»   » ഒരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, അഹാന നായിക

ഒരു താരപുത്രന്‍ കൂടെ സിനിമയിലേക്ക്, അഹാന നായിക

Posted By: Sanviya
Subscribe to Filmibeat Malayalam

ഒരു താരപുത്രന്‍ കൂടെ അച്ഛന്റെ വഴി പിന്തുടര്‍ന്ന് സിനിമയിലെത്തുന്നു. ആക്ഷന്‍ ചിത്രങ്ങളുടെ രാജാവ് ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകന്‍ ജഗന്‍ എസ് കൈലാസ് സംവിധായകനായി അരങ്ങേറുന്നു.

ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന മ്യൂസിക്കല്‍ ആല്‍ബത്തിലൂടെയാണ് താരപുത്രന്‍ സംവിധാന രംഗത്തെത്തുന്നത്. കരി എന്നാണ് ആല്‍ബത്തിന് പേരിട്ടിരിയ്ക്കുന്നത്.

 ahaana-jagan

രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തെത്തിയ അഹാന കൃഷ്ണകുമാറാണ് കരിയില്‍ നായികയായെത്തുന്നത്. ബാല്യകാല സുഹൃത്തായ ജഗന്‍ കരിയെ കുറിച്ചുള്ള ആശയം പങ്കുവച്ചപ്പോള്‍ തന്നെ സമ്മതം മൂളുകയായിരുന്നു എന്ന് അഹാന പറഞ്ഞു.

രാജീവ് രവിയുടെ സ്റ്റീവ് ലോപ്പസിന് ശേഷം അഹാന സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. പഠന തിരക്കുകള്‍ കാരണമാണ് സിനിമയില്‍ നിന്ന് താത്കാലിക ഇടവേള എടുത്തത് എന്ന് അഹാന പറഞ്ഞു.

കരിയുടെ ചിത്രീകരണത്തിനായി ഒരാഴ്ച നീണ്ടുനിന്ന പരിശീലനം തിരുവനന്തപുരത്തുവച്ച് നടന്നിരുന്നുവത്രെ. ജഗന്‍ നേരത്തെ ബന്ധം എന്നൊരു ഹ്രസ്വ ചിത്രം സംവിധാനം ചെയ്തിരുന്നു.

English summary
It has been around two years since her debut film Njan Steve Lopez reached screens. Ahaana Krishnakumar, who essayed the lady lead in the movie, was not seen later in any films. Now ending her hiatus, the actress is gearing up to come in front of the camera with a music video named Kari directed by Jagan, son of noted filmmaker Shaji Kailas.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam