എന്നിവരാണ് ഗാനം പാടിയിരിക്കുന്നത്. നേഹ നായരും ഗ്യാരി പെരേരയും ചേര്‍ന്നാണ് ഗാനങ്ങള്‍ക്ക് ഈണം നല്‍കിയിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെയാണ് വരികള്‍.

അമല്‍ നീരദും ഫഹദും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ക്യാമറ അമല്‍നീരദ്. ലാല്‍, ഇഷ ഷര്‍വ്വാണി, പത്മപ്രിയ, ജയസൂര്യ, ലെന, ടി.ജി. രവി, റീനു മാത്യൂസ്, ചെമ്പന്‍ വിനോദ്, വിനായകന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. ഗോപന്‍ ചിദംബരന്റേതാണ് കഥ. ഗോപന്‍, ശ്യാം പുഷ്‌ക്കരന്‍ എന്നിവരാണ് തിരക്കഥ എഴുതിയിരിക്കുന്നത്.
iyyobinte pusthakam fahad fazil Amal neerad padmapriya jayasurya ഇയ്യോബിന്റെ പുസത്കം പത്മപ്രിയ അമല്‍ നീരദ് ഫഹദ് ഫാസില്‍ ജയസൂര്യ


Click it and Unblock the Notifications