Just In
- 19 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 49 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 52 min ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 2 hrs ago
ബിഗ് ബോസ് സീസണ് 3ല്‍ മത്സരിക്കുന്നുണ്ടോ? മറുപടിയുമായി രജിത് കുമാര്‍, വീഡിയോ വൈറല്‍
Don't Miss!
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- News
വിവാദ കാര്‍ഷിക ബില്ല്: വിവരങ്ങള്‍ നിഷേധിച്ച നിതി ആയോഗ് നടപടി വിചിത്രമെന്ന് പി ചിദംബരം
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ലാലേട്ടന്റെ വിസ്മയ ചിത്രം താരസമ്പന്നമാണ്! രണ്ടാമൂഴത്തില്‍ ജാക്കിചാനും, ചിത്രീകരണം 100 ഏക്കറില്‍..

ലാലേട്ടന്റെ ഒടിയന് അവസാന ഷെഡ്യൂള്‍ പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസിനൊരുക്കാനുള്ള തയ്യാറെടുപ്പിലാണ്. അതിന് മുന്‍പ് നീരാളി എന്ന സിനിമയായിരിക്കും തിയറ്ററുകളിലേക്ക് എത്തുന്നത്. ഏട്ടന്റെ ബിഗ് റിലീസ് സിനിമകള്‍ക്കായി കാത്തിരിക്കുന്ന ആരാധകരുടെ മറ്റൊരു പ്രതീക്ഷയാണ് രണ്ടാമൂഴം.
ആയിരം കോടി ബജറ്റിലൊരുങ്ങുന്ന മഹാഭാരതം മലയാളത്തിലെത്തുമ്പോള്‍ രണ്ടാംമൂഴം എന്ന പേരിലാണ്. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴം എന്ന നോവലിനെ അടിസ്ഥാനമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്. 100 ഏക്കറോളം സ്ഥലമാണ് സിനിമക്ക് വേണ്ടി വരുന്നത്. ഇനിയും ചിത്രീകരണം ആരംഭിക്കാത്ത സിനിമയിലേക്ക് ലോകപ്രസിദ്ധനായ ഒരു താരം കൂടി എത്തിയിരിക്കുകയാണ്.

രണ്ടാമൂഴം
ഒടിയന് ശേഷം മോഹന്‍ലാലും വിഎ ശ്രീകുമാര്‍ മേനോനും ഒന്നിക്കുന്ന സിനിമയാണ് രണ്ടാമൂഴം. ബാഹുബലിയ്ക്ക് ശേഷം ഇന്ത്യ കാണാന്‍ പോവുന്ന ബ്രഹ്മാണ്ഡ സിനിമ കൂടിയായിരിക്കും രണ്ടാമൂഴം. പ്രീപ്രൊഡക്ഷന് വര്‍ക്കുകള്‍ നടക്കുന്ന സിനിമയെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുകയാണ്.

ജാക്കിച്ചാനും
കാരത്തെ എന്ന കായിക അഭ്യാസം കൊണ്ട് ലോകസിനിമയെ ഞെട്ടിച്ച താരമാണ് ജാക്കിചാന്. രണ്ടാമൂഴത്തില്‍ ജാക്കിചാനും അഭിനയിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടര്‍ ടിവി പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നത്. ഭീമന് ഗറില്ല തന്ത്രങ്ങള്‍ ഉപദേശിക്കാനെത്തുന്ന നാഗരാജാവിന്റെ വേഷത്തിലായിരിക്കും ജാക്കിചാന് സിനിമയില്‍ അഭിനയിക്കുന്നത്.

പ്രമുഖ താരങ്ങള്‍
സിനിമയില്‍ ഭീമന് എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. മറ്റ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ ഇന്ത്യയിലെ പ്രമുഖ താരങ്ങളുണ്ടാവുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അജയ് ദേവ്ഗണ്, നാഗാര്‍ജുന, മഹേഷ് ബാബു തുടങ്ങിയവര്‍ സിനിമയിലുണ്ടെന്നാണ് പറയുന്നത്.

ബ്രഹ്മാണ്ഡ സിനിമ
ആയിരം കോടി ബജറ്റില്‍ ബിആര്‍ ഷെട്ടിയാണ് സിനിമ നിര്‍മ്മിക്കുന്നത്. മലയാളത്തിലെത്തുമ്പോള്‍ രണ്ടാമൂഴം ആണെങ്കിലും ഇന്ത്യ കാണാന്‍ പോവുന്ന അടുത്ത വിസ്മയ ചിത്രമായിരിക്കും മഹാഭാരതം. എം ടി വാസുദേവന്‍ നായരുടെ രണ്ടാംമൂഴം എന്ന നേവലിനെ ആസ്പദമാക്കിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

ആക്ഷന്‍ രംഗങ്ങള്‍
മഹാഭാരതം സിനിമയാവുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ മുഴുവനും സിനിമയിലെ ആക്ഷന്‍ രംഗങ്ങള്‍ക്കായിരിക്കും. ഹോളിവുഡിലെ പ്രമുഖ ആക്ഷന്‍ ഡയറക്ടറായ ലീ വിറ്റാക്കറാണ് സിനിമയ്ക്ക് വേണ്ടി ആക്ഷനൊരുക്കുന്നത്. പീറ്റര്‍ ഹെയിനാണ് സിനിമയുടെ ആക്ഷന്‍ കൊറിയോഗ്രാഫര്‍.

ഒടിയന്
വിഎ ശ്രീകുമാറിന്റെ മറ്റൊരു ബിഗ് റിലീസ് സിനിമയായ ഒടിയന്റെ അവസാന ഷെഡ്യൂള്‍ കൂടിയാണ് ഇനി പൂര്‍ത്തിയാവാനുള്ളത്. അത് അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. അതിനുള്ള തയ്യാറെടുപ്പുകളിലാണ് അണിയറ പ്രവര്‍ത്തകര്‍. ഒടിയന് റിലീസിനെത്തിച്ചതിന് ശേഷമായിരിക്കും രണ്ടാമൂഴം ഒരുക്കുന്നത്. അതിനാല്‍ തന്നെ സിനിമയ്ക്ക് വേണ്ടി ഇനിയും കാത്തിരിക്കേണ്ടി വരും..
മമ്മൂക്ക എന്ന് വിളിച്ചവര്‍ക്ക് അഭിമാനത്തോടെ വിളിക്കാം സഖാവ് അലക്സെന്ന്.. ഇതില്‍ കൂടുതല്‍ എന്ത് വേണം
മാസും ക്ലാസും ഫാമിലി എന്റര്‍ടെയിനറും മമ്മൂക്ക 'പരോളി'നിറങ്ങിയാല്‍ ഞെട്ടിക്കും! 2018 ഇക്കയുടെയാണ്..
നുണക്കുഴി കവിളുള്ള സുന്ദരി, പ്രീതി സിന്റയ്ക്കെതിരെ കാമുകന്റെ പീഡനം! ഒടുവില്‍ നീതി തേടിഎത്തുമോ?