നിവിന്‍ പോളിയും ദുബായില്‍ ഓണം ആഘോഷിച്ചപ്പോള്‍, ചിത്രത്തിലെ ഗാനത്തിലൂടെ..
വിഷുവിന് മുമ്പേ നിവിന്‍ പോളിയും സംഘവും ഓണം ആഘോഷിച്ചു. ദുബായില്‍ വച്ച്, വിനീത് ശ്രീനിവാസന്റെ ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന പുതിയ ചിത്രത്തിന് വേണ്ടിയാണ് നിവിന്‍ പോളിയും സംഘവും ഓണം ആഘോഷിക്കുന്നത്. ചിത്രത്തിലെ ഒരു ഗാനരംഗത്തിനു വേണ്ടിയായിരുന്നു ഓണാഘോഷം ചിത്രീകരിച്ചത്.
ഇതാ ചിത്രത്തിലെ ആ ഗാനം റിലീസ് ചെയ്തിരിക്കുന്നു. ചിത്രത്തിലെ രണ്ടാമത്തെ ഗാനമാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. തിരുവാവണി രാവ് എന്ന് തുടങ്ങുന്നതാണ് ഗാനം. ഷാന്‍ റഹ്മാനാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്. ഉണ്ണി മേനോനും സിത്താരയും ചേര്‍ന്നാണ് ഗാനം ആലിപിച്ചിരിക്കുന്നത്. മനു രഞ്ജിത്താണ് ഗാനത്തിലെ വരികള്‍ ഒരുക്കിയിരിക്കുന്നത്.

തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും വീണ്ടും ഒന്നിക്കുന്ന ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം ഒരു കുടുംബ ചിത്രമാണ്. വിനീത് തന്റെ സുഹൃത്തിന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ നിന്ന് പ്രചോദനമുള്‍കൊണ്ടു കൊണ്ടാണ് ഈ ചിത്രം ഒരുക്കുന്നത്. രഞ്ജി പണിക്കര്‍ ചിത്രത്തില്‍ നിവിന്‍ പോളിയുടെ അച്ഛന്‍ വേഷത്തില്‍ എത്തുന്നുണ്ട്.
പുതുമുഖം റീബാ ജോണാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ശ്രീഭാസി, ലക്ഷ്മി രാമകൃഷ്ണന്‍, സായ് കുമാര്‍, ടിജി രവി, ദിനേശ് പ്രഭാകര്‍, അശ്വിന്‍ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബിഗ് ബാങ് എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ നോബല്‍ തോമസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിലെ ഗാനം ആസ്വദിക്കൂ..


Click it and Unblock the Notifications