ജഗതി ഷൂട്ടിങ് ലൊക്കേഷനില്‍
ദീര്‍ഘകാലത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും സിനിമാ ലൊക്കേഷനില്‍ എത്തി. കമല്‍ സംവിധാനം ചെയ്യുന്ന ചിത്രമായ ഉടോപ്യയയിലെ രാജാവ് എന്ന സിനിമയുടെ ലൊക്കേഷനിലാണ് ജഗതി എത്തിയത്.
തിരുവന്തപുരത്ത് ജഗതിയുടെ വീടിനടുത്താണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. നടന്‍ മമ്മൂട്ടിയുടയും സംവിധായകന്‍ കമലിന്റെയും പ്രത്യേക അഭ്യത്ഥന പ്രകാരമാണ് ജഗതിയെ വീട്ടുകാര്‍ എത്തിച്ചത്.

കഴിഞ്ഞ ആഴ്ചയാണ് അപകടത്തിനു ശേഷം ജഗതി ആദ്യമായി പൊതുവേദിയില്‍ എത്തുന്നത്. അന്ന് അദ്ദേഹത്തിന്റെ മകള്‍ ശ്രീലക്ഷമി വേദിയിലേക്ക് ഓടി കയറി നാടകീയമായ മൂഹൂര്‍ത്തങ്ങള്‍ സൃഷ്ടിച്ചിരുന്നു.
ലൊക്കേഷനിലെ സാഹചര്യം ജഗതിയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. മമ്മൂട്ടി കഴിഞ്ഞ ദിവസം ജഗതിയെ വീട്ടിലെത്തി സന്ദര്‍ശിക്കുകെയും, ജഗതിക്കൊപ്പം നിന്നെടുത്ത സെല്‍ഫി ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്യുകെയും ചെയ്തിരുന്നു. ജൂവല്‍ മേരി മമ്മൂട്ടിയുടെ നായികയായി എത്തുന്ന ഉടോപ്യയയിലെ രാജാവ് തിരുവന്തപുരത്തും പരിസരത്തുമായി പുരോഗമിച്ച് വരികയാണ്.


Click it and Unblock the Notifications











