മോഹന്‍ലാല്‍ ദിലീപിന് സപ്പോര്‍ട്ടാണ്! ബോളിവുഡ് താരങ്ങള്‍ വരെ ചോദിക്കുന്നു, തുറന്ന് പറഞ്ഞ് ജഗദീഷ്!!
നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയിലേക്ക് തിരിച്ചെടുത്തതും മറ്റുമായി വലിയ വിവാദങ്ങളായിരുന്നു ഉടലെടുത്തത്. കഴിഞ്ഞ ജൂണില്‍ അമ്മയുടെ പ്രസിഡന്റായി അധികാരത്തിലെത്തിയ മോഹന്‍ലാലിനും പഴി കേള്‍ക്കേണ്ടി വന്നിരുന്നു. നിരപരാധിത്വം തെളിയിച്ച് തിരിച്ച് വന്നാല്‍ ദിലീപിനെ സ്വീകരിക്കം എന്ന നിലപാടായിരുന്നു മോഹന്‍ലാല്‍ എടുത്തിരുന്നത്. ദിലീപ് പ്രശ്‌നത്തെ കുറിച്ച് അടുത്തിടെ മോഹന്‍ലാലിനോട് ബോളിവുഡില്‍ നിന്നുള്ള താരങ്ങള്‍ വരെ ചോദിച്ചിരുന്നെന്ന് നടന്‍ ജഗദീഷ് പറഞ്ഞിരിക്കുകയാണ്.
ഈയിടെ മോഹന്‍ലാല്‍ ഹിന്ദി സിനിമയ്ക്കായി മുംബൈയില്‍ പോയിരുന്നു. ഹിന്ദി സൂപ്പര്‍ താരങ്ങളൊക്കെ അദ്ദേഹത്തിന്റെ സുഹൃത്തുക്കളാണ്. എന്ത് കൊണ്ടാണ് നിങ്ങള്‍ ഇതിനെയൊക്കെ പിന്തുണയ്ക്കുന്നതെന്ന് അവര്‍ അദ്ദേഹത്തോട് ചോദിച്ചിരുന്നു. തമിഴ് പത്രത്തില്‍ വന്ന വാര്‍ത്തയും മോഹന്‍ലാല്‍ കുറ്റാരോപിതനൊപ്പമാണെന്നായിരുന്നു. ഇതെല്ലാം അദ്ദേഹത്തിന് കൂടുതല്‍ മാനസിക വിഷമമാണ് ഉണ്ടാക്കിയത്.

എന്നോട് തന്നെ ലാല്‍ ചോദിച്ചിട്ടുണ്ട്. ഞാന്‍ എന്ത് തെറ്റ് ചെയ്തിട്ടാണെന്ന്. അത് നമുക്ക് ക്ലീയര്‍ ചെയ്യാവുന്നതേയുള്ളു എന്ന് ഞാന്‍ ലാലിനോടും പറഞ്ഞു. അങ്ങനെ ലാല്‍ ഉറച്ച ഒരു നിലപാടെടുക്കുകയും ദിലീപിനോട് രാജി ആവശ്യപ്പെടുകയുമായിരുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഞാന്‍ സംഘടനയിലൊന്നും ആക്ടിവ് അല്ലായിരുന്നു.
ഒരു പ്രത്യേക സാഹചര്യത്തിലാണ് ട്രഷറര്‍ ആയി ചുമതലയേറ്റത്. ആ സമയത്ത് പ്രധാനപ്പെട്ട പ്രശ്‌നമായി വന്നത് ദിലീപ് വിഷയമാണ്. ഞാന്‍ ദിലീപിനെ കുറ്റവാളിയായിട്ടല്ല കണ്ടത്. അയാള്‍ കുറ്റാരോപിതനാണ്. നിരപരാധിയെന്നോ അപരാധിയെന്നോ വിളിക്കാന്‍ നമ്മള്‍ ആളല്ല എന്ന ഉറച്ച നിലപാടിലാണ് ഞാന്‍ നില്‍ക്കുന്നതെന്നും ജഗദീഷ് വ്യക്തമാക്കുന്നു.


Click it and Unblock the Notifications