ഷീല ദീക്ഷിത്: റീമക്കെതിരെ ജഗദീഷ്
തിരുവനന്തപുരം: കോണ്‍ഗ്രസിന്റെ കൊല്ലം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായേക്കും എന്ന് വാര്‍ത്ത വന്നതോടെ ജഗദീഷ് ഒരു ഫുള്‍ടൈം കോണ്‍ഗ്രസ്സുകാരനെ പോലെ ആയി. ഇന്നസെന്‍റിനെതിരെ പോലും മത്സരിക്കാന്‍ തയ്യാറാണെന്ന് പറഞ്ഞ ജഗദീഷ് ഇപ്പോള്‍ തിരിഞ്ഞിരിക്കുന്നത് റീമ കല്ലിങ്ങലിന് നേര്‍ക്കാണ്.
മുന്‍ ദില്ലി മുഖ്യമന്ത്രി ഷീല ദീക്ഷിത്തിനെ കേരള ഗവര്‍ണര്‍ ആയി നിയമിച്ചതിനെതിരെ റീമ കല്ലിങ്ങള്‍ ഫേസ് ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. റീമ ഫേസ്ബുക്കില്‍ കുറിച്ചതിനോട് യോജിപ്പില്ലെന്നും ഷീല ദീക്ഷിത് ബഹുമാനിക്കപ്പെടേണ്ട വ്യക്തിത്വമാണെന്നും ആയിരുന്നു ജഗദീഷിന്റെ പ്രതികരണം.

ദില്ലി കൂട്ട ബലാത്സംഗം നടന്ന സയത്താണ് പെണ്‍കുട്ടികള്‍ ആറുമണിക്ക് മുമ്പ് തന്നെ വീട്ടില്‍ കയറണം എന്ന ഷീല ദീക്ഷിത്തിന്റെ വിവാദ പ്രസ്താവന വന്നത്. ഈ പ്രസ്താവന ഓര്‍ത്തെടുത്തുകൊണ്ടായിരുന്നു റീമയുടെ ഫേസ്ബുക്ക് പോസ്റ്റ്.
'കേരളത്തിലെ എല്ലാ വനിത മാധ്യമ പ്രവര്‍ത്തകരുടേയും ശ്രദ്ധക്ക്... നിങ്ങള്‍ക്ക് ഇനി മുതല്‍ ആറ് മണിക്ക് മുമ്പ് തന്നെ വീട്ടില്‍ കറേണ്ടി വരും. ഷീല ദീക്ഷിത് കേരളത്തിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്' എന്നായിരുന്നു റീമയുടെ പോസ്റ്റ്.
ഷീല ദീക്ഷിത്തിനെ ഗവര്‍ണറായി നിയമിച്ചു എന്ന മനോരമയുടെ പത്ര വാര്‍ത്തയും റീമ ഷെയര്‍ ചെയ്തിരുന്നു. മുമ്പ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ കേരളത്തില്‍ വന്ന് കുറച്ച് നാള്‍ താമസിക്കാന്‍ താത്പര്യം ഉണ്ട് എന്ന് ഷീല ദീക്ഷിത് പറഞ്ഞിരുന്നു. വാര്‍ത്തക്കൊപ്പം മനോരമ ഇതും കൊടുത്തിട്ടുണ്ടായിരുന്നു. ആ ഭാഗം ചുവപ്പ് വട്ടത്തില്‍ ഇട്ടായിരുന്നു റീമയുടെ പോസ്റ്റ്.
ഏറെ ബഹുമാനിക്കപ്പെടേണ്ട ഷീല ദീക്ഷിത്തിനെ പോലെ ഒരാളെ ഇത്തരത്തില്‍ പരിഹസിച്ചത് ശരിയായില്ലെന്നാണ് ജഗദീഷ് പറയുന്നത്. തനിക്ക് ഷീല ദീക്ഷിത്തിനോട് ഏറെ ബഹുമാനമുണ്ട്. പണ്ടെപ്പോഴോ നടത്തിയ ഒരു പ്രസ്താവന ഇപ്പോള്‍ എടുത്ത് പരിഹസിക്കുന്നത് ശരിയല്ലെന്നും ജഗദീഷ് പറഞ്ഞു.


Click it and Unblock the Notifications











