ജഗദീഷ് വീണ്ടും ബോളിവുഡില്‍
പ്രിയദര്‍ശന്റെ ഹംഗാമ എന്ന ചിത്രത്തിലൂടെയാണ് ജഗദീഷ് ഹിന്ദിയിലെത്തിയത്. മലയാളത്തില്‍ പ്രിയദര്‍ശന്റെ പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുളള ജഗദീഷിന് ഹംഗാമയിലൂടെ ബോളിവുഡില്‍ എത്തിനോക്കാന്‍ അവസരം ലഭിക്കുകയായിരുന്നു.
ഹംഗാമ പ്രിയദര്‍ശന്റെ പൂച്ചക്കൊരു മൂക്കുത്തി എന്ന ചിത്രത്തിന്റെ റീമേക്കായിരുന്നു. മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളായ മുത്താരംകുന്ന് പിഒ, ചിന്താവിഷ്ടയായ ശ്യാമള എന്നിവയുടെ റീമേക്കുകളിലൂടെ ജഗദീഷ് വീണ്ടും ഹിന്ദിയിലെത്തുകയാണ്. ഈ ചിത്രങ്ങളും സംവിധാനം ചെയ്യുന്നത് പ്രിയദര്‍ശനാണ്.
2008 ജഗദീഷിന് ഏറെ തിരക്കേറിയ വര്‍ഷമാണ്. അമ്മയുടെ ട്വന്റി ട്വന്റിയില്‍ അഭിനയിച്ചുവരികയാണ് ഇപ്പോള്‍ ജഗദീഷ്. മമ്മൂട്ടിയുടെ സഹായിയുടെ വേഷമാണ് ട്വന്റി ട്വന്റിയില്‍ ജഗദീഷിന്.
മോഹന്‍ലാലിന്റെ കാര്‍ത്തികതിരുന്നാള്‍ കാര്‍ത്തികേയന്‍, അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ഒരു കൂട്ടുകാരന്‍, കെ.എ.ദേവരാജന്റെ പരിഭവം എന്നീ ചിത്രങ്ങളില്‍ ജഗദീഷിന് ശ്രദ്ധേയമായ വേഷങ്ങളാണുള്ളത്.
മമ്മൂട്ടി നായകനായ പഴശിരാജയിലും ജഗദീഷിന് മികച്ച വേഷമാണ് ലഭിച്ചിരിക്കുന്നത്. ഭണ്ഡാരി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ ജഗദീഷ് അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications