ഒറ്റ ടേക്കില്‍ത്തന്നെ സൗബിന്‍ ഷാഹിര്‍ ഓക്കെയാക്കി! അമ്പിളിയിലെ ഡാന്‍സ് രംഗം ചിത്രീകരിച്ചത് ഇങ്ങനെ!
ക്യാമറയ്ക്ക് പിന്നില്‍ നിന്നും മുന്നിലേക്കെത്തി താരമായി മാറിയതാണ് സൗബിന്‍ ഷാഹിര്‍. അഭിനയം മാത്രമല്ല സംവിധാനവും വഴങ്ങുമെന്നും അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. റിലീസിന് മുന്‍പ് തന്നെ ചിത്രത്തിലെ ഞാന്‍ ജാക്‌സണല്ലെടാ എന്ന ഗാനത്തിന്റെ വീഡിയോ തരംഗമായി മാറിയിരുന്നു. സൗബിന്‍രെ വേറിട്ട നൃത്തച്ചുവട് സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. കുഞ്ചാക്കോ ബോബന്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ ഈ ചുവട് അനുകരിച്ചിരുന്നു. ഭിന്നശേഷിക്കാരനായാണ് സൗബിന്‍ എത്തുന്നത്. ഒറ്റ ടേക്കിലാണ് താരം ഈ രംഗം ഓക്കെയാക്കിയത്.
ഇടുക്കിയില്‍ വെച്ച് ചിത്രീകരിച്ചതിനാല്‍ തനിക്ക് ഈ സിനിമയോട് പ്രത്യേക ഇഷ്ടമുണ്ടെന്നായിരുന്നു ജാഫര്‍ ഇടുക്കി പറഞ്ഞത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹം വിശേഷങ്ങള്‍ പങ്കുവെച്ചത്. ഇടുക്കി മാത്രമല്ല കേരളത്തിലേയും അന്യ സംസ്ഥാനങ്ങളിലേയും ലൊക്കേഷനുകളും ചിത്രത്തിലുണ്ട്. അതൊക്കെ സസ്‌പെന്‍സാണെന്നും അദ്ദേഹം പറയുന്നു. അത് പോലെ തന്നെ സൗബിന്റെ ഡാന്‍സിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു.

Recommended Video
ഡാന്‍സ് ചിത്രീകരിക്കുന്നതിന് മുന്‍പ് തങ്ങള്‍ എല്ലാവരും ഒരുമിച്ചുള്ള മീറ്റിംഗുണ്ടായിരുന്നു. ആ സമയത്തൊന്നും സൗബിനില്‍ യാതൊരുവിധ ടെന്‍ഷനുമുണ്ടായിരുന്നില്ല. പ്രശ്‌നങ്ങളൊന്നുമില്ലാതെ ഒറ്റ ടേക്കിലാണ് അദ്ദേഹം ആ ഡാന്‍സ് ചെയ്തത്. വലിയ കയറ്റത്തില്‍ കയറി തിരിച്ച് ഇറങ്ങുന്ന രംഗം ചെയ്യുമ്പോള്‍ ശ്വാസം കിട്ടാതെ കിതയ്ക്കുന്നുണ്ടായിരുന്നു സൗബിനെന്നും ജാഫര്‍ ഇടുക്കി പറയുന്നു. ചേച്ചിക്ക് പിന്നാലെയായാണ് സിനിമയിലെത്തുന്നതെങ്കിലും അത് അപ്രതീക്ഷിതമായിരുന്നുവെന്ന് നവീന്‍ പറയുന്നു. വീട്ടിലെ ഒരു ആഘോഷ വീഡിയോ കണ്ടതിന് പിന്നാലെയായാണ് ജോണ്‍ പോള്‍ അമ്പിളിയിലേക്ക് വിളിച്ചതെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications











