»   » 'ഇനി എന്റെ മക്കള്‍ അഭിനയിക്കില്ല, സ്വര്‍ഗ്ഗരാജ്യം ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും'

'ഇനി എന്റെ മക്കള്‍ അഭിനയിക്കില്ല, സ്വര്‍ഗ്ഗരാജ്യം ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കും'

By: Rohini
Subscribe to Filmibeat Malayalam

താരപുത്രന്മാരും പുത്രിമാരുമൊക്കെ സിനിമയില്‍ തന്നെ എത്തുന്നത് സര്‍വ്വ സാധാരണമാണ്. സംവിധാന രംഗത്തും അഭിനയ രംഗത്തും എല്ലാം രണ്ടാം തലമുറക്കാരും മൂന്നാ തലമുറക്കാരും എത്തി കഴിഞ്ഞു.

അജു വര്‍ഗ്ഗീസും ഇരട്ടക്കുട്ടികളും, മനോഹരമായ ഫോട്ടോഷൂട്ട് കാണൂ


അങ്ങനെ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെ അജു വര്‍ഗ്ഗീസിന്റെ ഇരട്ടകുട്ടികളും അഭിനയിച്ചു. അജുവിന്റെ മക്കളായി തന്നെയാണ് ഇവാനും ജൂവാനയും എത്തിയത്.


 aju-family

കുടുംബത്തോടെയാണ് ഞങ്ങള്‍ ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യത്തിന് വേണ്ടി ദുബായില്‍ എത്തിയത്. ലൊക്കേഷനില്‍ മക്കളും ഉണ്ടായിരുന്നു. അപ്പോള്‍ ഒരു രംഗത്ത് അവരെയും ഉള്‍പ്പെടുത്തി എന്ന് മാത്രം -അജു പറഞ്ഞു.


തുടര്‍ന്ന് അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഇല്ല എന്നായിരുന്നു അജുവിന്റെ മറുപടി. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം എന്റെ മക്കളുടെ ആദ്യത്തെയും അവസാനത്തെയും ചിത്രമായിരിക്കുമെന്ന് അജു പറഞ്ഞു.


 ajus-kids

18 വയസ്സിന് ശേഷം ജീവിതത്തില്‍ എന്താണോ വേണ്ടത് അത് അവര്‍ക്ക് തിരഞ്ഞെടുക്കുകയും തീരുമാനിക്കുകയും ചെയ്യാം. എന്നാല്‍ അതുവരെ ഇനി അഭിനയിക്കില്ല- അജു വര്‍ഗ്ഗീസ് വ്യക്തമാക്കി.

English summary
Jacobinte Swargarajyam will be my kids' first and last film: Aju
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam