»   » പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

Posted By: Rohini
Subscribe to Filmibeat Malayalam

പത്തനാപുരത്ത് മോഹന്‍ലാല്‍ കെബി ഗണേഷ് കുമാറിന് വേണ്ടി പ്രചരണത്തിന് ഇറങ്ങിയതാണ് ഇപ്പോള്‍ മലയാള സിനിമാ ലോകത്തെ സംസാര വിഷയം. ഇതില്‍ പ്രതിഷേധിച്ച് സലിം കുമാര്‍ താരസംഘടനായ അമ്മയില്‍ നിന്ന് രാജിവയ്ക്കുകയും ചെയ്തു. പത്തനാപുരത്ത് മത്സരിയ്ക്കുന്ന മൂന്ന് സ്ഥാനാര്‍ത്ഥികളും സിനിമാ താരങ്ങളാണെന്നിരിയ്‌ക്കെ മോഹന്‍ലാല്‍ ഒരാള്‍ക്ക് വേണ്ടി മാത്രം പ്രചരണത്തിനിറങ്ങി എന്നതാണ് വിഷയം വഷളാകാന്‍ കാരണം.

എല്ലാവരും പ്രതിഷേധം അറിയിക്കുമ്പോഴും അഭിപ്രായം പറയുമ്പോഴും ഒരാള്‍ക്ക് മാത്രം സങ്കടമാണ് വരുന്നത്. തലേദിവസം വിളിച്ചപ്പോള്‍ കൂടെ പത്തനാപുരത്തേക്ക് വരില്ല എന്ന് മോഹന്‍ലാല്‍ പറഞ്ഞിരുന്നു. എന്നിട്ടും വന്നതാണ് മണ്ഡലത്തിലെ മറ്റൊരു താര സ്ഥാനാര്‍ത്ഥിയായ ജഗദീഷിന്റെ വിഷമം. പ്രമുഖ മലയാളം മാധ്യമത്തോട് സംസാരിക്കവെയാണ് ജഗദീഷ് തന്റെ വിഷമങ്ങള്‍ പങ്കുവച്ചത്.

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

മോഹന്‍ലാല്‍ പത്തനാപുരത്ത് മത്സരിയ്ക്കുന്ന ഗണേഷ് കുമാറിന് പ്രചരണത്തിന് വേണ്ടി വരുന്നു എന്ന് അവസാന നിമിഷമാണ് ഞാനറിഞ്ഞത് എന്ന് ജഗദീഷ് പറയുന്നു. രാവിലെ മുതല്‍ നാട്ടുകാര്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഞാന്‍ വിശ്വസിച്ചില്ല. ഉച്ചയോടെയാണ് ലാല്‍ വരുന്നു എന്നത് സത്യമാണെന്ന് അറിഞ്ഞത്.

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

മോഹന്‍ലാല്‍ അവിടെ വന്നതിനൊപ്പം നടന്മാരായ എന്നെയും രഘുവിനെയും കൂടെ വന്ന് കണ്ടിരുന്നുവെങ്കില്‍ ഞങ്ങള്‍ക്ക് വിഷമമുണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ അദ്ദേഹം സ്വയം വിവാദങ്ങള്‍ക്ക് തലവയ്ക്കുകയാണ് ചെയ്യുന്നത്. ഇതൊക്കെ ബാധിക്കുന്നത് ഗണേഷിനായിരിക്കും

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

എനിക്ക് വേണ്ടി ഉമ്മന്‍ചാണ്ടി സാറും സുധീരനും രമേശ് ചെന്നിത്തലയുമൊക്കെ മന്നിരുന്നു. മോഹന്‍ലാല്‍ ഗണേഷിന് വേണ്ടി വന്നു എന്ന് കരുതി ഞാന്‍ വേറൊരു താരത്തെ ഒന്നും കൊണ്ടുവരാന്‍ ഉദ്ദേശിയ്ക്കുന്നില്ല. കോണ്‍ഗ്രസ് കാരനായിട്ടുകൂടെ സലിം കുമാര്‍ പത്തനാപുരത്ത് വന്നില്ല. നടന്‍ സിദ്ദിഖും വന്നില്ല. പക്ഷെ കമ്യൂണിസ്റ്റുകാരനല്ലാത്ത, പ്രത്യേകിച്ച് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും ചായ് വ് ഇല്ലാത്ത മോഹന്‍ലാല്‍ വന്നതിലാണ് എനിക്ക് വിഷമം.

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

വ്യക്തിപരമായ സന്ദര്‍ശനം എന്ന് പറഞ്ഞാലും, ചില ബന്ധങ്ങളൊക്കെ ഉണ്ടാകുമല്ലോ. ആ ബന്ധങ്ങളൊക്കെ വിട്ടിട്ട് എന്തുകൊണ്ട് ലാല്‍ ഗണേഷിന്റെ അടുത്ത് മാത്രം പോയി? ഭീഷണിയ്ക്ക് വഴങ്ങുന്ന ആളല്ല മോഹന്‍ലാല്‍. പിന്നെ എന്താണ് ആ രാത്രി സംഭവിച്ചത് എന്നാണ് അറിയേണ്ടത്.

പറഞ്ഞ വാക്ക് പാലിച്ചില്ല, മോഹന്‍ലാല്‍ വേദനിപ്പിച്ചു എന്ന് ജഗദീഷ്

ആര് എന്ത് പറഞ്ഞാലും കുഴപ്പമില്ല. ആ സംഭവം എന്നെ വിഷമിപ്പിച്ചു. എന്നാല്‍ മോഹന്‍ലാലുമായുള്ള വ്യക്തിബന്ധം തുടരുമെന്ന് ജഗദീഷ് പറഞ്ഞു. കഴിഞ്ഞ ദിവസവും ആന്റണി പെരുമ്പാവൂര്‍ വഴി വിജയാശംസകള്‍ അറിയിച്ചുരുന്നുവത്രെ

English summary
Jagadish breaks down, saying Mohanlal hurt him

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam