അമ്മയ്ക്കുള്ളിലും ആശയക്കുഴപ്പമുണ്ട്! സിദ്ദിഖിന് മാസ് മറുപടിയുമായി ജഗദീഷ്! മോഹന്‍ലാലിന് എല്ലാം അറിയാം

നടിമാര്‍ക്കുള്ള പ്രതികരണവുമായി അമ്മയുടെ വക്താവായി രാവിലെ നടന്‍ ജഗദീഷ് എത്തിയിരുന്നു. അമ്മയുടെ പത്രക്കുറിപ്പും പുറത്ത് വിട്ടിരുന്നു. പിന്നാലെ സിദ്ദിഖും കെപിഎസി ലളിതയും നടത്തിയ വാര്‍ത്ത സമ്മേളനം വിമര്‍ശനങ്ങള്‍ ഏറ്റ് വാങ്ങി കൊണ്ടിരിക്കുകയാണ്. വാര്‍ത്ത സമ്മേളനത്തില്‍ ജഗദീഷ് അമ്മയുടെ വക്താവ് അല്ലെന്ന് സിദ്ദിഖ് പറഞ്ഞിരുന്നു. എന്നാല്‍ അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനോട് ചര്‍ച്ച ചെയ്താണ് വാര്‍ത്ത കുറിപ്പ് ഇറക്കിയതെന്ന് നടന്‍ ജഗദീഷ് പറഞ്ഞിരിക്കുകയാണ്. സിദ്ദിഖിനുള്ള മറുപടിയായിട്ടാണ് ജഗദീഷ് രംഗത്തെത്തിയിരിക്കുന്നത്.

jagadeesh-against-siddique

വാര്‍ത്തക്കുറിപ്പ് സിദ്ദിഖ് അടക്കമുള്ള ഭാരവാഹികള്‍ക്ക് വാട്‌സാപ്പിലൂടെ അയച്ച് കൊടുത്തിരുന്നെന്നും അച്ചടക്കമുള്ള സംഘടന അംഗം എന്ന നിലയില്‍ സിദ്ദിഖിന് വ്യക്തിപരമായ മറുപടി നല്‍കുന്നില്ലെന്നും ജഗദീഷ് പറയുന്നു. വനിത സംഘനട നടത്തിയ വാര്‍ത്ത സമ്മേളനത്തിന് മറുപടിയുമായിട്ടാണ് സിദ്ദിഖും കെപിഎസി ലളിതയും ഇന്ന് വാര്‍ത്ത സമ്മേളനം നടത്തിയത്. ഇതില്‍ മാധ്യമ പ്രവര്‍ത്തകര്‍ ജഗദീഷ് ഇറക്കിയ വാര്‍ത്തക്കുറിപ്പിനെ കുറിച്ച് ചോദിച്ചിരുന്നു. സംഘടനയുടെ ഔദ്യോഗിക വക്താവാണെന്നാണ് കുറിപ്പില്‍ പറഞ്ഞിരുന്നത്.

താന്‍ വാര്‍ത്തക്കുറിപ്പ് കണ്ടിട്ടില്ലെന്നും ജഗദീഷ് അമ്മയുടെ ഔദ്യോഗിക വക്താവ് അല്ലെന്നുമാണ് സിദ്ദിഖ് പറഞ്ഞത്. ജഗദീഷ് വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞിരിക്കുന്നത് പോലെ അടിയന്തരമായി ജനറല്‍ബോഡി യോഗം വിളിക്കുകയില്ലെന്നും അടുത്ത ജൂണില്‍ മാത്രമേ ഉണ്ടാവുകയുള്ളുവമെന്നും സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X