twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മണിയുടെ മരണത്തോടെ സിനിമകള്‍ നഷ്ടമായി! മണിയോടുള്ള സൗഹൃദത്തിന്റെ പേരില്‍ തീ തിന്നുന്നു, ജാഫര്‍ ഇടുക്കി

    |

    കോമഡി വേഷങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ജാഫര്‍ ഇടുക്കി. നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് ആരോപണങ്ങളില്‍ ജാഫറും കുടുങ്ങിയിരുന്നു. മണി മരിക്കുന്നതിന് മുന്‍പത്തെ രാത്രിയില്‍ കൂട്ടുകാര്‍ക്കൊപ്പം മദ്യപിച്ചിരുന്നു. സിനിമയ്ക്ക് അകത്തും പുറത്തമുള്ള സുഹൃത്തുക്കള്‍ അക്കൂട്ടത്തിലുണ്ടായിരുന്നു. ഇതോടെ ഇവരെല്ലാം സംശയത്തിന്റെ നിഴലിലാവുകയായിരുന്നു.

    ടൊവിനോയ്ക്ക് ഇത്രമാത്രം ലിപ് ലോക്ക് സീന്‍ എവിടുന്ന് കിട്ടുന്നു!താരത്തിനും തീവണ്ടിയ്ക്കും ട്രോള്‍ മഴടൊവിനോയ്ക്ക് ഇത്രമാത്രം ലിപ് ലോക്ക് സീന്‍ എവിടുന്ന് കിട്ടുന്നു!താരത്തിനും തീവണ്ടിയ്ക്കും ട്രോള്‍ മഴ

    നടന്‍ ജാഫര്‍ ഇടുക്കിയെയും അന്ന് പോലീസ് ചോദ്യം ചെയ്തിരുന്നു. കലാഭവന്‍ മണിയുടെ സുഹൃത്തായിരുന്നു എന്ന ഒറ്റ കാരണത്താല്‍ താന്‍ അടക്കമുള്ള നാല്‍പതോളം പേര്‍ ഇപ്പോഴും തീ തിന്ന് കൊണ്ടിരിക്കുകയാണെന്ന് ജാഫര്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

    സോഷ്യല്‍ മീഡിയ കിംഗ് മമ്മൂക്ക തന്നെ! ലാലേട്ടനെ തകര്‍ത്ത് പിറന്നാളിന് പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടിസോഷ്യല്‍ മീഡിയ കിംഗ് മമ്മൂക്ക തന്നെ! ലാലേട്ടനെ തകര്‍ത്ത് പിറന്നാളിന് പുതിയ റെക്കോര്‍ഡുമായി മമ്മൂട്ടി

    ജാഫര്‍ ഇടുക്കിയുടെ വാക്കുകളിലേക്ക്..

    ജാഫര്‍ ഇടുക്കിയുടെ വാക്കുകളിലേക്ക്..

    മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്ന് കൊണ്ടിരിക്കുകയാണ്. സൗഹൃദം ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല. സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ അതോ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്ന ആളാണോ എന്നൊക്കെ തെളിയുകയുള്ളു. ഏത് രാജ്യത്ത് പോയാലും മണി എന്നെ കൂടെ കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരു റൂമില്‍ കിടുന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവരെല്ലാം ഒരുപോലെ ആരാധിക്കുന്ന നടനായിരുന്നു കലാഭവന്‍ മണി.

    സിനിമാ ജീവിതത്തിലെ ഇടവേള

    സിനിമാ ജീവിതത്തിലെ ഇടവേള

    അദ്ദേഹത്തിന്റെ മരണത്തിന് രണ്ട് ദിവസം മുന്‍പ് ഞാനും അവിടെ ചെന്നിരുന്നു എന്നതിനെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. അതിന് ശേഷം സംവിധായകര്‍ എന്ന സിനിമയില്‍ കാസ്റ്റ് ചെയ്യാന്‍ വിസമ്മതിച്ചു. വേറൊന്നും കൊണ്ടല്ല, അദ്ദേഹത്തെ അഭിനയിപ്പിച്ചാല്‍ ഡേറ്റിന്റെ പ്രശ്‌നങ്ങളുണ്ടാകുമോ, കേസും കാര്യങ്ങളും ഉള്ളതല്ല എന്നിങ്ങനെയുള്ള ചോദ്യങ്ങള്‍ സ്വാഭാവികമായും അവര്‍ക്കുണ്ടാകും. അത് പിന്നെ സിനിമാ സെറ്റുകളില്‍ സംസാരമായി. അങ്ങനെ ചാന്‍സുകള്‍ നഷ്ടപ്പെട്ടു. ഏകദേശം ഒരു കൊല്ലത്തോളം സിനിമാ ജീവിതത്തില്‍ ഇടവേളയുണ്ടായി.

    മേക്കപ്പിട്ടതിന് ശേഷം മാറി

    മേക്കപ്പിട്ടതിന് ശേഷം മാറി

    തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പിട്ടതിന് ശേഷമാണ് പിന്മാറിയത്. മേക്ക് ഇട്ട് ഇരുന്നതിന് ശേഷം വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. മണി ഭായി മരണപ്പെട്ട് രണ്ട് മാസത്തിന് ശേഷമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആ സമയത്ത് ഞാന്‍ പെട്ടെന്ന് കുറെ ഓര്‍മകളിലേക്ക് പോയി. അങ്ങനെ അത് വേണ്ടെന്ന് വെച്ചു. ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്കും വലിയ വിഷമമാണുണ്ടാക്കിയതെന്നും ജാഫര്‍ പറയുന്നു.

     നാദിര്‍ഷയുടെ വരവ്

    നാദിര്‍ഷയുടെ വരവ്

    വളരെ അസ്വസ്ഥമായി ഇരിക്കുമ്പോഴാണ് ആശ്വാസമായി നാദിര്‍ഷിക്ക വരുന്നത്. അവര്‍ക്കൊപ്പം അമേരിക്കന്‍ ട്രിപ്പിന് പോകാന്‍ എനിക്ക് അഡ്വാന്‍സും തന്നു. പക്ഷെ ആ ട്രിപ്പിന് ഞാന്‍ പോയില്ല. ആ തുക അവര്‍ തിരികെ ചോദിച്ചിട്ടുമില്ല. മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോഴായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്നും അകന്ന് പോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ട് വരുന്നത്. അദ്ദേഹത്തിന്റെ കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ അഭിനയിച്ചു. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞെന്നും ജാഫര്‍ വ്യക്തമാക്കുന്നു.

    English summary
    Jaffer Idukki saying about Kalabhavan Mani's death
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X