ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തില്‍
ജാക്കി ഷ്‌റോഫ് മലയാളികള്‍ക്ക് അന്യനല്ല. ധാരാളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ച ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുകയാണ്. ജെസ്പാല്‍ ഷണ്‍മുഖന്‍ സംവിധാനം ചെയ്യുന്ന എടിഎം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടുമെത്തുന്നത്. ഭഗത് മാനുവല്‍, വിനായകന്‍, ഹരികൃഷ്ണന്‍, പ്രവീണ്‍ പ്രേം എന്നിവര്‍ അഭിനയിക്കുന്ന ചിത്രത്തില്‍ ഒളിപ്പോര് എന്ന ചിത്രത്തിലെ നായിക സുഭിക്ഷ നായികയായി എത്തുന്നു.
ആലപ്പുഴ ചേരിയിലെ നാലുചെറുപ്പക്കാര്‍ നടത്തുന്ന കൊള്ളയാണു വിഷയം. അന്തോ, തുമ്പ, ചെട്ടി, കുട്ടന്‍ എന്നിവര്‍ പത്തുകോടി രൂപയുണ്ടാക്കാന്‍ നടത്തുന്ന കൊള്ളയടിയും അത് അന്വേഷിക്കാനെത്തുന്ന പൊലീസ് ഉദ്യോഗസ്ഥനും. നാലുപേരെ കൊള്ളയടിക്കു നയിക്കുന്ന ഉത്തരേന്ത്യക്കാരി സ്വാതിയായിട്ടാണ് സുഭിക്ഷ അഭിനയിക്കുന്നത്.

ഒട്ടേറെ പൊലീസ് വേഷം ചെയ്തിട്ടുള്ള ജാക്കി ഷ്‌റോഫിന്റെ വ്യത്യസ്ത ഭാവമാണ് ഈ ചിത്രത്തില്‍. മുന്‍പ് വിനയന്റെ അതിശയന്‍ എന്ന ചിത്രത്തില്‍ വലിയ വേഷം ചെയ്തിട്ടുണ്ട് ജാക്കി ഷ്‌റോഫ്. ഷാറൂഖ് ഖാന്റെ ഹാപ്പി ന്യൂ ഇയര്‍ എന്ന ചിത്രത്തിലെ വില്ലനാണ് അവസാനമായി ചെയ്ത പ്രധാന വേഷം.
പ്രിയദര്‍ശന്‍ മലയാളത്തിലെ കിരീടം ഹിന്ദിയില്‍ ഒരുക്കിയപ്പോള്‍ മോഹന്‍ലാലിന്റെ സേതുമാധവന്റെ വേഷം ചെയ്തിരുന്നത് ജാക്കി ഷ്‌റോഫായിരുന്നു. അന്നു മുതല്‍ മലയാളികള്‍ക്ക് ഇഷ്ട താരമാണ് അദ്ദേഹം. മലയാളത്തെ പോലെ ഹിന്ദിയിലും ചിത്രം വന്‍ ഹിറ്റായിരുന്നു.


Click it and Unblock the Notifications











