താന്‍ കണ്ട നല്ല മനുഷ്യരിലൊരാളാണ് സണ്ണി ലിയോണ്‍! നടിയെക്കുറിച്ച് ജേക്കബ് ഗ്രിഗറി
ബോളിവുഡിലും തെന്നിന്ത്യയിലുമായി നിരവധി ആരാധകരുളള താരമാണ് സണ്ണി ലിയോണ്‍. നടിയുടെതായി പുറത്തിറങ്ങാറുളള മിക്ക ചിത്രങ്ങള്‍ക്കും മികച്ച സ്വീകാര്യതയാണ് ആരാധകര്‍ നല്‍കാറുളളത്. ഐറ്റം ഡാന്‍സുകളിലൂടെയും ഗ്ലാമര്‍ റോളുകളിലൂടെയുമാണ് സണ്ണി ആരാധകരുടെ ഇഷ്ടം നേടിയെടുത്തിരുന്നത്. അതേസമയം തന്നെ സിനിമാ താരമെന്നതിലുപരി നല്ലൊരു വൃക്തിത്വത്തിന് ഉടമ കൂടിയാണ് സണ്ണിയെന്നാണ് നടിയുടെ ആരാധകര്‍ അഭിപ്രായപ്പെടാറുളളത്.

കേരളത്തില്‍ ഒരു ഉദ്ഘാടനത്തിന് വന്നപ്പോള്‍ ആരാധകര്‍ സണ്ണിക്ക് നല്‍കിയ ഗംഭീര സ്വീകരണം എല്ലാവരും കണ്ടതാണ്. സണ്ണി ലിയോണിനെക്കുറിച്ച് അടുത്തിടെ ജേക്കബ് ഗ്രിഗറി പറഞ്ഞ കാര്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. നടിയെ നേരില്‍ കണ്ട ഗ്രിഗറി സണ്ണിയ്‌ക്കൊപ്പമുളള ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരുന്നത്.

താന്‍ കണ്ട നല്ല മനുഷ്യരില്‍ ഒരാളും മികച്ച വ്യക്തിത്വത്തിനുടമയുമാണ് സണ്ണി എന്നാണ് ജേക്കബ് ഗ്രിഗറി തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ കുറിച്ചിരിക്കുന്നത്. ജേക്കബ് ഗ്രിഗറിയുടെതായി പുറത്തിറങ്ങിയ പുതിയ ഇന്‍സ്റ്റഗ്രാം പോസ്റ്റ് സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. അടുത്തിടെ മധുരരാജ എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ലിയോണ്‍ ആദ്യമായി മലയാളത്തിലേക്ക് എത്തിയിരുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെതായി പുറത്തിറങ്ങിയ മധുരരാജ തിയ്യേറ്ററുകളില്‍ ഒന്നടങ്കം തരംഗം സ്യഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ വിഷുക്കാലത്ത് റിലീസ് ചെയ്ത സിനിമയില്‍ ഒരു ഐറ്റം ഡാന്‍സുമായിട്ടാണ് നടി എത്തിയിരുന്നത്. മോഹമുന്തിരി എന്ന പാട്ടിനൊപ്പമുളള സണ്ണിയുടെ പാട്ട് ആരാധകര്‍ ഏറ്റെടുത്തിരുന്നു. മധുരരാജയ്ക്ക് പിന്നാലെ രംഗീല എന്ന ചിത്രത്തിലാണ് നടി അഭിനയിച്ചിരുന്നത്.

മധുരരാജയില്‍ ഐറ്റം ഡാന്‍സുമായി എത്തിയ സണ്ണി രംഗീലയില്‍ പ്രധാന വേഷത്തിലാണ് എത്തുന്നത്. മലയാളത്തിന് പുറമെ ബോളിവുഡിലും തമിഴിലുമായി ഒരുങ്ങുന്ന നിരവധി ചിത്രങ്ങളും സണ്ണി ലിയോണിന്റെതായി വരുന്നുണ്ട്. നടിയുടെതായി അടുത്തിടെ പുറത്തിറങ്ങിയ ബയോപിക്ക് വെബ് സീരിസും ശ്രദ്ധേയമായി മാറിയിരുന്നു. കരണ്‍ജിത്ത് കൗര്‍ ദ അണ്‍ടോള്‍ഡ് സ്‌റ്റോറി എന്ന പേരിലാണ് വെബ് സീരിസ് പുറത്തിറങ്ങിയിരുന്നത്.


Click it and Unblock the Notifications











