ഷോര്‍ട്ട് ഫിലിമും സിനിമയും വിട്ട് അമ്മയുടെ വഴിയേ ജഗനും, മകന് പിന്തുണയുമായി ഷാജികൈലാസ്!

By Nimisha

Recommended Video

സമൂസ വിറ്റ് ഷാജി കൈലാസിന്റെ മകൻ | filmibeat Malayalam

കേരള രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇത്തവണ ഡെലിഗേറ്റായി പങ്കെടുക്കാനല്ല ജഗന്‍ ഷാജി കൈലാസ് എത്തിയത്. അമ്മയുടെ വഴി പിന്തുടര്‍ന്ന് അടുത്തിടെയാണ് ഈ താരപുത്രന്‍ വഴുതക്കാട് സമൂസ കോര്‍ണ്ണര്‍ ആരംഭിച്ചത്. കൂട്ടുകാരുമായി ചേര്‍ന്ന് തുടങ്ങിയ സമൂസ കോര്‍ണ്ണര്‍ നല്ല രീതിയില്‍ മുന്നേറുകയാണ്. അതിന് ശേഷമാണ് യുടെ പ്രധാന വേദിക്കരികില്‍ സമൂസയുമായി ജഗനെത്തിയത്.

സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരങ്ങളും താരപുത്രികളും താരപുത്രന്‍മാരും സിനിമ കണ്ട് അഭിപ്രായം അറിയിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഷൈന്‍ ചെയ്ത് നീങ്ങുന്നതിനിടയിലാണ് കച്ചവടക്കാരനായി ജഗനും ഫെസ്റ്റിവല്‍ നഗരിയിലേക്കെത്തിയത്. തന്റെ സമൂസ നല്‍കിയാണ് താരപുത്രന്‍ ഡെലിഗേറ്റുകളെ സ്വാഗതം ചെയ്യുന്നത്.

ഡെലിഗേറ്റായല്ല ഇത്തവണ എത്തിയത്

ഡെലിഗേറ്റായല്ല ഇത്തവണ എത്തിയത്

ഐഎഫ്എഫ്‌കെ വേദിയില്‍ ഇത്തവണ ഡെലിഗേറ്റായല്ല ജഗന്‍ ഷാജികൈലാസ് എത്തിയത്. മറിച്ച് കച്ചടവടക്കാരനായാണ് ഈ താരപുത്രന്‍ ഇക്കുറി എത്തിയത്. ഷാജികൈലാസുള്‍പ്പടെ നിരവധി പേര്‍ സജീവമായി മേളയ്‌ക്കൊപ്പമുണ്ട്.

അച്ഛന് പിന്നാലെ സിനിമയിലേക്ക്

അച്ഛന് പിന്നാലെ സിനിമയിലേക്ക്

മലയാള സിനിമയിലെ മികച്ച ആക്ഷന്‍ സംവിധായകരിലൊരാളായ ഷാജി കൈലാസ് ഇന്നും പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന മകന്‍ ജഗനും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. മുഴുനീള ചിത്രത്തിലൂടെയല്ലെന്ന് മാത്രം.

ഷോര്‍ട്ട് ഫിലിം ആന്‍ഡ് മ്യൂസിക് ആല്‍ബം

ഷോര്‍ട്ട് ഫിലിം ആന്‍ഡ് മ്യൂസിക് ആല്‍ബം

ഷോര്‍ട്ട് ഫിലിമിന് പുറമെ കരി എന്നൊരു മ്യൂസിക് ആല്‍ബം കൂടി ജഗന്‍ ഒരുക്കിയിരുന്നു. അഹാന കൃഷ്ണകുമാറായിരുന്നു കരിയിലെ നായിക. ഏറെ ശ്രദ്ധിക്കപ്പെട്ട മ്യൂസിക്ക് ആല്‍ബമായിരുന്നു ഇത്.

സിനിമയിലേക്കെന്ന് ഉറപ്പിച്ചു

സിനിമയിലേക്കെന്ന് ഉറപ്പിച്ചു

ഒരുകാലത്ത് മലയാള സിനിമയെ അടക്കി ഭരിച്ചിരുന്നൊരു കൂട്ടുകെട്ടായിരുന്നു ഷാജികൈലാസ് മോഹന്‍ലാല്‍ കൂട്ടുകെട്ട്. ഇവരുടേതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസിന്‍രെ മകനും സിനിമയിലത്തുമെന്ന് പ്രേക്,കര്‍ നേരത്ത തന്നെ ഉറപ്പിച്ചിരുന്നു. ഷോര്‍ട്ട് ഫിലിം, മ്യൂസിക് ആല്‍ബവുമൊക്കെ ഇറങ്ങിയപ്പോള്‍ ഇത് ഉറപ്പിക്കുകയും ചെയ്തു.

വ്യത്യസ്തമായ വഴിയിലേക്ക്

വ്യത്യസ്തമായ വഴിയിലേക്ക്

അച്ഛന്റെ പാത മാത്രമല്ല അമ്മയുടെ ഇഷ്ട പരിപാടിയായ പാചകത്തിലും മികച്ച കഴിവുണ്ടെന്ന് ജഗന്‍ തെളിയിച്ചിരിക്കുകയാണ്. അടുത്തിടെയാണ് കൂട്ടുകാരുമൊത്ത് വഴുതക്കാട് സമൂസ കോര്‍ണ്ണര്‍ തുടങ്ങിയത്. ഷാജി കൈലാസുമായുള്ള വിവാഹ ശേഷം അഭിനയം നിര്‍ത്തിയെങ്കിലും പാചക പരിപാടികളുമായി സജീവമാണ് ആനി.

സ്റ്റോള്‍ ഇടാന്‍ നിര്‍ദേശിച്ചത്

സ്റ്റോള്‍ ഇടാന്‍ നിര്‍ദേശിച്ചത്

ജഗന്റെ കൈപ്പുണ്യം രുചിച്ചറിഞ്ഞ നിര്‍മ്മാതാവ് സുരേഷ് കുമാറും അക്കാദമി ചെയര്‍മാന്‍ കമലുമാണ് മുഖ്യവേദിയായ ടാഗോര്‍ തിയേറ്ററിനിരികില്‍ സമൂസ കോര്‍ണ്ണര്‍ തുടങ്ങാന്‍ നിര്‍ദേശിച്ചത്. ഇക്കാര്യത്തിന് അച്ഛനും അമ്മയും പച്ചക്കൊടി കാണിച്ചതോടെ ജഗന്‍ സമൂസ കോര്‍ണ്ണര്‍ തുടങ്ങുകയായിരുന്നു.

15ലധികം വിഭവങ്ങള്‍

15ലധികം വിഭവങ്ങള്‍

കട്ടന്‍ചായയോടൊപ്പം കഴിക്കാവുന്ന 15 ലധികം വിഭവങ്ങളാണ് ജഗന്‍ ഒരുക്കിയിട്ടുള്ളത്. ജഗന്റെ സമൂസ കോര്‍ണ്ണര്‍ ഇതിനോടകം തന്നെ ഡെലിഗേറ്റുകളുടെ ശ്രദ്ധ നേടിക്കഴിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X