Just In
- 29 min ago
ശ്രീലങ്കന്‍ ദിനങ്ങളുടെ ചിത്രങ്ങളുമായി ഭാവന, വൈറലായി നടിയുടെ ഫോട്ടോസ്
- 59 min ago
അര്‍ജുനെക്കുറിച്ച് സൗഭാഗ്യ വെങ്കിടേഷിന്റെ തുറന്നുപറച്ചില്‍, ചക്കപ്പഴത്തോട് ബൈ പറയാന്‍ കാരണം ഭാര്യയല്ല
- 1 hr ago
മഞ്ജു വാര്യർ അവതരിപ്പിച്ച പ്രിയദർശിനി രാംദാസായി തെലുങ്കിൽ എത്തുന്നത് തെന്നിന്ത്യയുടെ സൂപ്പർ നായിക
- 1 hr ago
കർഷകരുടെ തീരാത്ത പോരാട്ടവുമായി ജയം രവിയുടെ ഭൂമി. ശൈലന്റെ റിവ്യൂ
Don't Miss!
- News
രജനികാന്തിന് കനത്ത തിരിച്ചടി; മക്കള്‍ മന്ട്രത്തില് കൂട്ടരാജി; ജില്ലാ നേതാക്കള്‍ ഡിഎംകെയില്‍ ചേര്‍ന്നു
- Sports
IPL 2021: അസ്ഹര്‍ മുതല്‍ അര്ജുന് വരെ- മുഷ്താഖ് അലിയില്‍ മിന്നിച്ചവര്ക്കായി ഓഫര്‍ ഉറപ്പ്
- Finance
ഇന്ത്യൻ ഓയിൽ തത്കാൽ സേവനം: ബുക്ക് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ ഗ്യാസ് സിലിണ്ടർ വീട്ടിലെത്തും
- Automobiles
2021 RSV4, RSV4 ഫാക്ടറി മോഡലുകളെ വെളിപ്പെടുത്തി അപ്രീലിയ
- Lifestyle
അകാരണമായി തര്ക്കങ്ങളില്പ്പെടാം; ഇന്നത്തെ രാശിഫലം
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
തട്ടത്തിന് മറയത്ത് എന്ന ചിത്രത്തിന്റെ മഹാവിജയത്തിന് ശേഷം നിവിന്‍ പോളിയും വിനീത് ശ്രീനിവാസനും ഒന്നിയ്ക്കുന്ന ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. വിനീത് സംവിധാനം ചെയ്ത മുന്‍ ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി തീര്‍ത്തുമൊരു കുടുംബ ചിത്രമാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ഉറപ്പ് നല്‍കികൊണ്ടാണ് ഒരുമിനിട്ട് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലര്‍ റിലീസ് ചെയ്തിരിയ്ക്കുന്നത്.
മക്കളുമായി വളരെ അടുപ്പമുള്ള ജേക്കബ് എന്ന ടൈറ്റില്‍ റോളിലെത്തുന്നത് രണ്‍ജി പണിക്കറാണ്. ജേക്കബിന്റെ നാല് മക്കളില്‍ മൂത്ത മകനാണ് നിവിന്‍ പോളി. റീബ ജോണ്‍ ആണ് ചിത്രത്തില്‍ നിവിന്‍ പോളിയുടെ നായികയായെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാം ട്രെയിലറില്‍ കടന്നുവരുന്നുണ്ടെങ്കിലും കഥയുടെ ഒരു ക്ലൂ പോലും നല്‍കിയിട്ടില്ല. ചിത്രത്തെ കുറിച്ച് കൂടുതലറിയാം, ട്രെയിലര്‍ കാണാം

നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെ നിവിന്‍ പോളിയെ വെള്ളിത്തിരയില്‍ അവതരിപ്പിക്കുകയും, തട്ടത്തിന് മറയത്തിലൂടെ നിവിന്‍ പോളിയ്ക്ക് ഒരു താരപരിവേഷം നല്‍കുകയും ചെയ്ത വിനീതും നിവിനും ഒന്നിയ്ക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. വിനീതിന്റെ നാലാമത്തെ (തിര) സിനിമ. അതിനിടയില്‍ ഓം ശാന്തി ഓശാന, ഒരുവടക്കന്‍ സെല്‍ഫി എന്നീ ചിത്രങ്ങളിലൂടെ ഇരുവരും ഒന്നിച്ചിരുന്നു. നിവിന്‍ പോളിയും വിനീതും ഒന്നിയ്ക്കുന്നു എന്നത് തന്നെയാണ് ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം എന്ന ചിത്രത്തെ സംബന്ധിച്ച ഏറ്റവും വലിയ പ്രതീക്ഷ

നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
നിവിനും വിനീത് ശ്രീനിവാസനും ഒന്നിച്ചിടത്തൊക്കെ അജു വര്‍ഗ്ഗീസും ഉണ്ടായിട്ടുണ്ട്. അത് നിവിന്‍ പോളിയെ നായകനാക്കി വിനീത് ശ്രീനിവാസന് സംവിധാനം ചെയ്ത ചിത്രമാണെങ്കിലും നിവിന്‍ പോളിയ്ക്കൊപ്പം വിനീത് അഭിനയിച്ച ചിത്രമാണെങ്കിലും. ഇവിടെയും അജു ഉണ്ട്. പക്ഷെ നിവിന്റെ കൂട്ടുകാരനായി അഭിനയിക്കുകയല്ല... വിനീതിന്റെ സഹസംവിധായകനായി പ്രവൃത്തിയ്ക്കുകയാണ്. അതെ, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ അജു വര്‍ഗ്ഗീസ് സഹസംവിധായകനായി തുടക്കം കുറിച്ചു.

നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
വിനീത് ഇതുവരെ സംവിധാനം ചെയ്ത ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി, ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം തീരര്ത്തുമൊരു കുടുംബ ചിത്രമാണ്. ആദ്യ ചിത്രമായി മലര്‍വാടി ആര്‍ട്സ് ക്ലബ്ബ് സൗഹൃദത്തിന് വേണ്ടിയായിരുന്നു. രണ്ടാമത്തെ ചിത്രമായ തട്ടത്തിന്റെ മറയത്ത് പ്രണയത്തിന് വേണ്ടി. ഒടുവില്‍ ചെയ്ത തിര സമൂഹത്തിന് വേണ്ടിയും. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം ഗള്‍ഫിള്‍ സെറ്റില്‍ഡായ ജേക്കബിന്റെയും കുടുംബത്തിന്റെയും കഥയാണ് പറയുന്നത്.

നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
ജേക്കബ് എന്ന ടൈറ്റില്‍ റോളിലെത്തുന്നത് രണ്‍ജി പണിക്കറാണ്. ജേക്കബിന്റെ നാല് മക്കളില്‍ മൂത്ത ആളാണ് നിവിന്‍ പോളി. ശ്രീനാഥ് ഭാസി രണ്ടാമത്തെ മകനായി എത്തുന്നു. ലക്ഷ്മി രാമകൃഷ്ണനാണ് അമ്മയുടെ വേഷത്തിലെത്തുന്നത്. റീബ മോണിക്ക നായികയായി അരങ്ങേറുന്നു. ഇവരെ കൂടാതെ ടിജി രവി, സായി കുമാര്‍, ദിനേശ് പ്രഭാകര്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു.

നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
പതിവ് പോലെ ജോമോന് ടി ജോണ്‍ ഛായാഗ്രാഹണവും ഷാന്‍ റഹ്മാന് സംഗീത സംവിധാനവും നിര്‍വ്വഹിയ്ക്കുന്നു. വിനീതിന്റെ സഹപാഠിയായ നോബല്‍ ബാബു തോമസാണ് ചിത്രം നിര്‍മിയ്ക്കുന്നത്. വിനീതിന്റെ തന്നെയാണ് തിരക്കഥയും. രഞ്ജന്‍ എബ്രഹാം എഡിറ്റിങ് നിര്‍വ്വഹിയ്ക്കുന്നു. ചിത്രം ഏപ്രിലില്‍ റിലീസ് ചെയ്യും
നിവിന്‍ നല്ല കുട്ടിയാണോ... പ്രതീക്ഷയോടെ കാണൂ, ജേക്കബിന്റെ സ്വര്‍ഗ്ഗ രാജ്യം ട്രെയിലര്‍
ചിത്രത്തിന്റെ ട്രെയിലറിലൂടെ ജേക്കബിന്റെ കുടുംബത്തെ പരിചയപ്പെടാം. ഒരുമിനിട്ട് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെല്ലാവരും എത്തുന്നുണ്ടെങ്കിലും കഥയെ കുറിച്ചുള്ള ഒരു ക്ലൂ പോലും നല്‍കുന്നില്ല. കാണൂ