ദശവതാരത്തിന്റെ ഓ‍‍ഡിയോ കാസറ്റ് റീലിസിന് ജാക്കിചാനെത്തുന്നു

By Staff

ജാക്കിചാനും മമ്മൂട്ടിയും ലാലും ഒരുമിയ്‌ക്കുന്നു.... വെള്ളിത്തിരയിലല്ലെന്നു മാത്രം.

കമല്‍ പത്ത്‌ വ്യത്യസ്‌ത വേഷങ്ങളിലെത്തുന്ന ദശാവതാരത്തിന്റെ ഓഡിയോ കാസറ്റ്‌ പുറത്തിറക്കുന്ന ചടങ്ങിലാണ്‌ ഇന്ത്യന്‍-ഹോളിവുഡ്‌ താരങ്ങളുടെ അപൂര്‍വ സംഗമം നടക്കുക.

മാര്‍ച്ച്‌ രണ്ടാം വാരത്തില്‍ ചെന്നൈ നെഹ്‌റു ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ സംഘടിപ്പിക്കുന്ന ജാക്കിചാനു പുറമെ ഇന്ത്യന്‍ സിനിമയിലെ മുന്‍ നിര താരങ്ങളെല്ലാം പങ്കെടുക്കുന്നുണ്ട്‌. അമിതാഭ്‌ ബച്ചന്‍, ഐശ്വര്യ റായ്‌, താരം ചീരഞ്‌ജിവി എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കുമെന്ന്‌ ഉറപ്പായിട്ടുണ്ട്‌.

ഇവരെക്കൂടാതെ മറ്റു ദക്ഷിണേന്ത്യന്‍ താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ഉപേന്ദ്ര, നാഗാര്‍ജ്ജുന എന്നിവരെയും ചടങ്ങിലേക്ക്‌ ക്ഷണിച്ചിട്ടുണ്ട്‌.

കെ.എസ്‌ രവികുമാര്‍ സംവിധാനം നിര്‍വഹിച്ച ദശാവതാരത്തിന്റെ നിര്‍മാതാവ്‌ ഓസ്‌കാര്‍ രവി ചന്ദ്രനാണ്‌ ഈ വമ്പന്‍ ചടങ്ങ്‌ സംഘടിപ്പിയ്‌ക്കുന്നത്‌. തമിഴ്‌നാട്ടില്‍ ജാക്കിചാന്‍ ചിത്രങ്ങളുടെ സ്ഥിരം വിതരണക്കാരനായ രവിചന്ദ്രന്‍ ഹോങ്ങ്‌കോങ്ങിലെത്തി ജാക്കിയെ ചടങ്ങിലേക്ക്‌ നേരിട്ട്‌ ക്ഷണിക്കുകയായിരുന്നു.

ദശാവതാരത്തിന്റെ ചില ഭാഗങ്ങള്‍ കണ്ട ജാക്കിചാന്‍ തനിയ്‌ക്ക്‌ ചടങ്ങില്‍ പങ്കെടുക്കുന്നതില്‍ സന്തോഷമേയുള്ളൂവെന്ന്‌ രവിയെ അറിയിച്ചു. ഹോങ്ങ്‌കോങ്ങില്‍ ഒരുക്കിയ ഡിന്നര്‍ പാര്‍ട്ടിയില്‍ വെച്ചാണ്‌ ദശാവതാരത്തിന്റെ ചടങ്ങില്‍ പങ്കെടുക്കുന്ന കാര്യം ജാക്കി പ്രഖ്യാപിച്ചത്‌.

പാര്‍ട്ടിക്കിടെ തനിയ്‌ക്ക്‌ മൂന്നു വയസ്സുള്ളപ്പോള്‍ മുതല്‍ കമല്‍ അഭിനയ രംഗത്തുണ്ടെന്നും ജാക്കി എടുത്തു പറഞ്ഞു. എപ്രില്‍ പത്തിന്‌ റിലീസാകുന്ന ദശവതാരത്തില്‍ കമലിന്റെ നായികമാരായി അസിനും മല്ലിക ഷെരാവത്തുമാണ്‌

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X