»   » വാലന്റൈന്‍സ് ഡേ: ജാക്വിലിന്‍ ഫെര്‍ണാണ്ടസ് 'സ്‌നേഹ ദേവത', രണ്‍വീര്‍ 'ലവ് ഗുരു'

വാലന്റൈന്‍സ് ഡേ: ജാക്വിലിന്‍ ഫെര്‍ണാണ്ടസ് 'സ്‌നേഹ ദേവത', രണ്‍വീര്‍ 'ലവ് ഗുരു'

Written By:
Subscribe to Filmibeat Malayalam

സ്‌നേഹിക്കുന്നവരുടെയും സ്‌നേഹിക്കപ്പെടുന്നവരുടെയും ദിവസമാണ് ഫെബ്രുവരി 14. ലോകത്തിന്റെ മുക്കിലും മൂലയിലും സ്‌നേഹം ആഘോഷിക്കപ്പെടുന്ന ദിവസം. എന്നാല്‍ ഈ ദിവസം ദില്ലി യുനിവേഴ്‌സിറ്റിയിലെ ഹിന്ദു കോളജ് ആഘോഷിക്കുന്നത് ഇത്തിരി വേറിട്ട രീതിയിലാണ്.

എല്ലാവര്‍ഷവും കോളജിലെ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥികള്‍ ബോളിവുഡിലെ ഏറ്റവും ഹോട്ടായ താരത്തിനെ തിരഞ്ഞെടുക്കും. എന്നിട്ട് ആ താരത്തെ ദംദമി മായ് ( സ്‌നേഹത്തിന്റെ ദേവത) ആയി ആരാധിക്കും.

Jaquilin_Ranveer_Hindu_College

ബലൂണുകളും കോണ്ടവും തോരണങ്ങളും കെട്ടിതൂക്കിയ 'കന്യകമര'(വെര്‍ജിന്‍ ട്രി) ത്തില്‍ സിനിമാ താരത്തിന്റെ ചിത്രം തൂക്കിയിട്ട് ആരാധിക്കുന്നതാണ് രീതി. ഡേറ്റിങിനുള്ള അവസരത്തിനും യോജിച്ച പങ്കാളിയെ കിട്ടാനും ഇനി മുതല്‍ കന്യകയായിരിക്കില്ലെന്ന് പ്രതിജ്ഞയെടുക്കാനുമാണ് വിദ്യാര്‍ത്ഥികള്‍ മരത്തിനു മുന്നില്‍ ഒത്തുകൂടുന്നത്. വര്‍ഷങ്ങളായി തുടരുന്ന രീതിയാണിത്.

ഇത്തവണ മറ്റൊരു പ്രത്യേകത കൂടിയുണ്ട്.  ഒരു ലവ് ഗുരുവിനെയും തിരഞ്ഞെടുക്കുന്നുണ്ട്. ആണ്‍കുട്ടികളുടെ ഹോസ്റ്റല്‍ അന്തേവാസികള്‍ ഗോഡസ് ഓഫ് ലവിനെ തിരഞ്ഞെടുക്കുമ്പോള്‍ പെണ്‍കുട്ടികളുടെ ഹോസ്റ്റലാണ് ലവ് ഗുരുവിനെ തിരഞ്ഞെടുക്കുന്നത്. രണ്‍വീര്‍ സിങിനാണ് ആദ്യത്തെ ലവ് ഗുരുവാകാനുള്ള ഭാഗ്യം ലഭിച്ചത്.

English summary
Jacqueline Fernandez as Damdami Mai and Ranveer Singh as Love Guru this Valentine’s Day at Hindu College

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam