സൂപ്പര്‍ താരം ജാക്കി ചാന് കൊറോണയോ? ആരോഗ്യവാനാണെന്നും സുഖവിവരം അന്വേഷിച്ചവര്‍ക്ക് നന്ദി പറഞ്ഞ് താരം!

ചാന്‍

ലോകം മുഴുവന്‍ വ്യാപിച്ച കൊറോണ വൈറസ് വലിയ പ്രതിസന്ധിയായിരുന്നു ഉണ്ടാക്കിയത്. വൈറസ് ഭീതി ഇനിയും വിട്ടൊഴിഞ്ഞിട്ടില്ല. ഇതിനിടെ ചൈനീസ്-ഹോളിവുഡ് ആക്ഷന്‍ താരമായ ജാക്കി ചാന് വൈറസ് ബാധ ഉണ്ടായി എന്ന തരത്തില്‍ പ്രചരിച്ച വാര്‍ത്തകള്‍ക്ക് മറുപടി പറഞ്ഞ് താരം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്.

എന്നെ അറിയുന്നവരും അടുത്ത സുഹൃത്തുക്കളും തുടങ്ങി ആളുകള്‍ സന്ദേശം അയച്ചിരുന്നു. എല്ലാവരുടെയും സ്‌നേഹത്തിനും അന്വേഷണങ്ങള്‍ക്കും നന്ദി. ഞാന്‍ പൂര്‍ണ ആരോഗ്യവാനും സുരക്ഷിതനുമാണ്. എന്നെ അറിയുന്നവര്‍ പലരും സന്ദേശങ്ങള്‍ അയച്ചിരുന്നു. നിങ്ങളുടെ സ്‌നേഹത്തില്‍ സന്തോഷമുണ്ട്. ലോകം മുഴുവനുമുള്ള ആരാധകര്‍ ഫേസ് മാസ്‌കുകള്‍ അടക്കം അയച്ച് തന്നിരുന്നു. ഈ സമ്മാനങ്ങളെല്ലാം ഈ ദുരിതം അനുഭവിക്കുന്നവര്‍ക്ക് വിതരണം ചെയ്യുമെന്നും ജാക്കി ചാന്‍ പറയുന്നു.

jackie-chan

താന്‍ പൂര്‍ണ ആരോഗ്യവാന്‍ ആണെന്നും നിങ്ങളുടെ എല്ലാം സ്‌നേഹാന്വേഷണങ്ങള്‍ക്ക് നന്ദിയുണ്ടെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിവസങ്ങളായി പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് സൂപ്പര്‍താരം മറുപടി കൊടുത്തിരിക്കുന്നത്. ഇതോടെ ആരാധകരും സന്തോഷത്തിലാണ്. എങ്കിലും കൊറോണ ഭീതി ഇപ്പോഴും നിലനില്‍ക്കുകയാണ്.

More from Filmibeat

Read more about: jackie chan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X