സച്ചിന് പിറന്നാള്‍ ആശംസയുമായി ഇസുക്കുട്ടന്‍,ചാക്കോച്ചനോട് ബാറ്റും ബോളും വാങ്ങിക്കൊടുക്കാന്‍ ആരാധകര്‍

By Midhun Raj

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസഹാക്ക് സോഷ്യല്‍ മീഡിയയിലെ താരമാണ്. ഇസയുടെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം പങ്കുവെച്ച് ചാക്കോച്ചന്‍ എത്താറുണ്ട്. പതിനാല് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് ഇസഹാക്ക് കടന്നുവന്നത്. ഇസഹാക്ക് ബോബന്‍ കുഞ്ചാക്കോ എന്നാണ് ചാക്കോച്ചന്‍ മകന് പേരിട്ടിരുന്നത്.

ഇസയുടെ മാമോദീസ ചടങ്ങും മറ്റുമെല്ലാം നടന്‍ ആഘോഷമാക്കി മാറ്റിയിരുന്നു. അടുത്തിടെയായിരുന്നു ഇസയുടെ ഒന്നാം പിറന്നാള്‍. മകന്റെ ആദ്യ പിറന്നാളും ചാക്കോച്ചന്‍ ആഘോഷിച്ചിരുന്നു. സഹപ്രവര്‍ത്തകരും താരങ്ങളുമെല്ലാം തന്നെ അന്ന് ഇസുക്കുട്ടന് ആശംസകള്‍ നേര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു.

പലരും ഇസയ്‌ക്കൊപ്പമുളള ക്യൂട്ട്

പലരും ഇസയ്‌ക്കൊപ്പമുളള ക്യൂട്ട് ചിത്രങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നത്. ഇസഹാക്കിന്റെതായി പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. മകന്റെതായി കുഞ്ചാക്കോ ബോബന്‍ പങ്കുവെച്ച പുതിയൊരു ചിത്രവും സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ ജന്മദിനത്തിലാണ് ചാക്കോച്ചന്റെ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് വന്നിരിക്കുന്നത്.

ഇസ ന്യൂസ് പേപ്പറില്‍

ഇസ ന്യൂസ് പേപ്പറില്‍ സച്ചിന്റെ കാരിക്കേച്ചര്‍ ചിത്രം നോക്കുന്നതിന്റെ ഒരു ഫോട്ടോയാണ് ചാക്കോച്ചന്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. പുതിയ ചിത്രത്തിനൊപ്പം നടന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച കാര്യങ്ങളും ശ്രദ്ധേയമായി മാറിയിരുന്നു. ലെജന്‍ഡിന് പിറന്നാള്‍ ആശംസിക്കുവാന്‍ നിങ്ങള്‍ക്കൊരു ജൂനിയറിനെ ലഭിക്കുമ്പോള്‍, ഹാപ്പി ബെര്‍ത്ത് ഡേ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ എന്നാണ് കുഞ്ചാക്കോ ബോബന്‍ കുറിച്ചിരിക്കുന്നത്. ചാക്കോച്ചന്റെ പോസ്റ്റിന് പിന്നാലെ കമന്റുകളുമായി ആരാധകരും രംഗത്തെത്തിയിരുന്നു.

ഒരു ബാറ്റും ബോളും മേടിച്ച്

ഒരു ബാറ്റും ബോളും മേടിച്ച് കൊടുക്കാന്‍ പറ്റിയ ദിവസം, അങ്ങോട്ട് മേടിച്ച് കൊടുക്ക് ചാക്കോച്ചാ, ചെറുക്കന്‍ രണ്ട് ചില്ലൊക്കെ പൊട്ടിക്കട്ടെ എന്നാണ് ഒരു ആരാധകന്‍ നടന്റെ ചിത്രത്തിന് താഴെ കുറിച്ചിരിക്കുന്നത്. ന്യൂസ് പേപ്പര്‍ പിറകില്‍ നിന്ന് വായിക്കാന്‍ ശീലിപ്പിച്ച ആളെന്ന് മറ്റൊരാളും കുറിച്ചിരിക്കുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ 47ാം ജന്മദിനമാണിന്ന്.

ലോക ക്രിക്കറ്റ് കണ്ട

ലോക ക്രിക്കറ്റ് കണ്ട ഏക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ സച്ചിന് ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളില്ല. കൊറോണ വൈറസ് ഭീതിയില്‍ ലോകമൊട്ടാകെ വിറങ്ങലിച്ചുനില്‍ക്കുന്ന സമയത്താണ് ആഘോഷങ്ങള്‍ വേണ്ടെന്ന് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ തീരുമാനിച്ചത്. ആഘോഷങ്ങളില്ലെങ്കിലും സച്ചിന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് ആരാധകരെല്ലാം രംഗത്തെത്തുന്നുണ്ട്. മലയാളത്തില്‍ ചാക്കോച്ചന് പിന്നാലെ നിവിന്‍ പോളിയും സച്ചിനൊപ്പമുളള ചിത്രം പങ്കുവെച്ച് ആശംസകള്‍ അറിയിച്ചിരുന്നു. സച്ചിന് പിറന്നാളാശംസകള്‍ നേര്‍ന്ന് നിരവധി പേര്‍ ട്രിബ്യൂട്ട് വീഡിയോകളും പങ്കുവെച്ചിരുന്നു. സിനിമാ ഗാനങ്ങള്‍ക്കൊപ്പം സച്ചിന്‍ ക്രിക്കറ്റ് കളിക്കുന്നതിന്റെ ദൃശ്യങ്ങളും ചേര്‍ത്താണ് അധിക പേരും വീഡിയോ ഉണ്ടാക്കിയിരിക്കുന്നത്.

Read more about: kunchacko boban
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X